സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പിറവി

പിറവി

വർഷം 1925. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസരീതികളോട് പൊതുജനം മുഖംതിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടമാനേജ്‌മെന്റിൽ പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. കുന്നമംഗലത്ത് ഒരു പീടികമുറിയിലാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്‌കൂളിന്റെ പേരിൽ തുടക്കത്തിൽ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ 1, 19 വാർഡുകൾ ഉൾക്കൊള്ളുന്ന ചൂലാംവയൽ എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്നത്. 1925ൽ സ്‌കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചത് 1929ലാണ് (3(56)D.5.10.1929 I to IV std) 1923ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി. (14(52)D/29.9.1932 V std) അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്‌കൂളായിത്തീർന്നു. സ്‌കൂളുകളിൽ മുമ്പ് രാവിലെ പത്ത് മണി വരെ മതപഠനവും നടന്നിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ബഹുഭൂരിപക്ഷവും മൂന്നാം ക്ലാസുവരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ നിലവാരം ഉയർത്തികൊണ്ടുവരുന്നതിൽ സ്‌കൂൾ വഹിച്ച പങ്ക് വളരെ വലുതാണ്. വി. കോയാമു സാഹിബ്, സി.വി മൊയ്തീൻ ഹാജി, എ.സി അഹമ്മദ് കുട്ടി സാഹിബ്, എ.പി കുഞ്ഞായിൻ, ടി. ഉസ്സയിൻ ഹാജി, എം. വിശ്വനാഥൻ നായർ, ടി. അഹമ്മദ് കോയ ഹാജി തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ പിടിഎ പ്രസിഡന്റുമാരായി സ്‌കൂളിന്റെ പുരോഗതിയിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. അകാലത്തിൽ ചരമമടഞ്ഞ പി.ടി.എ വൈസ് പ്രസിഡന്റായിരുന്ന സേവനങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്. 1987ൽ കുന്ദമംഗലം ഉപജില്ലാ ബാലകലാമേളക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. പ്രസ്തുത വർഷം ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊണ്ട് ഈ വിദ്യാലയം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ഉപജില്ലാ ജില്ലാ അടിസ്ഥാനത്തിൽ നടന്ന പല മത്‌സരങ്ങളിൽ സ്‌കൂളിലെ വിദ്യാർത്ഥികൾ സമ്മാനങ്ങളും ട്രോഫികളും നേടുകയുണ്ടായി. ഉപജില്ലാ ശാസ്ത്രമേളയിൽ ലഭിച്ച ചാമ്പ്യൻഷിപ്പ് എടുത്തുപറയേണ്ടതാണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 15 അധ്യാപകരും 14 അധ്യാപികമാരും ജോലി ചെയ്തു വരുന്നു. ഒരു പ്യൂണും ഉണ്ട്. 