പ്രീ പ്രൈമറി വിഭാഗം

2007 നവംബർ 14 ന് ശിശുദിനത്തിലാണ്  നാൽപ്പതോളം കുട്ടികളുമായി തോക്കാംപാറ എ എൽ പി സ്ക്കൂളിൽപ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചത്. 2021 - 22 അക്കാദമിക വർഷത്തിൽ നൂറിലേറെ വിദ്യാർത്ഥികൾ എൽ കെജി, യു കെ ജി വിഭാഗത്തിൽ ഈ വിദ്യാലയത്തിൽ പഠിച്ച് വരുന്നു. പ്രി പ്രൈമറി വിഭാഗത്തിൽ 3 അധ്യാപകരും 1 ആയയും സേവനം അനുഷ്ഠിക്കുന്നുണ്ട്. വിത്യസ്തങ്ങളായ ധാരാളം പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാണ് പ്രീപ്രൈമറി കുട്ടികൾക്കായി ഓരോ വർഷവും നടത്തിവരുന്നത്. കളേഴ്സ് ഡേ, ഫ്രൂട്ട്സ് ഡേ, കൊളാഷ് നിർമ്മാണം, കുക്കീസ് ഡേ , തുടങ്ങിയവ നടത്തിവരുന്നു. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ക്ലാസ് അന്തരീക്ഷവുംപഠന പ്രവർത്തനങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. തികച്ചും ശിശു സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് പഠനം നടക്കുന്നത്.

ചിത്രങ്ങളിലൂടെ