എ.എൽ.പി.എസ്. തോക്കാംപാറ/പ്രീ പ്രൈമറി/കളർ ഡേ

Schoolwiki സംരംഭത്തിൽ നിന്ന്
'കളർ ഡേ' പരിപാടിയിൽ നിന്നും  

പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളിൽ മാനസിക ഉല്ലാസം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തോക്കാംപാറ എ എൽ പി സ്‌കൂളിലെ പ്രീ-പ്രൈമറി വിഭാഗത്തിൽ 'കളർ ഡേ' പരിപാടി സംഘടിപ്പിച്ചു. വിവിധ നിറങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നീല, ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പായി തിരിച്ചു. ഓരോ കുട്ടിയും നിർദ്ദിഷ്ട ഗ്രൂപ്പിന്റെ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് കളർ ഡേയ്ക്ക് എത്തിച്ചേർന്നത്. കുട്ടികൾ എല്ലാവരും തന്നെ അവരുടെ വസ്ത്രത്തിന്റെ നിറത്തിലുള്ള കളിപാട്ടങ്ങളും കൊണ്ടുവന്നിരുന്നു. കുട്ടികളെ അവരുടെ ഗ്രൂപ്പിന്റെ നിറത്തിനനുസരിച്ചുള്ള തൊപ്പി അണിയിപ്പിച്ച് കൊണ്ട് അധ്യാപകർ ക്ലാസുകളിലേക്ക് സ്വീകരിച്ചു. കുട്ടികൾക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കൊളാഷ് നിർമ്മാണം, കളറിംഗ് തുടങ്ങിയവയും നടത്തി.