സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/ചരിത്രം

13:18, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31072-MECHAL (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

തദ്ദേശീയരായ ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.സി ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചു കിട്ടിയത്. ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളിൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ ക്ലാസ്സുകളാണുള്ളത്. പഴുക്കാകാനം, വെള്ളറ, വാളകം, ചക്കിക്കാവ് തൂടങ്ങിയ മലയോര പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ സ്കൂൾ.

                                                       ഗതാഗത സൗകര്യം തീരെ ഇല്ലാതിരുന്ന കാലത്ത്  ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കക്കല്ലു, തേയിലപ്പാറ തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ടു 9 കിലോമീറ്ററോളം കാൽനടയായാണ് അധ്യാപകർ സ്കൂളിൽ എത്തിച്ചേർന്നിരുന്നത്. എന്നാൽ ഇന്ന് ഇവിടെ വൈദ്യുതി, ടെലിഫോൺ തുടങ്ങിയ സൗകര്യങ്ങൾ എല്ലാമുണ്ട്.സ്കൂളിന്റെ ആരംഭകാലത്ത് 8 ൽ മാത്രം 50 ഓളം കുട്ടികൾ ഉണ്ടായിരുന്നു. ആരംഭഘട്ടത്തിൽ സ്കൂൾ ഇക്കണോമിക് ആയിരുന്നു. എന്നാൽ ക്രമേണ കുട്ടികൾ മറ്റു സ്ഥലങ്ങളിൽ പഠിക്കാൻ പോവുകയും സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരികയും സ്കൂൾ അൺ ഇക്കണോമിക് ആവുകയും ചെയ്തു.