ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

|

പ്രമാണം:15016 tas301.png

|











'വെള്ളമുണ്ട ഗവ: മോ‍ഡൽ ഹയർ സെക്കണ്ടറി സ്ക്കൂളിന് ചരിത്ര വിജയം

വെളളമുണ്ട             2018 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു.വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ രണ്ടാമത്തെ ഈ വിദ്യാലയത്തിൽ നിന്ന് 412 പേർ പരീക്ഷയെഴുതി.94% പേർ ഉപരിപഠനത്തിന് അർഹത നേടി.26 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി.തൊണ്ടർനാട് വെള്ളമുണ്ട ഗ്രാമപ‍ഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ A+ ജേതാക്കളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു.


പ്രകൃതിയെ തൊട്ടറിയാൻ പ്രകൃതിപഠന യാത്ര സംഘടിപ്പിച്ചു

വെളളമുണ്ട  :  പരിസ്ഥിതി സൗഹൃദ മനോഭാവം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്ക്കൂളിലെ  സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ പ്രകൃതിപഠന യാത്ര സംഘടിപ്പിച്ചു .
     2018 ജൂലൈ 7 ന് 100 ഓളം വിദ്യാർത്ഥികളും അധ്യാപകരും തേററമല എസ്റ്റേറ്റിലേയ്ക്കാണ്  യാത്ര സംഘടിപ്പിച്ചത്.


ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു

വെളളമുണ്ട   :  കനത്ത മഴയെ തുടർന്ന്  വെള്ളമുണ്ട ഗവ.മോഡൽ എച്ച്എസ്എസിൽ. ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു. 
   ഏകദേശം 240 ഓളം ആളുകൾ ദുരിതാശ്വാസക്യാമ്പിലുണ്ട്.


സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വെളളമുണ്ട-- വെള്ളമുണ്ട ഗവ.മോഡൽ എച്ച്എസ്എസിൽ. പ്രധാനാധ്യാപിക ശ്രീമതി പി കെ സുധ പതാകയുയർത്തി. സ്വാതന്ത്ര്യ ദിന സന്ദേശം നല്കി . തുടർന്ന് ദുരിതാശ്വാസക്യാമ്പിലുളളവർക്ക് പായസവിതരണം നടത്തി.