ഗവ. എച്ച് എസ് എസ് പനമരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

  ഉച്ചഭക്ഷണ പദ്ധതി

1500 ഓളം വിദ്യാർത്ഥികൾ പഠിക്ക‍ുന്ന ഈ വിദ്യാലയത്തിലെ ഉച്ചഭക്ഷണപദ്ധതി

പ്രീ പ്രൈമറി മുതൽ എട്ടാം തരം വരെയുള്ള 800 ൽ പരം  കുട്ടികൾ ഉച്ച ഭക്ഷണം  കഴിച്ച്  വരുന്നു.

വിഷമുക്തമായ പച്ചക്കറികൾ PTA അംഗങ്ങളിൽ നിന്നും ശേഖരിക്കുന്നു. തികയാതെ വരുന്ന പച്ചക്കറികൾ പൊതു വിപണിയിൽ . നിന്നും വാങ്ങുന്നു. ഉച്ച ഭക്ഷണ കമ്മിറ്റി .ഒരു മാസത്തിന്റെ അവസാനത്തിൽ അടുത്ത മാസത്തെ ഭക്ഷണമെനു തയ്യാക്കുന്നു. PTA അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ വന്നു ഭക്ഷണം രുചിച്ചു നോക്കുന്നു. വളരെ ശുചിത്വത്തോടെ യാണ് / ശ്രദ്ധയോടെ ഭക്ഷണം പാകം ചെയ്യുന്നതിൽ പാചക തൊഴിലാളികൾ ശ്രദ്ധ പുലർത്തുന്നു

ഇതിൽ 300 കുട്ടികൾ പട്ടികജാതി, പട്ടിക വർഗ്ഗ ത്തിൽ പെട്ടതാണ്. ഉച്ച ഭക്ഷണത്തിൽ ചോറിനോടൊപ്പം: സാമ്പാർ / പുളിശ്ശേരി / മുട്ടക്കറി / അവിയിൽ / പരിപ്പുകറി. / മെഴുക്കുപുരട്ടിയും നൽക്കി വരുന്നു. രുചികരമായ ദക്ഷണo നൽകി വരുന്നതിൽ പനമരം എന്നും പേരു കേട്ടതാണ്. പട്ടികജാതി, പട്ടിക വർഗ്ഗത്തിൽപ്പെട്ട എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണം നൽകി വരുന്നു.

പ്രഭാത ഭക്ഷണ പദ്ധതി

ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി

വയനാട് ജില്ലാപഞ്ചായത്ത് , ജില്ലയിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസനത്തിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ ഒന്നാണിത്. GHS പനമരം  സ്കൂളിൽ നവംബർ  8 ന് ഈ പദ്ധതി ആരംഭിച്ചു . ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ മോഹനൻ സാർ കുട്ടികൾക്ക് ഉപ്പുമാവും ,പഴവും നൽകി കൊണ്ട് ഉദ്ഘാടന o നിർവഹിച്ചു . ഉച്ച ഭക്ഷണ കമ്മറ്റിയുടെ നിർദേശപ്രകാരം ഓരോ ദിവസത്തെയും മെനു തയ്യാറാക്കുന്നു. രാവിലെ   8.30 ന് ഭക്ഷണ  വിതരണ o ആരംഭിക്കുന്നു. 5 ക്ലാസ് മുതൽ 10 ക്ലാസ്സ് വരെയുള്ള 408 വിദ്യാർ ത്ഥികളാണ് പ്രഭാത ഭക്ഷണത്തിന് അർഹരായിട്ടുള്ളത്

ഉപ്പുമാവ്, പഴം, വെള്ളയപ്പം , നൂൽ പുട്ട് , കടല കറി, മസാല കറി , മുട്ടകറി , എന്നിങ്ങനെ  മെനു ക്രമീകരണം അനുസരിച്ചാണ് ഭക്ഷണം നൽകുന്നത്. വിവിധ കാരണങ്ങളാൽ ഭക്ഷണം കഴിക്കാതെ സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ഇത് ഒരു ആശ്വാസമാണ്.. ഹെഡ് മാസ്റ്റർ ശ്രീ മോഹനൻ സാറിന്റെ മേൽനോട്ടത്തിൽ പ്രഭാത ഭക്ഷണ  ചാർജ് വഹിക്കുന്നത് ഷിജി വർഗീസ്, ദിവ്യ B എന്നീ അധ്യാപികമാരാണ് സ്കൂളിലെ എല്ലാ അധ്യാപകരും ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ  എല്ലാ പിന്തുണയും നൽകി സഹകരിക്കുന്നു. ഭക്ഷണം പാചകം ചെയ്യുന്ന സുനിതകുമാരി , സുജിത എന്നിവരുടെ സേവനവും നല്ല രീതിയിൽ ലഭിക്കുന്നു.