ജി.എച്ച്.എസ്സ്. പിറവം/പ്രവർത്തനങ്ങൾ

14:42, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28018 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*കേരള സർക്കാർ വിഭാവനചെയ്ത ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ക്ലാസ് മുറികൾ സജ്ജമായതോടൊപ്പം അധ്യാപകരും ഐടി എനേബിൾഡ് ടീച്ചിംഗിനുള്ള തുടർ പരിശീലനം നേടി.. ടെക്സ്റ്റ്ബുക്കുകൾ, യൂണിഫോം എന്നിവയോടൊപ്പം മറ്റു പഠനാനുബന്ധ വസ്തുക്കളും അധിക പണം കണ്ടെത്തി കുട്ടികൾക്കായി സജ്ജമാക്കി. സ്കൂളും പരിസരവും വൃത്തിയാക്കി, അലങ്കരിച്ച് പൂതിയ അധ്യയനവർഷത്തെ വരവേറ്റു. എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി കിട്ടിക്കൊണ്ടിരിക്കുന്ന നൂറു ശതമാനംവിജയം ഏവർക്കും ആവേശംപകർന്നു.

*കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വിവിധങ്ങളായ പഠനപാഠ്യോതര പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കി. കുട്ടികളുടെ പഠനസാഹചര്യങ്ങൾ മനസ്സിലാക്കാനും കുട്ടിയുമുള്ള ആത്മബന്ധം വളർത്താനും ഭവന സന്ദർശനം നടന്നുവരുന്നു.

* ഭാഷാ നിപുണി വർദ്ധിപ്പിക്കുന്നതിനായി അസംബ്ലി , ലൈബ്രറിയുടെ സമഗ്രമായ ഉപയോഗം, ഹിന്ദി, ഇംഗ്ലീഷ് ഭാഷയിലൂന്നി ആശയവിനിമയ സാധ്യത വർദ്ധിപ്പിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ്- സ്പോക്കൺ ഹിന്ദി ക്ലാസ്സുകൾ എന്നിവ നടത്തപ്പെട്ടു.

*പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി വളരുന്ന പൊതുവിജ്ഞാന പുസ്തകം എന്ന മുൻ വർഷം ആരംഭിച്ച പരിപാടി- പ്രശ്നോത്തരി -ചോദ്യങ്ങൾ പൊതുവിജ്ഞാന പുസ്തകത്തിലേക്ക് എഴുതി സൂക്ഷിക്കൽ - ഈ അദ്ധ്യയന വർഷവും തുടർന്നു. പൊതു വിദ്യാഭ്യാസ മേഖലയും വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനകളും നടത്തിയ ക്വിസ് മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു.

*കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കാൻ സർഗ്ഗവേദി ക്ലാസ്സുകൾ ഫലപ്രദമായി നടത്തപ്പെട്ടു. സബ് ജില്ലാ കലോത്സവും സ്പോർട്സ് എന്നിവയിൽ കഴിയുന്നത്ര ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ കരസ്തമാക്കി.

*ശാസ്താവബോധം ഉണ്ടാക്കുന്നതിന് നിത്യജീവിതത്തിലെ ശാസ്ത്രം, ഔഷധ സസ്യങ്ങൾ തിരിച്ചറിയൽ, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്ര ശേഖരം, പരീക്ഷണങ്ങൾ എന്നിവ നടത്തപ്പെട്ടു. ശാസ്ത്ര-ഗണിത ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര മേളകളിൽ കഴിയുന്നത്ര കുട്ടികളെ പങ്കാളികളാക്കി. ആകാശ നിരീക്ഷണത്തിനുള്ള നിർദ്ദേശങ്ങൾ നൽകി ആകാശ നിരീക്ഷണം നടത്തപ്പെട്ടു. സാമൂഹിക പ്രതിബദ്ധത വളർത്താൻ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം‍, സർവ്വേ, അഭിമുഖങ്ങൾ,ഫീൽഡ് ട്രിപ്പ് ,സെമിനാർ എന്നിവ നടക്കപ്പെട്ടു.

