എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48554 (സംവാദം | സംഭാവനകൾ) (സൗന്ദര്യവൽകരണം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മധുവൻ

മണ്ണിനും മനുഷ്യനുംവേണ്ടി ഒരു ഹരിത സാക്ഷ്യം

   മണ്ണും മരങ്ങളും ജീവജാലങ്ങളുമില്ലാതെ മനുഷ്യർക്ക് ആരോഗ്യത്തോടെ ജീവിക്കാനാവില്ല . എന്ന തിരിച്ചറിവ് ഒരു ഗ്രാമം മുഴുവൻ പകർന്നു നൽകാനുള്ള കഠിന പ്രയത്നത്തിലാണ് വിദ്യാലയം.

ചരിത്രത്തിൽ ഇടംനേടുന്ന വിധത്തിൽ അടയാളപ്പെട്ടു കഴിഞ്ഞു പ്രവർത്തനങ്ങൾ പ്രകൃതിക്കുവേണ്ടി, നമുക്കുവേണ്ടി,

മധുവൻ

മണ്ണിലെഴുതുന്ന പച്ചപ്പ്....

കാപ്പിൽ  S.V.A.U.P സ്ക്കൂളിലെ തണൽ ഫ്രണ്ട്സ് ഓഫ് നേച്ചറിൻറെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ സമന്വയമാണ് മധുവൻ .

മധുവൻ .. പ്രകൃതിയുടെ ശ്രീകോവിൽ

വിദ്യാലയത്തിലെ     ചെങ്കല്ലു നിറഞ്ഞ ഭൂപ്രദേശം ഹരിത സമൃദ്ധമാക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. വേറിട്ട ചില ഹരിതചിന്തകളാണ്  മധുവൻ സ്വപ്നം കണ്ടതും യഥാർത്ഥ്യമാക്കിയതും.

നക്ഷത്രവനം, കാവ്, സെൻഗാർഡൻ, ഔഷധോദ്യാനം, ബാംബുപാർക്ക്, പനകളുടെ ശേഖരം, വർട്ടിക്കൽ ഗാർഡൻ,ബട്ടർഫ്ലൈ ഗാർഡൻ, താമരക്കുളം, ജൈവപച്ചക്കറികൃഷി, ഏറുമാടം,ബേർഡ് ബാത്ത്, സയൻസ് ഗാർഡൻ, തുളസീവനം,... അവസാനിക്കുന്നില്ല ഇനുയും ഏറെയുണ്ട്.

പേനകൊണ്ട് കവിത രചിക്കുന്ന കൈകൾക്ക് മണ്ണിൽ കനകം വിളയിക്കാൻ കഴിയുമെന്ന് വിദ്യാലയത്തിലെ കുരുന്നുകൾ തെളിയിച്ചുകൊണ്ടേയിരുക്കുന്നു. അധ്വാനിക്കുന്നവൻറെ വിയർപ്പിന് സുഗന്ധമാണെന്ന സത്യം സന്തോഷം+സംതൃപ്തി+വരുമാനം=കൃഷി എന്ന പഴഞ്ചൻ ഫോർമുല പൊടിതട്ടിയെടുത്ത് ന്യൂജനറേഷൻ ഗ്രൂപ്പുകളിൽ സജീവമാക്കി കാർഷിക നൻമയുടെ വിത്തുകൾ ഒരുഗ്രാമം മുഴുവൻ വാരി വിതറി നൂറുമേനിയായി പൊലിക്കും എന്നതിൽ സംശയമില്ല. പുതിയൊരു ഹരിതവിപ്ലവത്തിന് നാന്ദികുറിയ്ക്കുകയാണിവർ. വരൂ.. നമുക്കു വസന്തം തീർക്കാം എന്ന മുദ്രാവാക്യവുമായി.

2020-21 വർഷത്തെ പ്രാധാന പ്രവർത്തനങ്ങൾ

1.    ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം.

2.    ഗ്രീൻ കോറിഡോർ. നടപ്പാതകളിൽ കമാന രീതിയിൽ വള്ളിച്ചെടികൾ വളർത്തുക.

