ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

14:59, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34306VRK (സംവാദം | സംഭാവനകൾ) (സാമൂഹ്യശാസ്ത്രക്ലബ്ബ്)

ഗ്രാമ പൈതൃകസംരക്ഷണം - സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേർന്ന് കടക്കരപ്പള്ളി ഗ്രാമത്തിലെ ഇട്ടി അച്യുത‍ സ്മാരക കുര്യാല സംരക്ഷണത്തിനുവേണ്ടി ഒത്തു ചേർന്നു പ്രവർത്തിച്ചുവരുന്നു. കൂടാതെ പായ്ക്കപ്പൽ, പുരാവസ്തു പ്രദർശനം, ശേഖരണം എന്നിവയിലും എല്ലാവരും ഒരുമയോടെ പങ്കെടുത്തു.

കുട്ടി അങ്കം - ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് മാതൃകയിൽ തന്നെ 2020-2021 ലും കുട്ടികളുടെ സ്ക്കൂൾ പാർലമെൻറ് ഓൺലൈൺ തെരഞ്ഞെടുപ്പ് നടത്തി- കുട്ടികൾ സ്വന്തമായി പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കിയും ഗൂഗിൾ മീറ്റിലൂടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകിയും നേഴ്സറി ക്ലാസ്സുകാർ മുതൽ നാലാം ക്ലാസ്സുവരെയുള്ള കുഞ്ഞു സ്ഥാനാർത്ഥികൾ പങ്കെടുത്ത ഓൺലൈൻ സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ മാതൃകയായി. കുട്ടി അങ്കം എന്ന പേരിൽ സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മാതൃക നോക്കി സ്വയം നാമനിർദ്ദേശപത്രിക എഴുതുക, വായിക്കുക, പോസ്റ്റർ തയ്യാറാക്കുക, ഗൂഗിൾ മീറ്റിൽ പ്രസംഗിക്കുക തുടങ്ങി വിവിധ പഠനപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തി. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെയും അത് ഉപയോഗിക്കാൻ കഴിയാത്തവർക്ക് ഓൺലൈനായി ബാലറ്റ് പേപ്പർ അയച്ചു കൊടുത്തുമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

കുട്ടി അങ്കം