ജി.യു.പി.എസ് പുള്ളിയിൽ/കരുളായി

22:58, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരുളായി

നിലമ്പൂർ മഞ്ചേരി കോവിലകങ്ങളുടെ പട്ടന്മാർ എന്ന പാലക്കാട്ട് സ്വദേശികളായ വെങ്കിട്ട സുബ്രഹ്മണ്യ അയ്യർ എന്നവരുടെ കുടുംബക്കാരുടെയും മലനാട്ടു ജന്മിമാരുടെയും ഉടമസ്ഥതയിലായിരുന്നു ഈ പ്രദേശം. പട്ടന്മാർ എന്നാണ് ഇവിടെ ഇവർ അറിയപ്പെട്ടിരുന്നത്. കിഴക്കൻ ഏറനാട്ടിൽ മൊത്തത്തിൽ നെൽകൃഷി മാത്രമായിരുന്നു ഏക കൃഷി സമ്പ്രദായം. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം പോലും ഇവിടെ ഉണ്ടായിരുന്നില്ല. ഭൂരിഭാഗം ഭൂമിയും തരിശായി കിടന്നു. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഇവിടത്തെ പൊതു സമൂഹം വളരെ അടിത്തട്ടിൽ ആയിരുന്നു. കൃഷിഭൂമി ഭൂരിഭാഗവും കൃഷി ചെയ്യാതെ അനേകം ഏക്കർ ഭൂമി വെറുതെ കിടക്കുന്ന അവസരത്തിലാണ് തിരുവിതാംകൂറിൽ നിന്നും ഇവിടേക്ക് കുടിയേറ്റം ഉണ്ടായത്. കരിമ്പുഴ യുടെ ഇരുകരകളിലും ചെറുപുഴയുടെ കരയിലും ഉള്ള ഫലഭൂയിഷ്ഠമായ എക്കൽ മണ്ണിൽ വൈവിധ്യപൂർണമായ കാർഷികവിളകൾ വിളയിച്ചു. ആദ്യ കുടിയേറ്റത്തിന് സാക്ഷ്യംവഹിച്ചത് ഇന്നത്തെ പുല്ലഞ്ചേരി പ്രദേശമാണ്. രണ്ടായിരത്തി പത്ത് ഏക്കർ സ്ഥലം 47 കുടുംബങ്ങൾ വീട് വെച്ച് കൃഷിയിറക്കി. 'ബഥേൽ പള്ളി'എന്ന ഗ്രാമം പടുത്തുയർത്തി. ഇതാണ് കിഴക്കേറനാട്ടിലെ പ്രഥമ കുടിയേറ്റ ശ്രമം. പിന്നീട് ഈ കുടിയേറ്റം മറ്റ് പ്രദേശങ്ങളിലും വ്യാപിച്ചു . കര ഭൂമിയിൽ കപ്പ കൃഷി നടത്തി വൻ വിളവു ഉണ്ടാക്കി ലാഭം ഉണ്ടാക്കി. ഇതിൽ ഭൂരിഭാഗം തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു. ക്രൈസ്തവ സമുദായക്കാരും അല്പാല്പം ഉണ്ടായിരുന്നു. കൃഷി ചെയ്തു ജീവിക്കുക മാത്രമല്ല എങ്ങനെ ലാഭം ഉണ്ടാക്കാം എന്നും പുതിയ കാർഷിക സമ്പ്രദായവും കഠിനാധ്വാനവും പാരമ്പര്യ ജലസേചന സമ്പ്രദായത്തിൽ നിന്നും ഡീസൽ പമ്പുകൾ ഉപയോഗിച്ചുള്ള ജലസേചനവും കൃഷിയും തദ്ദേശീയരെ ഇവർ പഠിപ്പിച്ചു. തുടർന്ന് മിക്ക കാടുമൂടിയ പ്രദേശങ്ങളും വയലും വ്യാപകമായ കൃഷിയിടമായി മാറ്റി.ചെമ്മന്തിട്ട ദേവസ്വം വക ഭൂമിയിലെ പാട്ട് കുടിയന്മാർ ആയിരുന്നു ഈ പ്രദേശത്തെ ആദ്യ താമസക്കാർ ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള കുടിയേറ്റം ആരംഭിച്ചത് മുതലാണ് ഈ മേഖലയിലെ കാർഷിക മുന്നേറ്റത്തിന് നാന്ദികുറിച്ചത്. ഭൂപരിഷ്കരണത്തിന് ഭാഗമായി കുടിയന്മാർക്ക് ലഭിച്ച ഭൂമി കൈമാറ്റങ്ങൾ ഇതിന് ആക്കം കൂട്ടി 1960-കളിൽ ഉണ്ടായ തിരുവിതാംകൂർ ഭാഗത്തുനിന്ന് ഉള്ളവരുടെ കുടിയേറ്റം ആരംഭിച്ചത് മുതലാണ് കൃഷിരീതികളും പുതിയ ഉല്പന്നങ്ങളും കാർഷിക മേഖലയ്ക്ക് ഉണർവ് പകർന്നു നൽകിയത് ജാതിമത ചിന്തകൾക്കപ്പുറം കുടിയേറ്റക്കാരും മറുനാട്ടുകാർ എന്ന് വേർതിരിവില്ലാതെ എല്ലാവരെയും ഈ പ്രദേശം ഉൾക്കൊണ്ടു. പ്രാക്തന ഗോത്ര വിഭാഗത്തിൽപ്പെട്ട ഇപ്പോഴും ഗുഹ വാസികളായ മതവിഭാഗങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ചോലനായ്ക്കർ ഉൾപ്പെടെയുള്ള പട്ടികവർഗ്ഗ വിഭാഗക്കാർ ജില്ലയിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഇവിടെ കൂടുതലാണ്. കേരളത്തിന്റെ ഒരു പരിച്ഛേദം എന്ന നിലയിൽ എല്ലാ  ജാതി മത വിഭാഗങ്ങളും സാഹോദര്യത്തോടെ ഈ പ്രദേശത്തെ ഇടകലർന്നു ജീവിക്കുന്നു. കരുണയുടെ വലിയൊരുഭാഗം വനം ഭൂമിയായതിനാൽ വന്യമൃഗങ്ങളുടെ ആക്രമണം ഭീഷണി മൂലം കാർഷിക പ്രവർത്തനങ്ങൾ ഒന്നും തന്നെ കാര്യമായി നടക്കുന്നില്ല കുന്നുകളും മലനിരകളും നീർച്ചാലുകളും സസ്യലതാദികളും കൊണ്ട് സമ്പന്നമായ ഈ ഹരിത പ്രദേശത്തെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന ഇവിടെ എല്ലാവർക്കും അവരുടേതായ ആരാധനാലയങ്ങൾ ഉണ്ട്.

