ഗവ. എച്ച് എസ് കാപ്പിസെറ്റ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:55, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15073 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എം എം ജിഎച്ച് എസ്സ് കാപ്പിസെറ്റ്

വയനാട്

എം എം ജി എച്ച് എസ്സ് കാപ്പിസെറ്റിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കുട്ടിയുടെ മാനസികവും ശാരീരികവും വൈകാരികവും ബുദ്ധിപരവുമായ സർവ്വമേഖലകളിലും പൂർണ വികാസം ഉറപ്പാക്കണമെങ്കിൽ പാഠ്യേതരപ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം ആവശ്യമാണ്. പൊതുവായ പ്രവർത്തനങ്ങൾക്കൊപ്പം തനതായപ്രവ‍ത്തനങ്ങളും ഉൾചേർത്തുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. ചില പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

എസ്സ്.പി.സി അഥവ സ്റ്റുഡൻറ് പോലീസ് കേഡറ്റ്

വിദ്യാ‌‌ർത്ഥികളിൽ മാനസികവും ശാരിരികവുമായ വികാസത്തോടൊപ്പം സാമൂഹ്യബോധവും ദേശബോധവും അച്ചടക്കവും സഹജീവിസ്നേഹവും സാഹസികതയും സഹനശക്തിയും മനോബലവും പോലെയുള്ള സൂക്ഷ്മവും സ്ഥൂലവുമായ അംശങ്ങൾ വളർത്തിയെടുക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റിൻെറ ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.

അംഗങ്ങൾ:- 44

പ്രവർത്തനങ്ങൾ

കായിക പരിശീലനം, പഠന ക്ലാസ്സുകൾ, ക്യാമ്പുകൾ, ബോധവൽക്കരണക്ലാസ്സുകൾ, കരിയർഗയ്ഡൻസ് ക്ലാസ്സുകൾ, കാമ്പയ്നുകൾ, വിവധ മത്സരങ്ങൾ, ജീവിതനൈപുണി വികസന പരിപാടികൾ.

സ്റ്റുഡൻറ് പോലീസ് കേഡറ്റിൽ ചേരുന്നതിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ താൽപര്യമാണ്.

അതലറ്റ് ഹണ്ട്

മികച്ച കായികതാരങ്ങളെ കണ്ടെത്തി വാർത്തെടുക്കുന്നതിനായി കായികാധ്യാപകൻെറ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിപാടി. തെരഞ്ഞെടുപ്പ് ടെസ്ററുകൾ നടത്തുന്നു മികച്ച കായികക്ഷമതയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു. കൂടുതൽ അറിയാം

വിവിധ ക്ലബ്ബുകൾ ക്ലബ്ബുകൾ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടപ്പാക്കുന്നു

ഗണിത ക്ലബ്ബ്

കുട്ടികളിലെ ഗണിതഅഭിരുചികൾ വികസിപ്പിക്കുന്നതിനും ഗണിത പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും വേണ്ടി രൂപീകരിച്ചു.ആഴ്ചയിൽ ഒരു ദിവസം ഗണിത ക്ലബ്ബ് കൂടി ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുകയും ഗണിത ആശയങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു വരുന്നു. ഗണിത പസ്സിലുകൾ പരിചയപ്പെടുത്തുകയും ഗണിതശാസ്ത്രത്തിലെ അവബോധം വർദ്ധിപ്പിക്കുന്നതിനായി വിവിധങ്ങളായ മത്സരങ്ങളും നടത്തി വരുന്നു

പരിസ്ഥിതി ക്ലബ്ബ്

എം എം ജി എച്ച് എസ് കാപ്പിസെറ്റ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്തിവരുന്നു

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂൾ പരിസരത്ത് തണൽ മരങ്ങൾ നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു വരുന്നു. സ്ക്കൂൾ പരിസരത്ത് പൂന്തോട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളും ബോധവത്ക്കരണ ക്ലാസ്സുകളും നൽകാൻ കഴിഞ്ഞു.

ജൂലൈ 21 ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് നടത്തുവാൻ സാധിച്ചു.

വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് ക്ലബ്ബ് അംഗങ്ങൾക്കായി ഒരു ദിവസത്തെ പ്രകൃതിപഠനക്യാമ്പിൽ പങ്കെടുക്കുവാൻ സാധിച്ചു.

ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൈവവൈവിധ്യപാർക്ക് വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

സ്ക്കൂൾ പച്ചക്കറിത്തോട്ടം ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വർഷം തോറും നന്നായി പരിപാലിച്ചുവരുന്നു.

വോളിബോൾ പരിശീലനം

അടുക്കളതോട്ടം

കരകൗശല ശാല