ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/എന്റെ ഗ്രാമം

23:28, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48203 (സംവാദം | സംഭാവനകൾ) ('ഗ്രാമജീവിതത്തിന്റെ നിറച്ചാർത്ത്         ഏറനാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗ്രാമജീവിതത്തിന്റെ നിറച്ചാർത്ത്

        ഏറനാട് താലൂക്ക്, അരീക്കോട് അംശത്തിലെ ഒരു ചെറിയ ദേശമാണ് ചെമ്രക്കാട്ടൂർ.ചെമ്പാ പറമ്പിന് മുകളിൽ നിന്ന് നോക്കുമ്പോൾ ഹരിതലതാനികുജ്ജം കണക്കെ വ്യാപിച്ചു കിടക്കുന്ന താഴ്‌വാരവും,കൂർമാവതാര ഐതീഹ്യത്തിൽ സമൃദ്ധമായ കുറുവത്തൂർ പ്രദേശം പ്രാന്തവുമായി വരുന്ന ഊര് ചെമ്രകാട്ടൂര് എന്ന് ഐതീഹ്യം.

     ചെമ്രക്കാട്ടൂർ അങ്ങാടി ഉണ്ണിത്തെയ്യന്റെ സ്ഥലത്ത് വേരുകൾ മണ്ണിൽ നിന്ന് പുറത്തേക്ക് പായിച്ച് വിശാലമായി പടർന്നു പന്തലിച്ചു നിൽക്കുന്ന വൻ മാവ് വേരുകൾ ചവിട്ടി കടന്നാൽ നെച്ചി പറമ്പിലേക്കും മുഞ്ചക്കോട്ടു പറമ്പിലേക്കും തടത്തിലെ കാര്യാത്തൻ കോട്ടയിലേക്കും  നയിക്കുന്ന നടവഴി.നടവഴിയുടെ സമീപത്ത് ദേശകാർക്ക് വിശ്രമിക്കാനും'സൊറ' പറയാനും കുട പിടിച്ചിരുന്ന കൂറ്റനരയാൽ ,അങ്ങാടിയിൽ നാണു നായരുടേയും രാമൻ നായരുടേയും ഓലമേഞ്ഞ ചായക്കടകൾ  പ്രധാന നിരത്തിനിരു വശവുമായി സ്ഥിതി ചെയ്യുന്ന ഒന്നുരണ്ടു മരങ്ങൾ.വിജനമായ പറമ്പുകൾ ഇത്രയും ആയാൽ ദേശത്തിന്റെ ഒരു ഏകദേശ ചിത്രമായി.പുലർച്ചെ കൊണ്ടോട്ടിയിൽ നിന്നും അരീക്കോട് ചന്തയിലേക്ക് സാധനങ്ങളുമായി നീങ്ങുന്ന കാള വണ്ടിയുടെ ചക്രത്തിൽ ഘടിപ്പിച്ച മണികളുടെ  ശബ്ദം കേട്ടാണ് ഗ്രാമീണർ ഉണർന്നിരുന്നത്.

ചെത്തി മിനുസപ്പെടുത്തിയ ഇളനീർ ചിരട്ടയിൽ ഒരു നാഴിയിൽ കുറയാത്ത മധുരമില്ലാത്ത ചായ ,ചീന്തിലയിൽ വിളമ്പുന്ന ഇടിയവിലും പപ്പടവും പപ്പടമില്ലാത്ത അവരസങ്ങളിൽ ഒരു തേങ്ങാപ്പൂള് ഇതായിരുന്നു നാണു നായരുടെ കടയിലെ പ്രധാന വിഭവം.

         പഴുത്ത ചക്ക 'എത്ത'ലാക്കി നിലക്കടല തൊലിയോടെ മണൽ ചേർത്ത് വറുത്ത് നാലും അഞ്ചും വരുന്ന ഓഹരി വച്ച് വഴിപോക്കരെ കാത്തിരിക്കുന്ന ഉലാ മൊയ്തീൻ,പുകയിലയ്ക്കും വെറ്റിലയ്ക്കും അടക്കയ്ക്കും വേണ്ടി കടത്തിണ്ണയിൽ ഇരിക്കുന്ന ചെറുമികൾ ചില്ലുഭരണിയിലെ''' 'ബുളു ബുളു ' മിഠായിക്കായി കാത്ത് നിൽക്കുന്ന ,വള്ളി പൊട്ടി അഴിയാൻ ഒരുങ്ങുന്ന ട്രൗസർ ഒരു കൈയ്യിലും ,മറു കയ്യിൽ പൈസയുമായി നിൽക്കുന്ന കുട്ടികൾ