ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ വിദ്യാലയം കരസ്ഥമാക്കിയ നേട്ടങ്ങൾ/കൂടുതൽ അറിയാൻ
കലാസാഹിത്യരംഗത്തും ഈ വിദ്യലയം നേട്ടങ്ങളേറെ കൊയ്തു.നാടൻപാട്ടിലും വന്ദേമാതരാലാപനത്തിലുമെല്ലാം സംസ്ഥാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ കലോത്സവവേദികളിൽ ശോഭിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ നിരവധിവർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറിസ്കൂളാണ്. ശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്ര മേളയിലും നിരവധിവർഷങ്ങളായി ജില്ലയിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും സംസ്ഥാനത്ത് മികച്ച ഗവൺമെന്റ് സ്ക്കൂളുകളിൽ ഒന്നായി മാറുകയുംചെയ്തിട്ടുണ്ട് . നിരവധി സംസ്ഥാന തലപുരസ്കാരങ്ങൾ ഈവിദ്യാലയം നേടിയിട്ടുണ്ട്.
പ്രാദേശിക ചരിത്ര രചനയിൽസംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഷാദിൻഈ വിദ്യാലയത്തിന്റെ സംഭാവനയാണ്.പരിമിതമായ കളിസ്ഥല
സൗകര്യങ്ങൾക്കിടയിലും കായിക മേളയിൽ ഈ വിദ്യാലയംനേട്ടങ്ങൾ കൊയ്തിട്ടുണ്ട്.കെ എസ് ഇ ബിക്കു വേണ്ടിയുള്ള ഫുട്ബോൾ ടീമിലെ അംഗമായ പ്രിൻസ് പൗലോസ് ഈവിദ്യാലയത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു.സുബ്രതോ കപ്പ് ഫുട്ബോൾടൂർണമെന്റിലും ഈ വിദ്യാലയം നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.സാഹിത്യ രംഗത്ത് മികച്ച സംഭാവന നൽകിയ വിദ്യാലയംകൂടിയാണ് കണിയാമ്പറ്റ ഗവ.ഹയർസെക്കണ്ടറി സ്കൂൾ. മുണ്ടശ്ശേരി സാഹിത്യ അവാർഡ് ജേതാവ് ഷാജി പുൽപ്പള്ളി, നിരവധി തവണ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അധ്യാപകർക്കുള്ള സംസ്ഥാന തല കവിതാരചനാമത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയ പി സി മജീദ്, നിരവധി തവണ സംസ്ഥാന തലലളിതഗാന മത്സരത്തിലും ഒന്നാം സ്ഥാനം നേടിയ പ്രശസ്തഗായകൻ കൂടിയായ എം കെ പ്രശാന്ത് ഇവരെല്ലാം ഈവിദ്യാലയത്തിന്റെ നേട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളവരാണ്.
ദീർഘ കാലം ഈ വിദ്യാലയത്തിൽ അധ്യാപകനായി സേവനംചെയ്ത ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ കെ പിശ്രീകൃഷ്ണൻ മാസ്റ്റർ സംസ്ഥാനദേശീയ അധ്യാപകഅവാർഡ്ജേതാവ് ശ്രീ സി കെ പവിത്രൻ,സംസ്ഥാന അവാർഡജേതാവ് ശ്രീമതി അച്ചാമ്മ ജോർജ്ജ്എന്നിവരെല്ലാം ഈവിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തിയവരാണ്. ഈവിദ്യാലയത്തിന്റെ ശ്രേയസ്സുയർത്തിയ, ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്ക് നേടി ഹെെദ്രാബാദിൽ റെയിൽവെകമ്മീഷണറായി ജോലി ചെയ്യുന്ന ശ്രീ അഷറഫ് ,മുക്കം ഒാമശ്ശേരിയിൽ മെഡിക്കൽ ഒാഫീസറായ ഡോ.ലത്തീഫിനെ പോലെ നിരവധി ഡോക്ടർമാർ,സിംഗപൂരിൽ എഞ്ചിനീയറായ ശ്രീകെ വിപിൻ, പോസ്റ്റൽ ഡിപ്പാ൪ട്ട്മെന്റിൽ എഞ്ചിനീയറായ മൻമോഹൻ,ഒട്ടനവധി രാഷ്ട്രീയപ്രമുഖ൪, അനേകം ഉദ്യോഗസ്ഥ പ്രമുഖ൪ ഇവരെല്ലാവരും ഈവിദ്യാലയത്തിന്റെ ചരിത്ര ശിൽപികളാണ്.
അക്കാദമിക മികവിന്റെ മറ്റ് ചില സാക്ഷ്യങ്ങളാണ് ബി എസ് സി മൈക്രോബയോളജിയിൽ റാങ്ക് ജേതാവായ നിത്യ പിഎസ്,എം സി എ പരീക്ഷയിൽ റാങ്ക് ജേതാവായ ആസ്യ, എംഎസ് സി റാങ്ക് ജേതാവായ വിദ്യാകൃഷ്ണൻ എന്നിവ൪. ഇവരെല്ലാംഈ വിദ്യാലയത്തിന്റെ അക്കാദമിക ചരിത്രത്തിൽ മികവുകൾ ചാ൪ത്തിയ പ്രതിഭകളാണ്.