*ശാരീരിക മാനസ്സിക ആരോഗ്യത്തെ മുൻനിർത്തി യോഗ, കൗമാര വിദ്യാഭ്യാസം ,എം.എച്ച്. എം. പ്രോഗ്രാം, പോഷകമൂല്യമുള്ള ഭക്ഷണം , ജീവിതശൈലീ രോഗങ്ങൾ എന്നിവയെക്കുറിച്ചു് ക്ലാസ്സുകൾ, എന്നിവ നടത്തപ്പെട്ടു. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾ മൂലം കുട്ടികളിലുണ്ടാകുന്ന പിരിമുറുക്കം പെരിമാറ്റവൈകല്യങ്ങൾ മാനസിക ബുദ്ധി മുട്ടുകൾ എന്നിവ ലഘൂകരിക്കാൻ കുട്ടികൾക്കും ആവശ്യമെങ്കിൽ രക്ഷിതാക്കൾക്കും ‍ അധ്യാപകരുടെയും അതിലുപരി കൗൺസിലിംഗ് അധ്യാപികയുടെയും സഹായം ലഭ്യമാക്കി.

*എസ്.എസ്.എൽ.സി., യു.എസ്.എസ്., എൻ.എം.എം.എസ്. തുടങ്ങിയ പരീക്ഷകൾക്കായി തുടർ പരിശീലനം നൽകി . ഗണിതാഭിരുചി വളർത്താൻ ഒറിഗാമി, ടാൻഗ്രാം, വേദഗണിതം വർക്കഷോപ്പുകൾ നടത്തി. ബി.ആർ.സി തലത്തിൽ നടന്ന ഗണിതോത്സവത്തിൽ കുട്ടികൾ പങ്കാളികളായി.

*സാമൂഹ്യശാസ്ത്ര പ്രതിഭകൾക്കായുള്ള സ്റ്റെപ് പ്രോഗ്രാമിൽ കുട്ടികശ്‍ പങ്കാളികളായി. റോഡ് സുരക്ഷ, ഭക്ഷ്യ സുരക്ഷ, ഊർജ്ജ സംരക്ഷണം, ലഹരി വിമുക്ത ക്യാമ്പസ് ,കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുട്ടികൾക്കായി നടത്തുന്ന വിവിധങ്ങളായ പരിപാടികൾ എന്നിവയിൽ സ്കൂൾ പങ്കാളിയായി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും പഠനപിന്തുണ ആവശ്യമുള്ള കുട്ടികൾക്കും റിസോഴ്സ് ടീച്ചറുടെ സഹായം ലഭ്യമാക്കി. മലയാള ഭാഷയിലൂന്നൽ നൽകാൻ മലയാള തിളക്കം, ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കാൻ ഹലോ ഇംഗ്ലീഷ് , ഹിന്ദി ഭാഷാ പിന്തുണക്കായി സുരീലി ഹിന്ദി , ഓരോ ക്ലാസ്സിലും കുട്ടി ആർജ്ജിക്കേണ്ട അറിവ് യഥാ സമയം യഥാവിധം കുട്ടി സ്വായത്തമാക്കിയോ എന്ന് പരിശോദിച്ച് ആവശ്യക്കാർക്ക് തുടർപിന്തുണ നൽകി പിന്നോക്കക്കാരെ മുൻനിരയിലെത്തിക്കാൻ അധിക സമയം കണ്ടെത്തി ശ്രദ്ധ പദ്ധതിയിലൂടെ പരിശീലനം നൽകി.

*രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം സൈബർ നിയമങ്ങൾ പരിചയപ്പെടുത്തി സൈബർ സുരക്ഷാ ക്ലാസ്സുകൾ നൽകി എറണാകുളം ജില്ലയുടെ ഇ- ജാഗ്രത പരിപാടിയിൽ എല്ലാവർഷത്തേയും പോലെ ഭാഗഭാക്കായി. സ്കൂൾ മാഗസിൻ, പോസ്റ്റർ, പ്രസന്റേഷനുകൾ എന്നിവ

തയ്യാറാക്കൽ ഡിജിറ്റൽ ക്യാമറയുപയോഗിച്ച് സ്കൂൾ പ്രോഗ്രാമുകൾ റെക്കോഡ് ചെയ്യൽ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.

*സ്കൂൾ വർക്കഷോപ്പ് ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനായി ചോക്ക് നിർമ്മാണം , ഫയൽ നിർമ്മാണം, സോപ്പ് നിർമ്മാണം, കരകൗശല വസ്രുക്കളുടെ നിർമ്മാണം എന്നിവ നടന്നു.