384 ആൺകുട്ടികളും 411 പെൺകുട്ടികളുമടക്കം 795 വിദ്യാർത്ഥികളിപ്പോൾ ഈ സ്ഥാപനത്തിൽ അധ്യയനം നടത്തികൊണ്ടിരിക്കുന്നു. ഇതിൽ 80 പേർ പട്ടിക ജാതി വിദ്യാർത്ഥികളാണ്. വിദ്യാരംഗം, ശാസ്ത്ര-സാമൂഹിക ശാസ്ത്രക്ലബ്, കലാസാഹിത്യ വേദി, ഹെൽത് ക്ലബ്, ഫോറസ്ട്രി ക്ലബ്, ജൂനിയർ റെഡ് ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. കൂടാതെ വർഷം തോറും സ്‌കൂൾതല കലാമത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു തരുന്നു. കൂടാതെ വർഷം തോറും സ്‌കൂൾതല കലാമത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു വരുന്നു. കലാമൽസരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കലാപ്രതിഭക്കും കലാതിലകത്തിനും മുൻ അധ്യാപിക ശ്രീമതി. എം.കെ കല്യാണിക്കുട്ടി ടീച്ചർ ഏർപ്പെടുത്തിയ എൻഡോവ്‌മെന്റിൽ നിന്നുള്ള ക്യാഷ് അവാർഡുകളും നൽകിവരുന്നു. ഏഴാംക്ലാസിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടി വിജയിക്കുന്ന കുട്ടിക്ക് എല്ലാ വർഷവും അധ്യാപകരക്ഷാകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡും നൽകുന്നുണ്ട്. LSS, USS സുഗമ പരീക്ഷകളിൽ ഈ സ്‌കൂളിലെ വിദ്യാർത്ഥികൾ എല്ലാ വർഷവും മികച്ച വിജയം നേടാറുണ്ട്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ശിശുദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദേശീയ ദിനാഘോഷങ്ങളഅ# സ്‌കൂളിൽ സമുചിതമായി നടത്താറുണ്ട്. ഇന്ത്യാ-ചൈനയുദ്ധം, ഇന്ത്യാ-പാക് യുദ്ധം, കാർഗിൽ യുദ്ധം തുടങ്ങിയ അവസരങ്ങളിലും ലത്തൂർ ഭൂകമ്പം, ഒറീസ്സ ദുരന്തം എന്നീ സന്നിഗ്ധ ഘട്ടങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും ഫണ്ട് സമാഹരണം നടത്തി നമ്മുടെ പങ്കുവഹിച്ചിട്ടുണ്ട്. മതസൗഹാർദ്ദറാലികൾ, സമാധാന റാലികൾ തുടങ്ങിയവയിൽ പങ്കാളികളായി സാമൂഹിക പ്രതിബദ്ധത തെളിയിക്കാനും സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികളെയും അധ്യാപകരേയും 5 സ്‌ക്വാഡുകളാക്കുകയും ഓരോ സ്‌ക്വാഡിന്റെയും ആഭിമുഖ്യത്തിൽ കയ്യെഴുത്തു മാസിക പ്രസിദ്ധീകരണം, ക്വിസ് മൽസരം, വാർ്ത്താബുള്ളറ്റിൻ തയ്യാറാക്കൽ, ഉച്ചക്കഞ്ഞി വിതരണം, അച്ചടക്കം, ശുചീകരണം എന്നിവ നടത്തിവരികയും ചെയ്യുന്നു. സ്‌കൂൾ സഹകരണ സംഘത്തിൽ നിന്ന് വിദ്യാർത്ഥികൾക്ക് പാഠപുസ്‌കങ്ങൾക്ക് പുറമെ പഠനോപകരണങ്ങൾ, യൂണിഫോം എന്നിവയും വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് യൂണിഫോമുകളും പഠനോപകരണങ്ങളും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു. പി.ടി.എ മാതൃസമിതി എന്നിവയുടെ പങ്കാളിത്തത്തോടെ സ്‌കൂളിൽ സാമൂഹ്യസദ്യ സംഘടിപ്പിച്ചു വരുന്നുണ്ട. സ്‌കൂൾ ലൈബ്രറി, സഞ്ചയിക എന്നിവ വളരെക്കാലമായി സജീവമായി പ്രവർത്തിച്ചു വരുന്നു. പഠനയാത്രകളും സ്‌കൂളിൽ സംഘടിപ്പിക്കാറുണ്ട്. റോഡിന്റെ ഇരുഭാഗത്തുള്ളകെട്ടിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക കുടിവെള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ചരിത്രം തയ്യാറാക്കുന്നതിന് സ്‌കൂൾ റെക്കോഡുകൾക്ക് പുറമെ മുൻ ഹെഡ്മാസ്റ്റർമാരും അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരായ ഒട്ടനവധി പേരോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.

