ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18758 (സംവാദം | സംഭാവനകൾ) ('== '''ഗ്രന്ഥശാല''' == വളപുരം ജി.എം. യു. പി സ്കൂളിൽ ഏകദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രന്ഥശാല

വളപുരം ജി.എം. യു. പി സ്കൂളിൽ ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറിയാണ് ഉള്ളത്. മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, അറബി എന്നിങ്ങനെ വിവിധ ഭാഷകളിലെ പുസ്തകങ്ങളും ,വിവിധ വിഷയങ്ങളിലെ റഫറൻസിനുതകുന്ന പുസ്തകങ്ങളും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം ക്ലാസിലെ കുട്ടികൾ മുതൽ രക്ഷിതാക്കൾക്കുവരെ വായിക്കാനുതകുന്ന പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ക്ലാസ് ടീച്ചേഴ്സ് മുഖേന കുട്ടികൾക്കും രക്ഷിതാക്കൾക്കും ( അമ്മ വായന) പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ കുറച്ചു പേർക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കാനുള്ള ചെറിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

        വിവിധ പത്രങ്ങൾ, എല്ലാ ക്ലാസുകളിലേയ്ക്കും ഒരു കോപ്പി വീതം കിട്ടത്തക്കവിധത്തിൽ സ്പോൺസർഷിപ്പ് മുഖേന സ്കൂളിൽ ലഭിക്കുന്നുണ്ട്.

വായനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.. സബ് ജില്ലാ തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

    ഇതു കൂടാതെ എല്ലാ ക്ലാസ്സുകളിലും കുട്ടികളിൽ നിന്നും വിശേഷാവസരങ്ങളിൽ സംഭാവനയായി ലഭിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറികളും വായനാമൂലകളും തയ്യാറാക്കിയിട്ടുണ്ട്.