ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കരുതലോടെ കൂളായി അവർ നേമം ഗവ.യു.പി സ്കൂളിലെത്തി.

മാസ് കും മധുരവും നൽകി ഞങ്ങൾ വരവേറ്റു ...........................

നനുത്ത മഴയുള്ള പ്രഭാതത്തിൽ നനയാതെ നവാഗതർ സ്കൂളിലെത്തി. താപനില പരിശോധനയ്ക്ക് ശേഷം സ്കൂൾ വളപ്പിലേക്ക് . തുടർന്ന് അധ്യാപകർ അവരെ ചേർത്ത് പിടിച്ച് കരുതലോടെ ക്ലാസ് മുറിയിലേക്ക് അടച്ചുപൂട്ടലിന് ശേഷം പ്രവേശനോത്സവ ദിനത്തിൽ തിരികെ സ്കൂളിലെത്തിയ നവാഗതരരാണ് ടീച്ചറെന്ന അമ്മ മനസിന്റെ തണലറിഞ്ഞ് ഒന്നര വർഷത്തിന് പള്ളിക്കൂടത്തിലെത്തിയത്. നവാഗതരായ കുട്ടികളെ മാസ്കും മധുരവും നൽകി വരവേച്ചു. നേമം ഗവ.യു.പി.എസിൽ ഒരാഴ്ച നീളുന്ന പ്രവേശനോത്സവമാണ് നടന്നത്. ഒന്നാം ദിവസം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ.ചന്തു കൃഷ്ണ അക്ഷരദീപം തെളിച്ചു.

സ്കൂളിലെത്തിയ കുട്ടികളെ ബയോബബിൾ മാതൃകയിലാണ് ക്ലാസ് മുറിയിലെത്തിച്ചത് പൊതു ഇടങ്ങളിലും ക്ലാസ് മുറികളിലും കുട്ടികളുടെ കൈകൾ അണുവിമുക്കമാക്കുന്നതിന് സാനിട്ടൈസർ സൗകര്യമൊരുക്കിയിരുന്നുതെർമൽ സ്കാനർ ഉപയോഗിച്ച് താപനില പരിശോധനയും നടന്നു. സിക്ക് റൂമും സജ്ജമാക്കി ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, പള്ളിച്ചൽ ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ, എസ്.എം.സി ചെയർമാൻ മനു, സീനിയർ അസിസ്റ്റന്റ് ഷൈലജകുമാരി, ഉപനിയൂർ സുരേഷ് ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പ്രഥമാധ്യാപകൻ എ.എസ്.മൻസൂർ എം. മുഹമ്മദ് എന്നിവർ കുട്ടികളെ സ്വീകരിച്ചു.

ജനകീയ പ്രവേശനോത്സവത്തിന്റെ ഉദാത്ത മാതൃകയായി നേമം ഗവ.യു.പി.എസി ലെ പ്രവേശനോത്സവം. നവംബർ മൂന്നിന് പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലികയും നവംബർ അഞ്ചിന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജയും നവാഗതരെ വരവേല്ക്കും. |

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
              വ്യാപാരികൾ സുരക്ഷാ സാമഗ്രികൾ
                സ്കൂളിന് കൈമാറി. 
   തിരികെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി  നടപ്പിലാക്കുന്ന

നമുക്ക് സഹായിക്കാം അവർ പഠിക്കട്ടെ പദ്ധതിയുടെ ഭാഗമായിസാനിട്ടൈസറുൾ, മാസ്കുകൾ, സോപ്പ്, ലോഷനുകൾ, ക്ലീനിംഗ് സാമഗ്രികൾ എന്നിവ പ്രഥമാധ്യാപകൻ എ.എസ്.മൻസൂറിന് കൈമാറി. [[പ്രമാണം

]]
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ടി. മല്ലികയിൽ നിന്നും മാസ്കുകളും തെർമൽ സ്കാനറും ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സാർ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് ബി.ശശികല, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു, ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ, എസ്.എം.സി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് എന്നിവർ പങ്കെടുത്തു. [[പ്രമാണം:

