സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ശുചിത്വ ലേഖനം
ശുചിത്വം
ശുചിത്വം എന്നത് ഒരു സംസ്ക്കാരമാണ്. ഇന്നത്തെ ഈ സാഹചര്യത്തിൽ ശുചിത്വം എന്ന വാക്ക് സമൂഹത്തിലെ ഓരേ വ്യക്തിയേയും ഏറ്റവും സ്വാധീനിച്ച വാക്കായി മാറിയിരിക്കുന്നു. കൊറോണ എന്ന മാരക വിപത്തിനെ ലോകമൊട്ടുള്ള ജനങ്ങൾ ഒറ്റകെട്ടായി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം ലോകജനത മനസ്സിലാക്കിയിരിക്കുന്നു. എന്താണ് ശുചിത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.ഹൈജീൻ (Hygiene) എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ (Sanitation) എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പലകാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിനെ ആരോഗ്യ ദേവതയായ ഹൈജിയ (Hygeia)യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുളളത്. അതിനാൽ ആരോഗ്യം, വൃത്തി , വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ അതേപോലെ പരിസരം വ്യത്തി, വെടിപ്പ് , ശുദ്ധി , മാലിന്യം സംസ്ക്കരണം, കൊതുക് നിവാരണം എന്നിവ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു. വ്യക്തിശുചിത്വം (Personal hygiene)ഗൃഹശുചിത്വം (Hygiene of the home) പരിസര ശുചിത്വം (Environmental sanitation) എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90ശതമാനം രേഗങ്ങൾക്കും കാരണം ശക്തമായ ശുചിത്വശീല അനുവർത്തനം/ പരിഷ്ക്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ ക്യത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും , ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. വ്യക്തി ശുചിത്വം എന്നത് നമ്മുടെ ജീവിതചര്യ ആക്കുന്നതിലുടെ രോഗങ്ങളെ നമുക്ക ചെറുത്തു തേൽപ്പിക്കാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുമ്പും പിമ്പും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക .അതിലൂടെ വയറിളക്ക രോഗങ്ങൾ,വിരകൾ, കുമിൾ രോഗങ്ങൾ, ത്വക്ക് രേഗങ്ങൾ. പകർച്ച പനി തുടങ്ങിയ സാർസ്(SARS) കോവിഡ് (COVID) വരെ ഒഴിവാക്കാം.പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപത് സെക്കൻഡ്നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറംഭാഗം വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ എച്ച്.ഐ.വി , ഇൻഫ്ലുവെൻസ, കോളറ ഹെർപ്പിസ് മുതലായ വൈറസുകളേയും എളുപ്പത്തിൽ കഴുകികളയാം.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക, ശരീരം വ്യത്തിയായി സൂക്ഷിക്കുക, വസ്ത്രങ്ങൾ നന്നായി കഴുകി ഉപയോഗിക്കുക. നമ്മുടെ പരിസരം വ്യത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് നാം തിരിച്ചറിയുക. മലമൂത്ര വിസർജ്ജനം കക്കൂസുകളിൽ മാത്രം നിർവഹിക്കുക. അതിനുശേഷം കൈകൾ നന്നായി കഴുകി വ്യത്തിയാക്കുക. നമ്മുടെ വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തിനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ സ്ഥിതി നിലനിന്നിരുന്ന നമ്മുടെ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറികഴിഞ്ഞു. പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണ വിധേയമായിരുന്ന പലതരം വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായത്. ഡെങ്കിപ്പനി, ചിക്കൻഗുനിയ , മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പകരുന്നത് തടയുന്നതിന് പരിസര ശുചിത്വത്തിലൂടെ നമുക്ക് സാധിക്കും. ഇന്ന് ആരോഗ്യവകുപ്പിന്റെ ടെസ്റ്റ് ട്രിപ്പുകൾ ഉപയോഗിച്ചു ശേഖരിച്ച വിവരങ്ങൾ പ്രകാരം കൊതുകകളുടെ ക്രമാതീതമായ വർദ്ധനവും ശുദ്ധജല ദൗർലഭ്യവുമാണ് മിക്ക പകർച്ച വ്യാധികളുടേയും പ്രധാന കാരണം. പൊതുസ്ഥലങ്ങളും ജലസ്രോതസ്സുകളും മലിനമാക്കാതെ കാത്തുരക്ഷിക്കുകയും വേണം. അതിനുവേണ്ടി കൊച്ചുകുട്ടികൾ മുതൽ പ്രായമായവരെ വരെ ഉൾപ്പെടുത്തികൊണ്ടുള്ള ബോധവൽക്കരണ പരിപാടികൾ കൂടിയേകഴിയു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.നശിക്കാതെ മണ്ണിൽതന്നെ നിലനിൽക്കുന്ന പ്ലാസ്റ്റിക് ജലത്തേയും മലിനമാക്കുന്നതിനോടൊപ്പം പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയും മറ്റും മാരക രോഗങ്ങൾക്ക് കാരണമാകുന്നതോടൊപ്പം അന്തരീക്ഷത്തെ മലീമസമാക്കുന്നു. പരിസര ശുചിത്വം പാലിക്കുന്നതിലൂടെ നമൂക്ക് ഇതു തടയാൻ സാധിക്കും. പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നത് പ്രോൽസാഹിപ്പിക്കേണ്ടതാണ്. ശുചിത്വം ഒരു സംസ്ക്കാരവും ശീലവുമാണ്. ഇത് ഒരോ വ്യക്തിയുടേയും സ്വഭാവവും കടമയുമായി വളർത്തിയെടുക്കുന്നതിന് പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളിൽ തന്നെ പരിശീലനം നൽകുക. വ്യക്തി, പരിസര ശുചിത്വത്തിലൂടെ നമുക്ക് പുതിയ ഒരു ലോകം തന്നെ നേടിയെടുക്കുവാൻ കഴിയും . അതിനായി നമുക്ക് പ്രയത്നിക്കാം, പ്രാർത്ഥിക്കാം, പ്രതിഞ്ജ ചെയ്യാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം |