ഗവ. എച്ച് എസ് ബീനാച്ചി/ഗ്രന്ഥശാല

11:54, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsbeenachi15086 (സംവാദം | സംഭാവനകൾ) (നല്ല പുസ്തകങ്ങൾ)

ലൈബ്രറി പ്രവർത്തനങ്ങൾ

"നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ വലിയ വ്യത്യാസമില്ല " എന്ന അറിവ് GHS ബീനാച്ചിയിലെ ഓരോ വിദ്യാർത്ഥികളിലേക്കും എത്തിച്ചുകൊണ്ടാണ് സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം. സ്ഥലപരിമിതി പ്രധാന ന്യൂനത ആണെകിലും വിദ്യാർത്ഥികളുടെ വായനക്ക് അതൊരു തടസമേ അല്ല.വിവിധ ഭാഷ കളിലായി സാഹിത്യം, ശാസ്ത്രം, ചരിത്രം, പൊതുവിജ്ഞാനം, കല, സംസ്കാരം, റഫറൻസ് തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളു ന്ന 5000-ൽ പരം ഗ്രന്ഥങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. സന്നദ്ധ സംഘടനകളും വ്യക്തികളും വിദ്യാലത്തിലേക്കു പുസ്തകകങ്ങൾ സംഭാവന ചെയ്തു വരുന്നു. "എന്റെ പിറന്നാളിന് വിദ്യാലയത്തിലേക്കു ഒരു പുസ്തകം "എന്ന പദ്ധതി വിജയകരമായി തുടരുന്നു. ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വർഷത്തിൽ മൂന്ന് തവണ പുസ്തകം വിതരണം ചെയ്യുന്നു.ഇതിന്റെ ചുമതല ക്ലാസ്സ്‌ അധ്യാപകർക്ക് ആണ്. കൂടാതെ ക്ലാസ്സ്‌ ലൈബ്രറി, വായനാമൂല തുടങ്ങിയ പ്രവർത്തനങ്ങളും കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്നു. അധിക വായനക്കായി താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് അംഗത്വകാർഡ് നൽകി, ആഴ്ചയിൽ ഒരിക്കൽ പുസ്തകം വിതരണം ചെയ്യുന്നു. കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കാനായി ആസ്വാദനകുറിപ്പ് എഴുതിക്കുകയും മികച്ച കുറിപ്പുകൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. ലൈബ്രറിയും വായനക്ലബും സംയുക്തമായി നടത്തുന്ന പുസ്തകചർച്ചയിൽ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും സജീവ പങ്കാളികളാണ്. വർഷത്തിലൊരിക്കൽ നടത്തിവരുന്ന പുസ്തകപ്രദർശനം, പുസ്തകങ്ങളോടുള്ള കുട്ടികളുടെ താല്പര്യം വർദ്ധി പ്പിക്കാൻ ഉപകരിക്കുന്നു.വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും അനധ്യാപകരും വായനയെ നെഞ്ചേറ്റുന്നവരാണ്.