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൻ.ജി.ഒ യൂണിയൻ തെർമൽ സ്കാനർ നൽകി. എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്ക് തെർമൽ സ്‌കാനർ നൽകി. വിതരണോദ്ഘാടനം നേമം ഗവ.യു.പി.എസിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂറിന് നൽകി നിർവഹിച്ചു. ഭാരവാഹികളായ സിനിഷ് കുമാർ, അസീന, എസ്.രാജശേഖരൻ, സതീഷ് സത്യനേശൻ എന്നിവർ പങ്കെടുത്തു. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൂജപ്പുര ഏരിയായിലെ 11 വിദ്യാലയങ്ങൾക്കാണ് തെർമൽ സ്കാനർ നൽകിയത്. [[പ്രമാണം:

]]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹലോ ഇംഗ്ലീഷ് കൈനിറയെ മധുരവുമായി ഗോഡ് വിൻ മാഷെത്തി. മടങ്ങിയത് മനസു നിറയെ മധുരവുമായി.

നേമം ഗവ.യു.പി.എസിൽ ഇനി ഹലോ ഇംഗ്ലീഷ് കാലം. ഭാഷ ആശയ വിനിമയത്തിനാണെന്നും ആശയ വിനിമയത്തിന് മാത്രമാണെന്നും പലവട്ടം പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ കേട്ടും പറഞ്ഞും വായിച്ചും എഴുതിയും ഇനി ഞങ്ങളുടെ കൂട്ടുകാർ അരികിലുണ്ടാവും. .

ഹലോ ഇംഗ്ലീഷ് ലോഞ്ചിംഗ് സെറിമണിയുടെ ഉത്സവപകലിൽ ഉദ്ഘാടകനായെത്തിയത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ.ചന്തുകൃഷ്ണയായിരുന്നു.

ഗോഡ് വിൻ മാഷാകട്ടെ ആട്ടവും പാട്ടും കൊണ്ട് പള്ളിക്കൂടത്തിലെ തുറന്ന ക്ലാസ് മുറിയെ ഉത്സവപ്പറമ്പാക്കി. കൂട്ടുകാർക്കായി കൈനിറയെ ചോക്കലേറ്റ് പായ്ക്കറ്റുകൾ നെഞ്ചിൻ ചേർത്ത് പിടിച്ചായിരുന്നു, സാറിന്റെ ഓഫീസ് മുറിയിലേക്കുള്ള എൻട്രി. പുസ്തകച്ചുവരിനടുത്തെത്തി ഫോട്ടോയെടുത്ത് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്

സർ, കുട്ടുകാരെ കണ്ടപ്പോൾ മനസു നിറയെ മധുരം നിറഞ്ഞു. [[പ്രമാണം:

]]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സുരീലി ഹിന്ദി പദ്ധതി തുടങ്ങി. കുട്ടികൾക്ക് ഹിന്ദി ഭാഷാ പഠനം അനായാസമാക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പദ്ധതിക്ക് നേമം ഗവ.യു.പി.എസിൽ തുടക്കമായി. യു.പി വിഭാഗത്തിലെ എല്ലാ കുട്ടികളുടെയും ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയശേഷിയും സർഗാത്മക ശേഷിയും വികസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. [[പ്രമാണം:

സുരീലി ഹിന്ദി

]]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
      നേമം ഗവ.യു.പി.എസിൽ
          പുസ്തകച്ചുവരുകൾ 

പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാൻ ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കി നേമം ഗവ.യു.പി.എസ് ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ 36 ക്ലാസുമുറികളിലാണ് പുസ്തക ചുമരുകളൊരുക്കിയത്.

കാഞ്ഞിരംകുളം ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിലെ എൻ.എസ് എസ് വോളൻറിയർ ശേഖരിച്ച 250 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പുസ്തകച്ചുമരിൽ ഇടം പിടിച്ചത്. വായനയുടെ തുടർച്ചയായി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷാ വ്യവഹാരങ്ങളിലേർപ്പെടാനും കുട്ടികൾക്ക് അവസരമൊരുക്കും. പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു [[പ്രമാണം:

[[പ്രമാണം:

[[പ്രമാണം:]]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു . പ്രിൻസിപ്പൽ ഡോ.വി.കെ. അനുരാധ പുസ്തകങ്ങൾ കൈമാറി. അധ്യാപകരായ വി.പി. മായ, ബിന്ദു പോൾ, ആശ,വിദ്യാർഥി പ്രതിനിധി ഹരികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. യോഗത്തിൽ എസ്.എം.സി ചെയർമാൻ വി.മനു അധ്യക്ഷനായി. എൻ എസ് എസ് പ്രോഗ്രാം ആഫീസർ ഡോ.ആർ.ജയകുമാർ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രീതാറാണി, പി.എൽ ഷിബുകുമാർ, ഡോ.അരുണ, ഉപനിയൂർ സുരേഷ്, മാരിയപ്പൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.

