എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സമന്വയം

Schoolwiki സംരംഭത്തിൽ നിന്ന്
02:24, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('= സമന്വയം = == ആമുഖം == അധ്യാപകരും രക്ഷിതാക്കളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സമന്വയം

ആമുഖം

അധ്യാപകരും രക്ഷിതാക്കളും സമൂഹവും വിവിധ മേഖലകളിൽ വിദ ഗ്ധരായ ബാഹ്യസഹകാരികളും ഒത്തൊരുമിച്ച് ലക്ഷ്യബോധത്തോടെ സംഘശക്തിയോടെ ഈ കൊച്ചു വിദ്യാലയം കേന്ദ്രീകരിച്ച് 2003 ഒക്ടോബർ മുതൽ 2004 ഏപ്രിൽ വരെ ഏറ്റെടുത്തു നടത്തിയ ബൃഹത്തായൊരു പ്രവർത്തന പരിപാടിയായിരുന്നു സമന്വയം. മഹത്തായ മാതൃകകൾ സൃഷ്ടിക്കുവാൻ മടി ക്കാതെ രംഗത്തിറങ്ങിയ ഒരു കർമ്മസേന ആറ് മാസം കൊണ്ട് പ്രവർത്ത നങ്ങളുടെ പെരുങ്കടൽ തീർത്തു. നോക്കി അനുകരിക്കാനോ, പഠിച്ചു പകർത്തിനോക്കാനോ, യാതൊരു മുൻ മാതൃകകളുമില്ലാതെ വിചാരശീലരായ ഏതാനും പേരുടെ മനസിലെ സ്വപ്നം മാത്രമായിരുന്ന ഒരു കടലാസ് രൂപരേഖയ്ക്ക് ജീവൻവൈപ്പിച്ച് സ്വപ്നസാത്ക്ഷാക്കാരം നേടിക്കൊടുത്ത, സമൂഹ ത്തിന്റെ അർപ്പണബോധത്തോടെയുള്ള, ഒരു യജ്ഞമായിരുന്നു സമന്യയ സുവ്യക്തമായ ലക്ഷ്യങ്ങൾ ഈ പ്രവർത്തനപദ്ധതിക്കു പിന്നിലുണ്ടായിരുന്നു.

ലക്ഷ്യങ്ങൾ

വിദ്യാലയ-സമൂഹ പരസ്പര ബന്ധം കൂടുതൽ ദൃഢവും സൃഷ്ടിപരവുമാക്കുക.

അധ്യാപികാധ്യാപകരുടെ കർമശേഷിയും സാമൂഹ്യ ബന്ധവും വർദ്ധിപ്പിക്കുക.

ശിശുകേന്ദ്രീകൃത, പ്രവർത്ത നാധിഷ്ഠിത വിദ്യാഭ്യാസരീതി സമൂഹത്തിനു മുന്നിൽ സുവ്യ ക്തമാക്കുക.

എല്ലാ വിഭാഗം ജനങ്ങൾക്കും ഒത്തൊരുമിച്ചു സമൂഹനന്മയ് ക്കു വേണ്ടി പ്രവർത്തിക്കാ വുന്ന കേന്ദ്രമായി വിദ്യാല യത്തെ വളർത്തുക.

സമന്വയം എന്തിനായിരുന്നുവെന്നു ചോദിച്ചാൽ ഈ ലക്ഷ്യങ്ങൾ സാധിക്കാൻ എന്ന് ഉത്തരം പറയുന്നത് സാഹസമായിരിക്കും പക്ഷെ ഈ ലക്ഷ്യങ്ങൾ സാധിക്കുന്ന തിനുള്ള ഒരു മുന്നേറ്റത്തിനു തുടക്കം കുറി ക്കുവാൻ, ഇതിൽതന്നെ സാധ്യമായ ലക്ഷ്യ ങ്ങൾ പൂർണമായോ ഭാഗികമായോ സാക്ഷാ കരിക്കുവാൻ വേണ്ടിയായിരുന്നു ആ ആസൂത്രിത പ്രവർത്തനശൃംഘല എന്ന് നിസ്സംശയം മറുപടി പറയാം.

അതു സാധിച്ചുവോ എന്ന വിചിന്ത നത്തിന്, അന്വേഷണത്തിന്, വാചികമായി മറുപടി പ്രസക്തമല്ല, പകരം എങ്ങനെയൊ ക്കെയായിരുന്നു സമന്വയം? എന്ന ഒരു പരി ശോധനയാണ് പ്രസക്തം. 2004 സെപ്തം ബർ മാസത്തിൽ ചില അധ്യാപക സുഹൃ ത്തുകളുടെ തായി SRG യോഗത്തിൽ ചർച്ചയ്ക്കു വച്ച ഒരു പ്രവർത്തന രൂപരേഖ പി.ടി.എ.കർമ സമിതി, പി.ടി.എ.ജനറൽബോഡി, എന്നീ ഘടകങ്ങളിൽ വിശദമായ പങ്കാളിത്ത ചർച്ച കൾക്കും, കൂട്ടിചേർക്കലുകൾക്കും ആസൂത്രണങ്ങൾക്കും ശേഷം 11-10-03 അതിവിപുലമായി ചേർത്ത ഒരു സമൂഹ സംഗമത്തിനു മുമ്പാകെ അവതരിപ്പിച്ചു. സമന്വയത്തിലെ ഒന്നാമത്തെ പ്രവർത്തന ഘട്ടമായിരുന്നു "സംഗമം' എന്ന ജനസഭ