മാനേജ്മെന്റ്

 
ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി

ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടമാനേജ്‌മെന്റിലാണ് ചൂലാംവയൽ പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർ്ക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടുമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്‌കൂളിന്റെ ഭരണചുമതല ടി. ഐ. കുട്ടി ഹാജി മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി. ഇസ്മായിൽ കുട്ടി ഹാജിയുടെ മക്കളായ വി. പി സഫിയ, വി.പി കുഞ്ഞിബീവി, വി.പി. ആമിന, വി. പി സൈനബ, വി. പി പാത്തുമ്മ എന്നിവരാണ് ടി.ഐ. കുട്ടി ഹാജി ഹാജി മെമ്മോറിയൽ എജ്യൂക്കേഷനൽ ട്രസ്റ്റിലെ ഇപ്പോഴത്തെ അംഗങ്ങൾ. ശ്രീമതി. വി.പി സൈനബയാണ് ഇപ്പോഴത്തെ മാനേജർ.

ടി ഐ കുട്ടി ഹാജി മെമ്മോറിയൽ എഡ്യുക്കേഷനൽ ട്രസ്റ്റ്


വിരമിച്ച ഗുരുശ്രേഷ്ഠർ

ആദ്യകാലങ്ങളിൽ തുച്ഛമായ വേതനം പറ്റികൊണ്ടാണ് അധ്യാപകർ സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്നത്. ആ കാലയളവിൽ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ സ്‌കൂളിൽ എത്തിച്ചുകൊണ്ടിരുന്ന അധ്യാപകരുടെ സേവന തൽപരത എത്ര പ്രശംസിച്ചാലും അധികമാവില്ല. 1929ൽ കീക്കോത്ത് കൃഷ്ണൻ നായരായിരുന്നു ഹെഡ്മാസ്റ്റർ. സ്‌കൂളിന്റെ 75 വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗൽഭരും സേവനതൽപ്പരരുമായ നൂറോളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എ.പി ഇമ്പിച്ചിക്കോയ മുസ്ലിയാർ, ചെറിയാമ്പ്ര തടായിൽ ആലി മൊല്ല എന്നിവർ ഓത്തുപള്ളിക്കാലത്തെ അധ്യാപകരായിരുന്നു. മാധവൻ നായർ, വി. ഖദീജ, കെ രാഘവൻ നായർ, എം. പെരവൻ, ഒ.കെ.ഐ പണിക്കർ, കെ.പി മുഹമ്മദ് മുൻഷി, കെ. ചെറുണ്ണക്കുട്ടി, പി. അസൈനാർ, കെ മമ്മിക്കുട്ടി, പി.സി മൂസ, എം. മമ്മദ്, എം.കെ കല്യാണിക്കുട്ടി, ആർ ആനന്ദവല്ലി അമ്മ, പി ടി മാളു, സി എ ശാന്തമ്മ, എം മമ്മദ്, വി. മുഹമ്മദ്, പി. കെ സുലൈമാൻ, ആലീസ് തോമസ്, എൻ. ഖാദർ, കെ രമണി, എ. കെ ആയിഷ, എൻ. ശശീന്ദ്രൻ, കെ. അബ്ദുൽ അസീസ്, വി. പി അബ്ദുൽ ഖാദർ, സി പി കേശവനുണ്ണി, കെ പാത്തുമ്മ, പി സുജാത, പി ജമാലുദ്ധീൻ, കെ.കെ പുഷ്പലത എന്നിവർ ദീർഘകാല സേവനത്തിനുശേഷം ഇവിടെ നിന്നും വിരമിച്ചവരാണ്. താൽകകാലികമായി ജോലിചെയ്ത മറ്റു നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിനു ലഭ്യമായിട്ടുണ്ട്. സ്കളിൽ ആദ്യമായി നിയമനം ലഭിച്ച പ്യൂൺ പി. കെ മുഹമൂദ് (മടവൂർ) ആണ്. 2008 ൽ അദ്ദേഹം വിരമിച്ചപ്പോൾ ഓഫീസ് അറ്റന്റന്റായി ടി. മുഹമ്മദ് അഷ്റഫ് പകരം ചേർന്നു.

