ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ '''
പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ
പി.ടിഎ യുടെ റിപ്പോർട്ടിൽ നിന്നുള്ള അറിവുകൾ
- 3/1/2020 ലെ വാർഷികപൊതുയോഗത്തിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.
- ശ്രീ.ശബരിനാഥൻ എം എൽ എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് ഓഡിറ്റോറിയം ഇന്റർലോക്ക് [1]ചെയ്യാൻ മുൻകൈയെടുത്തു.
- 10/12/2021 ലെ വാർഷികപൊതുയോഗത്തിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.പി.ടി.എ പ്രസിഡന്റായി [2]അഡ്വ.ശിവകുമാറും,എസ്.എം.സി ചെയർമാനായി ശ്രീ.മുഹമ്മദ് റാഫിയും മദർ പി.ടി.എ പ്രസിഡന്റായി ശ്രീമതി.ബിന്ദുവും തിരഞ്ഞെടുക്കപ്പെട്ടു
- എസ്.എസ്.എ മന്ദിര ഉദ്ഘാടനം 2007 ഒക്ടോബർ 11 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂർ നാഗപ്പൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ഐ.ബി.സതീഷ് അധ്യക്ഷം വഹിച്ചു.
- കലോത്സവം ഒക്ടോബർ 18,19 തീയതികളിൽ നടന്നു.എൽ.എം.എസ്,ചെമ്പൂർ വച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
- ബെറ്റർ അച്ചീവ്മെന്റ് പ്രോഗ്രാം -പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താനായുള്ള പരിപാടി(സ്കൂൾ ക്യാമ്പ് നടത്തി).പി.ടി.എ ചെലവ് നിർവഹിച്ചു.
- 2008 ഫെബ്രുവരി 1 ന് ഫോറസ്ട്രി ക്ലബിന്റെ നേതൃത്വത്തിൽ വനയാത്ര നടത്തി.
- റിപ്പബ്ലിക് ദിനത്തിന് സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കാർത്തികപ്പറമ്പിൽ ശ്രീ.സുകുമാരൻനായർ പതാകയുയർത്തി.
- ശ്രീ.സുകുമാരൻ വൈദ്യർ ഏർപ്പെടുത്തിയ എൻഡോവ്മെന്റിന്റെ പലിശ ഉപയോഗിച്ച് നിർധനരായ വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകി.
- പി.ടി.എ പ്രസിഡന്റ്- ശ്രീമതി.പ്രേമലത
- പി.ടി.എ ജനറൽ ബോഡി യോഗം 08/03/2008 ൽ കൂടുകയുണ്ടായി.110 പേർ പങ്കെടുത്തു.
നമ്മുടെ സ്കൂളിന് 66 വർഷത്തെ പ്രവർത്തന പാരമ്പര്യമാണുള്ളത്. 1951 യുപി വിഭാഗവും 1980- 81ൽ എച്ച്എസ് വിഭാഗവും 1990 ൽ വിഎച്ച്എസ്ഇ വിഭാഗവും പ്രവർത്തനം ആരംഭിച്ചു. റിപ്പോർട്ട് വർഷത്തിൽ 1030 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. അധ്യാപക-അനധ്യാപക രായി 53 പേർ ജോലി നോക്കുന്നു. പ്രീപ്രൈമറി മുതൽ വിഎച്ച്എസ്ഇ വരെ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂൾ പൂവച്ചൽ പഞ്ചായത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമാണ്. പഠന പഠനാനുബന്ധ പ്രവർത്തനം ചിട്ടയായി നടന്നുവരുന്നു. 2017 ഡിസംബർ 7 ന് എസ് എം സി പ്രസിഡണ്ട് ആയിരുന്ന എസ് സുദർശനന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ 2016 17 വർഷത്തെ പി ടി എ ക്ക് രൂപം നൽകി. ശ്രീ കെ ബാലകൃഷ്ണൻ ചെയർമാനായും ശ്രീമതി ദീപാ വാരിയർ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ പ്രസന്നൻ ശ്രീ തങ്കരാജൻ ശ്രീ അനിൽകുമാർ ശ്രീ രാജേഷ് ശ്രീ വേണു ശ്രീ ദീപ ശ്രീമതി മാർ രാജലക്ഷ്മി ശ്രീജ റാണി ശ്രീദേവി ഉഷാദേവി രതി വാര്യർ സിന്ധു എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. മത പിടിഎ ചെയർപേഴ്സണായി ശ്രീമതി പ്രസന്ന കുമാരിയെ തിരഞ്ഞെടുത്തു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ ഫണ്ടുകൾ യഥാസമയം ലഭ്യമാക്കുന്നതിനും എസ്എംസി പരിശ്രമിക്കുന്നു. റിപ്പോർട്ട് വർഷത്തിൽ പത്തോളം എക്സിക്യൂട്ടീവ് കമ്മിറ്റികൾ കൂട്ടിയിട്ടുണ്ട്.സമര രഹിതമായ സ്കൂൾ അന്തരീക്ഷം നിലനിർത്താൻ എസ് സി യുടെ നേതൃത്വപരമായ പങ്ക് ശ്ലാഘനീയം ആണ്.