നെടുങ്കയം

നെടുങ്കയം മലപ്പുറം ജില്ലയിലെ ഒരു പ്രധാന വനപ്രദേശവുംവിനോദസഞ്ചാരകേന്ദ്രവുമാണ്‌. അടുത്തുള്ള പ്രധാന പട്ടണമായ നിലമ്പൂരിൽ നിന്നു ഏകദേശം 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വെള്ളക്കാരുടെ കാലത്ത് നിർമിച്ച മനോഹരമായ ഒരു വിശ്രമകേന്ദ്രവുമുണ്ട്. ഇവിടുത്തെ മഴക്കാടുകൾ വന്യമൃഗങ്ങളായആന, മുയൽ, മാൻ തുടങ്ങിയവയുടെ വാസസ്ഥലമണ്. ഈ നിബിഡവനങ്ങളിൽ ചോലനായ്ക്കർ എന്ന ആദിവാസിവിഭാഗങ്ങളും ജീവിക്കുന്നു.നിത്യഹരിത വനപ്രദേശങ്ങളും, തേക്ക് തോട്ടങ്ങളും, പുഴകളും നെടുങ്കയത്തെ അവിസ്മരണീയമായ കാഴ്ചകളാണ്. വനം വകുപ്പിന്റെ പഴയകാല പ്രതാപം വിളിച്ചോതുന്ന സ്മാരകങ്ങളും ഇവിടെയുണ്ട്. ഇന്നും പുതുമയും ബലവും വേരോടെ നിൽക്കുന്ന 1930കളിൽ നിർമ്മിച്ച കമ്പിപ്പാലങ്ങളാണ് അവയിലൊന്ന്. ബ്രിട്ടീഷ് എഞ്ചിനീയറായിരുന്ന ഇ.കെ. ഡോസനാണ് ഇതിന്റെ ശിൽപി. കരിമ്പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു ഡോസൻ . ഇദ്ദേഹത്തിന്റെ ശവകുടീരം ഇന്നും നെടുങ്കയത്ത് സംരക്ഷിച്ചിരിക്കുന്നു.

