കൊടുമൺ എച്ച്.എസ്. കൊടുമൺ
കൊടുമൺ എച്ച്.എസ്. കൊടുമൺ | |
---|---|
വിലാസം | |
കൊടുമണ്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-11-2009 | Hskodumon |
കൊടുമണ്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമണ്‍ ഹൈസ്കൂള്‍. ശ്റീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകന്‍ 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ നൂ ജനറേഷ൯ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോഴത്തെ മാനേജ൪, പൃവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്റേമിയുമായ ശ്രീ.മൂകളൂവിളയില്‍ എം.കെ.രാധാകൃഷ്ണപിള്ളയാണ്.
ചരിത്രം
1982 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്റീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്റീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1983-ല്‍ മറ്റൊരു കെട്ടിടവൂം 1998-ല്‍ വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ ഇപ്പോഴത്തെ സാരഥി ശ്രീ.മൂകളൂവിളയില്‍ എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തില്‍ നിന്നും കൊടുമണ്‍ ഠൌണില്‍ നിര്‍മിക്കപ്പെട്ടു. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കൂമെന്ന്പൃതീക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
10 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ 2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക നീന്തല്‍ കുളവും നിര്‍മിക്കാനുള്ള ഉദ്ദേശമുണ്‍ട്.
ഹൈസ്കൂളിന് സ്മാ൪ട്ട് ക്ലാസും CD ലൈബൃറിയും ജിംനേഷൃവും ലൈബൃറിയും കമ്പ്യൂട്ടര്‍ ലാബുമൂണ്ട്. കമ്പ്യൂട്ടര്‍ ലാബു് , സ്മാ൪ട്ട് ക്ലാസ് എന്നിവിടങ്ങളിലായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനല്‍ , ഇതര ചാനലുകള്‍ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും സയ൯സ് ലാബിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഡോ. സി.വി.രാമ൯ സയ൯സ് ക്ലബ്ബ്. -സ്പോണ്‍സര്‍ -ശ്രീമതി.ഉഷാദേവി.പി.ബി.
- ആരണൃകം ഇക്കോ ക്ലബ്ബ്.-സ്പോണ്‍സര്‍ -ശ്രീമതി.എലിസബത്ത് എബൃഹാം.
- ഐ.റ്റി. കോ൪ണ൪-സ്പോണ്‍സര്‍ -ശ്രീ.ആര്‍.പൃസന്നകുമാര്‍.
- സ്കൂള്‍ / ക്ലാസ് മാഗസിന്‍.സ്പോണ്‍സര്‍ -ശ്രീമതി.ചന്ദൃമതിയമ്മ.പി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.സ്പോണ്‍സര്‍ -ശ്രീമതി.ദീപ്തി.കെ.പൃസാദ്.
- സോഷൃല്‍ സയ൯സ് / മാത് സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സ്പോണ്‍സര്‍ -ശ്രീമതി.യമുനാദോവി.പി.സി. / ശ്രീമതി.ശോശാമ്മ.കെ.സി.
മാനേജ്മെന്റ്
പൃവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്റേമിയുമായ ശ്രീ.മൂകളൂവിളയില്‍ എം.കെ.രാധാകൃഷ്ണപിള്ളയാണ് ഇപ്പോഴത്തെ മാനേജ൪.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1982 - 84 & 1996 - 2000 | . ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪. |
1986 - 1996 | ശ്രീ..കെ.പി.മോഹന൯. |
1984 - 86 & 2000 - 2005 | ശ്രീമതി.സുഭദൃ കുമാരി.എസ്. |
2005 - April & May | ശ്രീമതി.സുഷമാ ദേവി.ബി. |
2005 - | ശ്രീമതി.ജയശ്രീ..ആ൪. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുതുക എന്റെ ഗ്രാമം - കൊടുമണ്‍- സ്വര്‍ണഭൂമി. ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കണ്‍ടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാര്‍ത്തിട്ട റബ്ബര്‍ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോര്‍ന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വര്‍ണഭൂമി എന്ന അപരനാമമുള്ള കൊടുമണ്‍. ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠര്‍ വേദോപനിഷദ് മന്ത്റധ്വനികള്‍ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങള് സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S., അതിന്റെ തിലകക്കുറിയെന്നപോലെ - KODUMON HIGH SCHOOL വിരാജിക്കുന്നു. കര്‍ഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബറ്‍ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯... ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്തൃ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ? ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തില്‍ കാലിടറാതെ ഞങ്ങള്‍ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം.
>Report By:R.Presanna Kumar, SITC, Kodumon H.S.
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു? ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമണ്‍ അക്കാലത്ത് പുകള്‍പെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം. കൊടുമണ്‍ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്? കൊടുമണ്‍ പ്ളാന്റേഷനില്‍ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വര്‍ണം ഉളള മണ്ണ് എന്ന അര്‍ത്ഥത്തില്‍ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വര്‍ണം, മണ്‍ =മണ്ണ് ] >Report By:R.Presanna Kumar, SITC, Kodumon H.S.
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) നവംബര്‍ 26 ഭീകരതയുടെ കറുത്ത മുഖം / മുംബൈ / ആദരാഞ്ജലികള്‍ ആര്‍.പ്രസന്നകുമാര്‍./ SSITC / 26..11..'09 നാം അറിയില്ല, നാം ഓര്‍ത്തില്ല, അവര്‍ നാം തന്നെയെന്നും നമ്മിലൊരാളായി പൃഥ്വിയില്‍ സഹജരായി പാര്‍ത്തവരെന്നും നവംബറി൯ നഷ്ടമായി മുംബൈ വിതുമ്പവെ ,ചേര്‍ത്തുവോയെന്നും നാടി൯ അഭിമാനപുളകങ്ങളെ നെഞ്ചിലെ തുടിതാളമായെങ്കിലും..... മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് - പ്രാദേശിക ലേഖക൯ -സജു വടക്കേകര - കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് പട്ടംതറ ചന്തയില്‍ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകള്‍ , അറവു മാലിന്യങ്ങള്‍ ,ഠൗണിലെ കടകള്‍ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങള്‍ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതില്‍ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവര്‍ത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯ സജു വടക്കേകര റിപ്പോര്‍ട്ട് ചെയ്തു. ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടി- സ്വന്തം ലേഖക൯ -അനില്‍- കൊടുമണ്‍ ഠൗണില്‍ നിന്നും കൊടുമണ്‍ ഹൈസ്കൂളിന്റെ ചുറ്റുവട്ടത്തുളള മുറുക്കാ൯ കടകളില്‍ നിന്നും ഹെല്‍ത്ത് അധികാരികള്‍ തന്പാക്ക്, തുളസി എന്നിങ്ങനെ നിരവധി ലഹരി വസ്തുക്കള് പിടികൂടിയതായി സ്വന്തം ലേഖക൯ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏകദശം 6 വലിയ ചാക്കുനിറയെ ലഹരി വസ്തുക്കള്‍ കിട്ടിയത്റെ.ബാല്യങ്ങളെ ലഹരിയില്‍ മുക്കി കൊല്ലുന്ന , അമിത ലാഭേശ്ചയോടെ പ്രവര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും തടയേണ്ടതു തന്നെയാണ്. തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.- കൊടുമണ്‍ ഹൈസ്കൂളില്‍ 10 ക്ളാസിലെ കുട്ടികള്‍ക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയില്‍ ഈ സ്കൂള്‍ 100% വിജയം നിലനിര്‍ത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവര്‍ത്തനത്തിലാണ് ഏവരും. >Report By:R.Presanna Kumar, SITC, Kodumon H.S.