എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഗണിത ലാബ്

22:14, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('ഗണിതം ഏറ്റവും രസകരമായ ഒരു വിഷയമാണ്. എന്നാൽ മി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതം ഏറ്റവും രസകരമായ ഒരു വിഷയമാണ്. എന്നാൽ മിക്ക കുട്ടികൾക്കും അതിന്റെ മാധുര്യം ആസ്വദിക്കാൻ മിക്കവാറും പ്രയാസം നേരിടാറുണ്ട്. ഗണിതപഠനത്തെ സമീപിക്കുന്ന രീതിയിലെ പ്രശ്നമാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും, ഗണിത പഠനം എളുപ്പത്തിലാക്കുവാനും വേണ്ടിയാണ് സ്കൂളിൽ ഗണിതലാബ് പ്രവർത്തനം ആരംഭിച്ചത്. വിവിധ ജ്യാമിതീയ രൂപങ്ങൾ തുടങ്ങി ഗണിതപഠനം എളുപ്പമാകാൻ സഹായകമാകുന്നവയെല്ലാം ഗണിത ലാബിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കുട്ടികളും അദ്ധ്യാപരും ചേർന്നാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. സ്കൂൾതല ഗണിതമേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ കുട്ടികൾ തയ്യാറാക്കുന്ന ഇനങ്ങളും പ്രദർശനത്തിനും പഠന അവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നു.