കരിമ്പുഴക്ക് അഭിമുഖമായി ഡോസൻ തടികൊണ്ട് തീർത്ത ബംഗ്ലാവും അതേപടിയുണ്ട്. വന്യ ജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വരും വരെ നെടുങ്കയത്ത് ആനപിടുത്തം നടന്നിരുന്നു. അതിന്റെ സ്മാരകങ്ങളാണ് ഇന്ന് കാണുന്ന ആനപന്തിയും ഉൾവനത്തിലെ വാരിക്കുഴികളും. താപ്പാനകൾക്കും മറ്റും ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ച കൂറ്റൻ പത്തായം കരുളായി റെയ്ഞ്ച് ഓഫീസിൽ ഇപ്പോഴും ഉണ്ട്. കരിമ്പുഴയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വിശ്വാസം. ഇവിടെയെത്തുന്ന സന്ദർശകർ മുങ്ങിക്കുളിക്കാതെ പോകാറുമില്ല. നെടുങ്കയത്ത് പുഴയിൽ അപകടം പതിയിരിക്കുന്നതിനാൽ സൂക്ഷിക്കേണ്ടതുണ്ട്.

നിലംപൂരിലെ ഐ എഫ് എസ്‌ ഓഫിസർ ഡൗസൻ ആയിരുന്ന കാലത്താണ് ഡെന്മാർക്കിൽ ഇരുമ്പുകൾ ഗാർട്ടറുകൾ കൊണ്ട് വന്നു നെടുങ്കയത്തെയും ചെറുപുഴയിലെയും പാലങ്ങൾ നിർമ്മിച്ചത്. അദ്ദേഹം ഒരു ഷാർപ്പ് ഷൂട്ടറും, മികച്ചൊരു വേട്ടക്കാരനും, അതിലെല്ലാം ഉപരി സാഹസികത ഇഷ്ടപടുന്ന ഒരു ഡ്രൈവറും ആയിരുന്നു ഒരു മൃഗത്തെയും അദ്ദേഹം പിറകിൽ നിന്ന് വെടിവിച്ചിട്ടില്ല.

നെടുങ്കയത്തിലെ റസ്റ്റ് ഹൌസും എല്ലാം അദ്ദേഹം നിർമ്മിച്ചതാണ് . അദ്ദേഹം നെടുങ്കയത്തിൽ മുങ്ങി മരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതീക ശരീരം അവിടെ തന്നെ അടക്കം ചെയ്തു. പുഴയിൽ താഴ്ന്നു പോയ ബോഡി എടുക്കാൻ ജനതപടിയിൽ നിന്നും മുങ്ങൽ വിദക്തനെ കൊണ്ട്പോയിട്ടാണ് ബോഡി മുങ്ങിയെടുത്തത്. അതിന്റെ ആദരസൂചകമായി അദ്ദേഹത്തിന് വടപുറത്തു വീടും സ്ഥലവും ബ്രിട്ടീഷ് സർക്കാർ അനുവദിച്ചിരുന്നതായും പറയുന്നു,

വിവരങ്ങൾ കടപ്പാട് : സജാദ് കരുളായി

പ്രകൃതിരമണീയമായ ഈ പ്രദേശത്തിന് ഹരിത ഭംഗി ആസ്വദിക്കുവാൻ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന് അവശേഷിക്കുന്ന സ്മാരകമായി നെടുങ്കയം പാലം അതിന് നിർമ്മാണ നേതൃത്വം നൽകിയ എൻജിനീയർ നിലനിൽക്കുന്നു. മലനിരകളിൽ നിന്നും ഉത്ഭവിച്ച്  പ്രകൃതിക്ക് സൗന്ദര്യം നൽകി കുത്തിയൊഴുകുന്ന കരിമ്പുഴ യും ചെറുപുഴയും എല്ലാം  ഗ്രാമത്തിന്റെ സൗന്ദര്യം ഭംഗി കൂട്ടുന്നു.