എസ്എസ്എൽസി വിജയശതമാനം വർധിപ്പിക്കാനായി എല്ലാദിവസവും രാവിലെയും വൈകുന്നേരവും ക്ലാസുകൾ നടത്തുന്നു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിക്കാൻ ആയി. അഞ്ചു കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ആദിത്യ അനിൽ ജിസ്ന ബി എസ് അഞ്ജന ജെ എസ് അജിൻ എം ജ്യോതി യു എന്നീ വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഈ പ്രതിഭകൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ. വിഎച്ച്എസ്ഇ ലും മികച്ച വിജയശതമാനം (89%)നമുക്കുണ്ട്. വിഎച്ച്എസ്ഇ യിൽ അഗ്രികൾച്ചർ ഇലക്ട്രോണിക്സ് നഴ്സിംഗ് എന്നീ വിഭാഗങ്ങളിലായി നാലു കോഴ്സുകൾ ഉണ്ട്.
ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും എസ് എസ് ഫണ്ട് ഉപയോഗിച്ച് യൂണിഫോം നൽകാൻ സാധിച്ചു എസ് എം സി യുടെ നേതൃത്വത്തിൽ ആണ് പ്രസ്തുത ഫണ്ട് വിനിയോഗിച്ചത് സ്കൂൾ യൂണിഫോം വാങ്ങാൻ സാധിക്കാത്ത മറ്റു കുട്ടികൾക്കും യൂണിഫോം വാങ്ങി നൽകാൻ കമ്മറ്റിയുടെ പ്രവർത്തനങ്ങളുടെ സാധിച്ചിട്ടുണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയിൽ എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകാനും സാധിക്കുന്നു പൂവച്ചൽ പഞ്ചായത്ത് ഗ്രന്ഥപുര പരിപാടി യുപി വിഭാഗം കുട്ടികളുടെ വായനാ പരിപോഷണത്തിന് സഹായിക്കുന്നു ആറ്റിങ്ങൽ ലോക്സഭാംഗം സ്ത്രീ നൽകിയ സ്കൂൾ വാഹനം കൃത്യമായി ഓടിക്കുന്നതിനു തീവ്രമായി പരിശ്രമിക്കുന്നു ടീച്ചറും ഈ വർഷം നമ്മുടെ പ്രിൻസിപ്പലായിരുന്ന ശ്രീമതി രൂപ നായർ ടീച്ചറും വിഎച്ച്എസ്ഇ മറ്റ് അധ്യാപകരും സ്ഥലം മാറിപ്പോയി പകരം പ്രിൻസിപ്പലായി ചാർജെടുത്തു ടീച്ചറും മറ്റ് അധ്യാപകരും വിഎസ് വിഭാഗത്തിന് ഫലപ്രദമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു ഹെഡ്മിസ്ട്രസ് ടീച്ചറും അധ്യാപകൻ അധ്യാപകരും അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ ആയി കൂട്ടായി പരിശ്രമിക്കുന്നു നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും ഇനിയുമേറെ മുന്നേറാൻ ഉണ്ടായിട്ടുണ്ട്