3.    ജംഗ്ൾ ബുക്ക് ക്ലാസ് റൂം - ജംഗ്ൾ ബുക്കിലെ കഥാപത്രങ്ങളെ ഉൾപ്പെടുത്തി ഓപ്പൺ ക്ലാസ് റും.

4.    ട്രീ ഹൌസ്-  മരത്തിനുമുകളിൽ.

5.    തൂക്കുപാലം- മരത്തിൽ നിന്നും മരത്തിലേക്ക്.

6.    എല്ലാ കുട്ടികളുടെയും വീട്ടിൽ ജൈവകൃഷി.

7.    2000 പ്ലാവിൻ തൈകൾ പൊതുസ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കുക.

8.    പ്ലാസ്റ്റിക് ബോട്ടിലുപയോഗിച്ച് വെർട്ടിക്കൽ ഗാർഡൻ. അതിനു നടുവിൽ ക്ലാസ്റൂം.

9.    ഹരിതം. ഇൻലൻറ് മാസിക- എല്ലാമാസവും  പ്രസിദ്ധീകരണം.

10. വണ്ടൂർടൌൺ സൗന്ദര്യവൽക്കരണം

11.    ചാലിയാറിൻറെ തീരങ്ങളിൽ മുള നട്ടുപിടിപ്പിക്കണം.

12.    പരിസ്ഥിതി ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കണം.

13.    നേഴ്സറി നിർമ്മാണം . തൈകൾക്കായി പ്ലാവ്, മാവ്, ഞാവൽ,ഇലഞ്ഞി,പതിമുഖം എന്നിവയുടെ 2000 തൈകൾ ഉല്പാടിപ്പിക്കണം.

14.    പരിസ്ഥിതി – ഫിലിം ഫെസ്റ്റിവൽ.

15.    മഴ ക്യാമ്പ്

16.    ജലസംരക്ഷണ പ്രവർത്തനങ്ങൾ.

17.    2 സെൻറിലെ കാട് നിർമ്മാണം – സ്കകൂൾ ക്യാമ്പസിൽ.

18.    അഗ്രി മ്യൂസിയം- വിപുലീകരണം.

വൈവിധ്യമാർന്ന പരിസ്ഥിതി സൌഹൃദ പ്രവർത്തനങ്ങളാണ് മധുവൻ സ്വപ്നം കാണുന്നത് ശനി, ഞായർ ദിവസങ്ങളിലും മധ്യവേനലവധിയിലുമെല്ലാം മധുവൻ പ്രവർത്തകർ കർമ്മനിരതരാണ്. അവധിയില്ലാതെ പരിസ്ഥിതിക്കുവേണ്ടി പ്രകൃതിക്കുവേണ്ടി ഭൂമിക്കുവേണ്ടി കഠിനധ്വാനം ചെയ്യുന്നു.

ബാലമനസ്സുകളിൽ നിന്ന് അന്യമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അവർക്ക്  തിരിച്ചു നൽകാനുള്ളകഠിന പ്രയത്നത്തിലാണ് വിദ്യാലയം പ്രതീക്ഷയോടെ.

വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം

വണ്ടൂർ ടൗൺ മുതൽ മഞ്ചേരി റോഡിൽ ഒരു കിലോമീറ്ററോളം ദൂരം ആരെയും ആകർഷിക്കുന്ന വിധത്തിലാണ് ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത്. 6km  ദൂരം സഞ്ചരിച്ചാണ് കുരുന്നുകൾ ഈ പൂക്കാഴ്ച ഒരുക്കാനെത്തുന്നത്. ഒട്ടേറെതവണ പലരും ശ്രമിച്ചിട്ടും വിജയിക്കാനാവാത്ത സൗന്ദര്യവൽക്കരണത്തിന് കുട്ടികൾ ഉത്തരം കണ്ടെത്തി. ചെടികൾ ശേഖരിക്കൽ, നട്ടുപിടിപ്പിക്കൽ, വളം ചെയ്യൽ, ജലസേചനം, കളകൾ നീക്കം ചെയ്യൽ, പരിചരണങ്ങൾ അതിനു വേണ്ട സാമ്പത്തികം എല്ലാം ഒരു പ്രൈമറി വിദ്യാലയം ഏറ്റെടുത്തു.