ഗവ. എച്ച് എസ് ബീനാച്ചി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബ്രറി പ്രവർത്തനങ്ങൾ

"നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ വലിയ വ്യത്യാസമില്ല " എന്ന അറിവ് GHS ബീനാച്ചിയിലെ ഓരോ വിദ്യാർത്ഥികളിലേക്കും എത്തിച്ചുകൊണ്ടാണ് സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം. സ്ഥലപരിമിതി പ്രധാന ന്യൂനത ആണെകിലും വിദ്യാർത്ഥികളുടെ വായനക്ക് അതൊരു തടസമേ അല്ല.വിവിധ ഭാഷ കളിലായി സാഹിത്യം, ശാസ്ത്രം, ചരിത്രം, പൊതുവിജ്ഞാനം, കല, സംസ്കാരം, റഫറൻസ് തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളു ന്ന 5000-ൽ പരം ഗ്രന്ഥങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. സന്നദ്ധ സംഘടനകളും വ്യക്തികളും വിദ്യാലത്തിലേക്കു പുസ്തകകങ്ങൾ സംഭാവന ചെയ്തു വരുന്നു. "എന്റെ പിറന്നാളിന് വിദ്യാലയത്തിലേക്കു ഒരു പുസ്തകം "എന്ന പദ്ധതി വിജയകരമായി തുടരുന്നു. ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വർഷത്തിൽ മൂന്ന് തവണ പുസ്തകം വിതരണം ചെയ്യുന്നു.ഇതിന്റെ ചുമതല ക്ലാസ്സ്‌ അധ്യാപകർക്ക് ആണ്. കൂടാതെ ക്ലാസ്സ്‌ ലൈബ്രറി, വായനാമൂല തുടങ്ങിയ പ്രവർത്തനങ്ങളും കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്നു. അധിക വായനക്കായി താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് അംഗത്വകാർഡ് നൽകി, ആഴ്ചയിൽ ഒരിക്കൽ പുസ്തകം വിതരണം ചെയ്യുന്നു. കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കാനായി ആസ്വാദനകുറിപ്പ് എഴുതിക്കുകയും മികച്ച കുറിപ്പുകൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. ലൈബ്രറിയും വായനക്ലബും സംയുക്തമായി നടത്തുന്ന പുസ്തകചർച്ചയിൽ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും സജീവ പങ്കാളികളാണ്. വർഷത്തിലൊരിക്കൽ നടത്തിവരുന്ന പുസ്തകപ്രദർശനം, പുസ്തകങ്ങളോടുള്ള കുട്ടികളുടെ താല്പര്യം വർദ്ധി പ്പിക്കാൻ ഉപകരിക്കുന്നു.വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും അനധ്യാപകരും വായനയെ നെഞ്ചേറ്റുന്നവരാണ്.


സ്കൂൾ ലൈബ്രറി ശാക്തീകരണം  (11/7/16)

വായന ക്ലബ്ബിന്റെയും സ്കൂൾ   ലൈബ്രറി ക്ലബ്ബിന്റെയും നേതൃത്വത്തിൽ  വിദ്യാർഥികൾക്കായി വായന പരിപോഷിപ്പിക്കുന്നതിന്റെ ആവശ്യകത   എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ചേനാട് ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ ശ്രീ വിനീഷ് മാസ്റ്റർ ക്ലാസ്സ് നയിച്ചു.


മലയാളസാഹിത്യ മഹാ മതിൽ  (1/11/16)

കേരളപ്പിറവി ദിനത്തിൽ  മലയാളസാഹിത്യ മഹാ മതിൽ തീർത്തു മലയാളസാഹിത്യത്തിലെ മഹാരഥന്മാരായ കുട്ടികൾ മാറുകയും അവരെ പരിചയപ്പെടുത്തുകയും ചെയ്തു.


പുസ്തകപ്രദർശനം (19/6/17)

വായന വാരാഘോഷ ത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം പ്രമുഖ സാഹിത്യകാരൻ ഓ.കെ ജോണി നിർവഹിച്ചു. വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ കുട്ടികൾ പരിചയപ്പെടുത്തി വായനശാലയിലേക്ക്  സ്നേഹോപഹാരം ആയി വിദ്യാർത്ഥികൾ എഴുത്തുകാരുടെ ഫോട്ടോകൾ. ലൈബ്രറിക്ക് ആയി നൽകി.


ലൈബ്രറി കൗൺസിൽ9 അഖില കേരള വായന മത്സരം

cc വായനശാലയിലെ ശ്രീ മധു അനൂപ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി അഖില കേരള വായന മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. താലൂക്ക് തല മത്സരങ്ങൾ ഇ.

ലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി.


സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനാമത്സരം

യുപി എച്ച്എസ് വിഭാഗങ്ങളിൽ നിന്നായി 55 വിദ്യാർഥികൾ പങ്കെടുത്തു. പുണ്യ കൃഷ്ണകുമാർ, തമന്ന പർവീൻ എന്നിവർ താലൂക്ക് തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.


പുസ്ത കായനം

ലൈബ്രറി കൗൺസിൽ ഇറ്റ് ആഭിമുഖ്യത്തിൽ നടത്തുന്ന വായനാ മത്സരത്തിനുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടിയിൽ ലൈബ്രറി കൗൺസിൽ അംഗം ശ്രീ ഷണ്മുഖൻ സാർ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ ഭാരവാഹികളും സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും പുസ്തകങ്ങൾ പരിചയപ്പെടുത്തി.


വീട്ടിൽ വായനക്ക് ഒരിടം.

കൊവിഡ് കാലത്ത് കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തക വിതരണം നടത്തി. കുട്ടികൾ വീട്ടിൽ വായനക്ക് ഒരു ഇടം കണ്ടെത്തുകയും കുടുംബാംഗങ്ങളോടൊപ്പം പുസ്തകവായനയിൽ പങ്കെടുക്കുകയും ചെയ്തു.