ചോലനായ്ക്കർ

നിലമ്പൂർ സൗത്ത് ഡിവിഷനിൽ കരുളായി റേഞ്ചിൽ പെട്ട ന്യൂ അമരമ്പലം റിസർവിലെ ഗോത്രവർഗ്ഗക്കാർ ആണ് ചോലനായ്ക്കർ. ഈ ഡിവിഷനിലും റേഞ്ചിലും അധിവസിച്ചുപോരുന്ന ഇവർക്ക് മറ്റ് ആദിവാസി സമൂഹങ്ങളുമായി യാതൊരുവിധ ബന്ധമോ സാംസ്കാരിക ഇടപെടലുകളോ ഇല്ല. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇന്നും ഇവർ എത്തി ചേർന്നിട്ടില്ല. നരവംശശാസ്ത്രജ്ഞർ ഇവരെ ഏഷ്യയിലെ ഏറ്റവും പ്രാകൃതരായ രണ്ടാമത്തെ സമൂഹംമായാണ് കണക്കാക്കുന്നത്. ആൻഡമാൻ ദ്വീപുകളിലെ ജെറുവാസ് യേറ്റംഗീസ് വിഭാഗത്തിൽപ്പെട്ട ഗോത്രവർഗ്ഗ സമൂഹം മാത്രമാണ് മാത്രമാണ് ഇവരേക്കാൾ പ്രാകൃതരായ സമൂഹം.

 

ചോലനായ്ക്കരിൽ ഭൂരിഭാഗം പേരും ഇപ്പോഴും സ്വാഭാവികമായ വലിയ പാറകൾക്കിടയിൽ ഉള്ള ഗുഹകളിൽ അഥവാ അളകളിൽ ആണ് താമസിക്കുന്നത്. അതുകൊണ്ട് ഇവരെ ഗുഹാ സംസ്കാരത്തിന്റെ ഉടമകൾ ആയിട്ടാണ് കണക്കാക്കുന്നത്. ഇത്തരം ആളുകൾ ഭൂരിഭാഗവും ജലലഭ്യത യുള്ള പുഴകളുടെ ഓരങ്ങളിൽ ആണ് താമസിക്കുന്നത്. പുറംലോകം തീരെ അറിയപ്പെടാതിരുന്ന ഈ ഗോത്ര സമൂഹത്തെക്കുറിച്ച് ശ്രീ മാത്യു കദളിക്കാട് മനോരമ ദിനപത്രത്തിൽ ഇരുട്ടിന്റെ തുരുത്തിൽ എന്ന ശീർഷകത്തിൽ ഒരു ലേഖന പരമ്പര ഏതാനും ദിവസങ്ങളിൽ പ്രസിദ്ധം ചെയ്യുകയുണ്ടായി. അന്നുമുതൽക്കാണ് പൊതുസമൂഹത്തിന് ശ്രദ്ധ ഇവരിലേക്ക് പതിയുന്നത്. പിന്നീട് ഇവരുടെ ഇടയിലേക്ക് ഒറ്റപ്പെട്ട കടന്നുകയറ്റം നടക്കുകയും ഒരളവോളം അവരുടെ സാംസ്കാരിക തനിമയ്ക്ക് നേരിയ കോട്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കീർത്ത ആർട്സ് തയ്യാറാക്കിയ ഇവരുടെ ലിസ്റ്റിൽ കാട്ടുനായ്ക്കർ ഉൾപ്പെട്ട സങ്കര സമൂഹം ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ അളകളിൽ നിന്നും കുടിയിറക്കി ആധുനിക വീടുകൾ നിർമ്മിച്ചു ഗിരിവർഗ്ഗ കോളനികൾ താമസിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം നാളിതുവരെ വിഫലമായി ഇരിക്കുകയാണ്. 1980കളിൽ മാഞ്ചേരി കോളനിയിൽ ഐ.ടി.ഡി.പി പണിത 23 വീടുകൾ ആൾ താമസമില്ലാതെ കാട്ടാനകൾ നശിപ്പിക്കുകയായിരുന്നു. 2007 വീണ്ടും കരുളായി ഗ്രാമപഞ്ചായത്ത് മുഖാന്തിരം ട്രൈബൽ കോളനിയിൽ പുതുതായി കോൺക്രീറ്റ് വീടുകൾ പണിതത് മൂന്നു കെട്ടിടം ഒഴികെ എല്ലാം ആൾതാമസമില്ലാത്ത ചിതലരിച്ച നശിച്ചു ഇരിക്കയാണ്. സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണങ്ങിച്ചേരാൻ ഇപ്പോഴും ഇവർ തയ്യാറായിട്ടില്ല

ചെമ്മന്തിട്ട ഭഗവതി ക്ഷേത്രം

 
നെടുങ്കയം പാലം