താൽക്കാലിക അധ്യാപകർ

മാക്കൂട്ടം എ എം യു പി സ്കൂളിൽ സ്ഥിരം നിയമനം ലഭിച്ച അധ്യാപകർ പരിമിത കാലയളവിൽ അവധിയെടുക്കേണ്ട സാഹചര്യങ്ങളിൽ മാനേജ്മെന്റ് യഥാസമയം താൽകാലിക അധ്യാപകരെ നിയമിക്കാറുണ്ട്. വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ ഭംഗം വരാതിരിക്കാൻ ഇതു മൂലം കഴിയുന്നു. ഇക്കാര്യത്തിൽ മാനേജ്മെന്റെിന്റെ ഇടപെടൽ എടുത്തുപറയേണ്ടതാണ്.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ലോകപ്രശസ്തനായ പൂർവ വിദ്യാർത്ഥി

 
ഡോ. വലിയ മണ്ണത്താൾ ഹംസ
തന്റെ പേര് കൊണ്ട് ആമസോൺ നദിയുടെ ഭൂഗർഭ ജലപ്രവാഹം ഹംസ നദി‍‍ എന്ന് നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയ മാക്കൂട്ടം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലോക പ്രശ്സ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ ഡോ.വലിയ മണ്ണത്താൾ ഹംസ, ഇപ്പോൾ ബ്രസീലിലെ റിയോഡി ജനീറയിലുള്ള നാഷണൽ ഒബ്സർവേറ്ററിയിൽ ഇമെരിറ്റ്സ് പ്രൊഫസറാണ്. സ്കൂളിൾ ഓരോ അധ്യയന വർഷവും ഏറ്റവും മികച്ച ശാസ്ത്ര വിദ്യാർത്ഥികൾക്ക് അദ്ദേഹം 2012 ൽ തന്റെ സ്കൂൾ സന്ദർശനവേള യിൽ പ്രഖ്യാപിച്ച റിയോ ഹംസ എക്സലൻസ് അവാർ‍ഡ് വർഷം തോറും നൽകി വരുന്നു.

പൂർവ വിദ്യാർത്ഥികളുടെ വിദ്യാലയ സ്മരണകൾ

ആദ്യകാല വിദ്യാർത്ഥികൾ

സ്കൂൾ പ്രവേശന രജിസ്റ്റർ പ്രകാരം സ്കൂളിലെ ആദ്യ വിദ്യാർത്ഥി പുൽപ്പറമ്പിൽ മൊയ്തീൻ ആണ്. 2004 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ അധികൃതൽ പുൽപ്പറമ്പിൽ മൊയ്തീൻ, ഏഴാം നമ്പർ വിദ്യാർത്ഥിയായ എടമ്പോട്ടുമണ്ണിൽ ആലി, ഒൻപതാം നമ്പർ വിദ്യാർത്ഥിയായ പി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ വീട് സന്ദർശിക്കുകയുണ്ടായി. ആ സമയത്ത് തങ്ങളുടെ മാതൃ വിദ്യാലയത്തിലെ വിദ്യാലയാനുഭവങ്ങൾ ഓർമ്മകൾക്ക് ഒട്ടും കോട്ടം തട്ടാതെ അവർ സ്കൂളുമായി പങ്കുവെച്ചു. അവർ ഓരോരുത്തരും പങ്കുവെച്ച ഓർമകൾ താഴെ കൊടുക്കുന്നു.