[[പ്രമാണം:]]

]]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുതുവർഷത്തിൽ ഞങ്ങൾ ആഹ്ളാദത്തിലാണ്. ഞങ്ങളുടെ സ്കൂൾ സന്ദർശകഡയറിയിൽ ഒരു കൈയൊപ്പ് കൂടിയായി. ആദരണീയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സാറിന്റെ. അദ്ദേഹം ഞങ്ങളുടെസ്കൂളിലെത്തി. ഞങ്ങളുടെ പുസ്തകച്ചുവരുകളിലെ പുസ്തകങ്ങൾ മറിച്ചുനോക്കി. ആഫീസ് മുറിയിൽ അൽപസമയം ചെലവഴിച്ചു. അധ്യാപകരോട് സൗഹൃദസംഭാഷണം നടത്തി. എല്ലാ ക്ലാസുകളിലും പുസ്തകച്ചുവരുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് എസ്.എം.സി ചെയർമാൻ അറിയിച്ചു.

വായനയുടെ പുതിയ കാലത്തേക്ക് കൂട്ടുകാരെ നയിക്കാനുള്ള നേമം ഗവ.യു.പി.എസിന്റെ ഇടപെടൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വേറിട്ട അക്കാദമിക് ഇടപെടലുകൾ ഈ വർഷത്തിലും തുടരാനാണ് ആലോചന. [[പ്രമാണം:

മന്ത്രി നേമംസ്കൂളിൽ

]]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുതുവർഷത്തിൽ പുതുമണമുള്ള പുസ്തകച്ചുവരുകൾ പുതുവർഷത്തിൽ നേമം ഗവ.യു.പി.എസിലെ ക്ലാസ് മുറികളിലെത്തുന്ന  കുട്ടികളെ കാത്തിരിക്കുന്നത് പുതുമണമുള്ള പുസ്തകങ്ങൾ. പ്രീ പ്രൈമറി മുതൽ ഏഴാംതരം വരെ പഠിക്കുന്ന  36 ക്ലാസുമുറികളിൽ പുസ്തകച്ചുവരുകൾ സജ്ജമാക്കി. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുസ്തകച്ചുവരുകൾ സന്ദർശിച്ചു.

പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാനാണ്  ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കിയത്.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കൂടാതെ  പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, എഴുത്തുകാർ, പൂർവവിദ്യാർഥികൾ എന്നിവരിൽ നിന്ന് പുസ്തകങ്ങൾ സമാഹരിച്ചു. അധ്യാപകരുൾപ്പെടെയുള്ളവരുടെ  സ്പോൺസർഷിപ്പിലൂടെ പുസ്തകച്ചുനുള്ള റാക്കുകളും തയാറാക്കി. [[പ്രമാണം:

]]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
          'കാർബൺ ന്യൂട്രൽ കാട്ടാക്കട
              നേമം സ്കൂളിൽ ഔഷധസസ്യത്തോട്ടം ഒരുക്കി

കാർബൺ ന്യൂട്രൽ കാട്ടാക്കട യുടെ ഭാഗമായി നേമം ഗവ.യു.പി.എസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്.

ദശപുഷ്പങ്ങളുൾപ്പെടെ 25 ലധികം സസ്യങ്ങൾ വെച്ചുപിടിപ്പിക്കും. സസ്യങ്ങൾക്ക് പേരിടൽ, സസ്യ ഡയറി എന്നിവ കുട്ടികൾ തയാറാക്കും .പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, കൺവീനർ എം.മുഹമ്മദ്, എസ്.എസ്.സുജിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. [[പ്രമാണം: [[പ്രമാണം:

പ്രമാണം:44244c.jpeg
കാർബൺ ന്യൂട്രൽ കാട്ടാക്കട നേമം സ്കൂളിൽ ഔഷധസസ്യത്തോട്ടം ഒരുക്കി

]] ]]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രശസ്ത കവിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളെജ് അധ്യാപകനുമായ ഡോ.ബിജു ബാലകൃഷ്ണൻ നേമം ഗവ.യു പി എസിൽ [[പ്രമാണം:]]