ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഹൈസ്കൂൾ

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആമുഖം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ മാണിക്കൽ ഗ്രാമപഞ്ചായത്തിലാണ് പിരപ്പൻകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ.തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രവും ഈ സ്കൂളിന്റെ മൂന്നു വശങ്ങളിലായി സ്ഥിതി ചെയ്യുന്ന ബ്രാഹ്മണ സ്കൂളിന്റെ ഉത്ഭവപശ്ചാത്തലം മനസ്സിലാക്കാം.

ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിലേക്ക് ഒന്ന് എത്തിനോക്കിയാൽ ഈ സ്കൂളിന് കിട്ടിയ അനുഗ്രഹമാണ് ഇതിന്റെ വിസ്തൃതി. തിരുവനന്തപുരം ജില്ലയിലെ മറ്റ് സ്കൂളുകൾ സ്ഥല പരിമിതിയാൽ വീർപ്പുമുട്ടുമ്പോൾ വിസ്തൃതമായ 8 ഏക്കർ 46 സെന്റിൽ സ്കൂൾ ക്ലാസ്സുകൾക്ക് പുറമേ, ഹയർ സെക്കന്ററി ക്ലാസ്സുകൾ, വൊക്കേഷണൽ ഹയർസെക്കന്ററി ക്ലാസ്സുകൾ, കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള UIT Center എന്നിവ പ്രവർത്തിക്കുന്നു. ചുരുക്കത്തിൽ പ്രൈമറി മുതൽ ബിരുദാനന്തര ബിരുദം വരെ പഠന സൗകര്യം ലഭിക്കുന്ന തിരുവനന്തപുരം ജില്ല യിലെ ഏക സ്ഥാപനമാണിത്.

ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്ന ശേഷം മറ്റ് ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചിട്ടുണ്ട്. വിസ്തൃതമായ ഈ കോമ്പൗ ണ്ടിൽ കളിക്കുന്നതിനായി ഒരു ഗ്രൗണ്ട് ഉണ്ട്. ഈ സ്കൂളിന്റേയും ഈ നാടിന്റേയും പേരും പെരുമയും വർദ്ധിപ്പിക്കുന്നതിൽ അതി പ്രധാനമായ പങ്കാണ് ഈ ഗ്രൗണ്ടിനുള്ളത്. കായിക കേരളത്തിന് പിരപ്പൻകോട് നൽകിയിട്ടുള്ളതും ഇന്നും നൽകുന്നതുമായ സംഭാ വനകൾ നിസ്തുലമാണ്. ഖോ ഖോ, കബഡി, വോളിബോൾ എന്നി വയിലും അത്ലറ്റിക്സിലും ഇവിടത്തെ കുട്ടികൾ സംസ്ഥാന തല ത്തിലും ദേശീയതലത്തിലും മത്സരിച്ച് വിജയം നേടുന്നുണ്ട്.

നിലിനെ സംബന്ധിച്ച് ഈ സ്കൂളിന് ഒരു ചരിത്രം തന്നെയുണ്ട്. സംസ്ഥാന നിൽ മത്സരം തുടങ്ങിയതു മുതൽ ഇവിടത്തെ ചുണക്കുട്ടികളാണ് ഏറ്റവുമധികം പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തുന്നത്. ദേശീയതലത്തിൽ അനേകം സമ്മാന ങ്ങൾ വാരിക്കൂട്ടി കേരളത്തിന്റെ പേര് ഉയർത്തിപിടിക്കുന്ന ഇവർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. സ്കൂളിനു സ്വന്തമായി ഒരു 400 മീറ്റർ സ്റ്റേഡിയവും ഒരു ആധുനിക സൗക ര്യമുള്ള നീന്തൽകുളവും ഉണ്ടാവുക എന്നത് ഈ നാടിന്റെ ഒരു സ്വപ്നമാണ്.