പുൽപ്പറമ്പിൽ മൊയ്തീൻ ( ജനനം 01.09.1917)

പി.കെ. കുഞ്ഞഹമ്മദ് ഹാജി, കണയങ്ങോട്ട് പാത്തുമ്മ, കളച്ചിപ്പറമ്പിൽ കൗസ്സെ എന്നിവരായിരുന്നു സഹപാഠികൾ. മൂന്നാം ക്ലാസ് വരെ കുന്ദമംഗലത്ത് പീടികമുറിയിലായിരുന്നു സ്കൂൾ. മണലിൽ കൈവിരൽ കൊണ്ട് എഴുതിയാണ് കണക്ക് പഠിച്ചിരുന്നത്. ശിശുപാഠം എന്ന പുസ്തകം പഠിച്ചത് ഓർമയുണ്ട്. ഹാജർ സംവിധാനം ഇല്ല. ഇൻസ്പെക്ടർ വന്ന് പരീക്ഷ നടത്തും. മാവിന്റെ പലകയിൽ ചീടിമണ്ണു കൊണ്ട് എഴുതുന്നതും അതിൽ ചെമ്പരത്തിപ്പൂവ് കൊണ്ട് മായ്ക്കുന്നതും ഒാർമയുണ്ട്. ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടികൾ ചുവപ്പ് നിറത്തിലുള്ള മദ്രാസി കിണ്ടൻ എന്ന വസ്ത്രം ധരിക്കും. അധ്യാപകർക്ക് പലകയായിരുന്നു ഇരിപ്പിടം.

എടമ്പോട്ടുമണ്ണിൽ ആലി (ജനനം 04.06.1911)'

ഓത്തുപള്ളിയിലായിരുന്നു തുടക്കം. ബിച്ചിക്കോയ മുസ് ലിയാരായിരുന്നു ഉസ്താദ്. ഓല മേഞ്ഞ് കെട്ടിയ ഷെഡിലായിരുന്നു ഓത്തുപള്ളി. രണ്ട് കാശിക്ക് ഒരു പത്തിരി വാങ്ങിയത് ഒാർമയുണ്ട്. ഓത്തുപള്ളിക്ക് ശേഷം സ്കൂളിൽ പോയിത്തുടങ്ങി. പഠനത്തിൽ മുന്നിലായിരുന്നുവെങ്കിലും കുടംബം പുലർത്തേണ്ടതുകൊണ്ട് അധ്വാനിക്കാനിറങ്ങി. പിന്നീട് പഠനവും തൊഴിലും ഒരുമിച്ചുകൊണ്ടുപോയി. ഇന്നത്തെപ്പോലെ ടോർച്ചും വൈദ്യുതിയുമൊന്നുമുണ്ടായിരുന്നില്ല. സ്കൂളിൽ പോകാൻ രാത്രിയിൽ ചൂട്ട് വിറ്റ് പണമുണ്ടാക്കി. ഒരു ചൂട്ടിന് ഒരു കാശി വില കിട്ടും.

പി.കെ കുഞ്ഞഹമ്മദ് ഹാജി (ജനനം 01.06.1913)

ചീടികൊണ്ടുണ്ടാക്കിയ സ്ലേറ്റുമായി ഉമ്മയുടെ കൈയും പിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോയ രംഗം ഓർമയുണ്ട്. ഉമ്മയുടെ കൈയിൽ സ്കൂളിൽ കൊടുക്കാനുള്ള പലഹാരപ്പൊതിയും ഉണ്ടായിരുന്നു. സ്കൂളിൽ അക്കാലത്ത് നിലത്തിരുന്നാണ് പഠിച്ചിരുന്നത്. സ്കൂളിൽ അക്കാലത്ത് മുസ്ലീം പെൺകുട്ടികൾ പഠിച്ചിരുന്നില്ല.

ഓർമച്ചെപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് വിവരങ്ങൾ
1 പേര് gggfgggggdfgfdgdfggfg പേര്fgfgfgfdgfdgdfgfddfgdfgdfgdfgfddfgdfgfdg
2 പേര്fgfggdggfggggfgfgfg fgfgf g പേര്
3 പേര് പേര്
5 പേര് പേര്
4 പേര് പേര്
5 പേര് പേര്
6 പേര് പേര്
7 പേര് പേര്
8 പേര് പേര്
9 പേര് പേര്
10 പേര് പേര്
11 പേര് പേര്
12 പേര് പേര്