എ.എൽ.പി.എസ്. തോക്കാംപാറ/പ്രീ പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രീ പ്രൈമറി വിഭാഗം

2007 നവംബർ 14 ന് ശിശുദിനത്തിലാണ്  നാൽപ്പതോളം കുട്ടികളുമായി തോക്കാംപാറ എ എൽ പി സ്ക്കൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചത്. 2021 - 22 അക്കാദമിക വർഷത്തിൽ നൂറിലേറെ വിദ്യാർത്ഥികൾ എൽ കെജി, യു കെ ജി വിഭാഗത്തിൽ ഈ വിദ്യാലയത്തിൽ പഠിച്ച് വരുന്നു. പ്രി പ്രൈമറി വിഭാഗത്തിൽ 3 അധ്യാപകരും 1 ആയയും സേവനം അനുഷ്ഠിക്കുന്നുണ്ട്. വ്യത്യസ്തങ്ങളായ ധാരാളം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളാണ് പ്രീപ്രൈമറി കുട്ടികൾക്കായി ഓരോ വർഷവും നടത്തിവരുന്നത്. കളർ ഡേ, ഫ്രൂട്ട്സ് ഡേ, കൊളാഷ് നിർമ്മാണം, കുക്കീസ് ഡേ, തുടങ്ങിയവ നടത്തിവരുന്നു. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ക്ലാസ് അന്തരീക്ഷവും പഠന പ്രവർത്തനങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. തികച്ചും ശിശു സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് പഠനം നടക്കുന്നത്.

പ്രവർത്തനങ്ങൾ

കളർ ഡേ

പ്രീ പ്രൈമറി പ്രവേശനോത്സവം

ചിത്രങ്ങളിലൂടെ