അക്കാഡമിക് മികവുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അക്കാദമിക മികവിലും നമ്മുടെ വിദ്യാലയം മുന്നിൽ തന്നെയാ ണെന്നു കാണാം. എല്ലാ സർക്കാർ വിദ്യാലയങ്ങളെയും പോലെ തന്നെ ഭൗതികസാഹചര്യങ്ങളിൽ പരിമിതികൾ ഉണ്ടെങ്കിലും അക്കാഡമിക രംഗത്ത് മികവുകൾ നേടിയെടുക്കാൻ നമുക്കു കഴി ഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചു വർഷമായി SSLC വിജയശതമാന ത്തിൽ നമുക്ക് ക്രമാനുഗതമായ വർധന നേടിയെടുക്കാൻ കഴി ഞ്ഞിട്ടുണ്ട്.

പാഠാനുബന്ധ പ്രവർത്തനങ്ങളിലും നമ്മുടെ വിദ്യാലയം മികവു പുലർത്തുന്നു. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള കളിലും കലാ കായിക മേളകളിലുമെല്ലാം ഈ സ്കൂൾ മുന്നിൽ തന്നെയാണ്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ തുടർച്ചയായി ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരാണ് എന്നതും, ഈ അക്കാദമിക വർഷത്തിൽ കലോത്സവചാമ്പ്യൻമാരായതും എടു ത്തുപറയാവുന്ന അഭിമാന നേട്ടങ്ങൾ തന്നെയാണ്. ജില്ലാ പഞ്ചായ ത്തിന്റെയും RMSA യുടെയും ധനസഹായത്താൽ സ്കൂളിന് സ്വന്തമായി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗണിതലാബ് ഉണ്ടാക്കുവാൻ കഴിഞ്ഞു എന്നത് ഗണിത പഠനത്തിന് ആക്കം കൂട്ടുന്നു. മറ്റു വിഷയങ്ങൾക്കും ഇതുപോലെ മികച്ച ലാബുകൾ ഉണ്ടാവുക എന്നത് ഞങ്ങളുടെ സ്വപ്നമാണ്.

പ്രശംസനീയമായ സ്ഥാനത്തു നിൽക്കുന്ന സർവശ്രീ. പിരപ്പൻകോട് മുരളി , പി.വിജയദാസ് (കാവിയാട് ദിവാകരപണിക്കർ മുൻ പി.എസ്.സി അംഗം) തലേക്കു ന്നിൽ ബഷീർ തുടങ്ങിയവർ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു. അഡിഷണൽ ഡി പി ഐ ശശിധരൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദീർഘകാലം സർജനായിരുന്നു ഡോ. രമേശൻ, ഡോ. സുജാതൻ, ആർ മുരളീധരൻ (Rtd. CE KSEB) എന്നിവർ ഈ സ്കൂളിലെ സമ്മതികളാണെന്നത് ഈ വിദ്യാസമ്പ ത്തിന്റെ അക്കാദമിക നിലവാരം സൂചിപ്പിക്കുന്ന വസ്തുതകളാണ്. മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. ബി. ബാലച ന്ദ്രൻ, ഡൽഹിയിൽ വച്ചുനടന്ന SAF ഗെയിംസിലും ഇറ്റലിയിലെ മിലനിൽ വച്ചു നടന്ന അക്വാട്ടിക് മീറ്റിലും പങ്കെടുത്ത് സമ്മാന ങ്ങൾ നേടിയിട്ടുള്ള ശ്രീ.ആർ. ജയകുമാർ കരുത്തു തെളിയിച്ച എസ്. മധുകുമാർ തുടങ്ങിയവ അനേകം കായിക നേട്ടങ്ങളിൽ ചിലതുമാത്രം.


ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂളുകളിൽ ഹയർസെക്കന്ററി കോഴ്സ് ആരംഭിക്കാൻ കേരള സർക്കാർ തീരു മാനിച്ചപ്പോൾ പ്രഥമ സ്കൂളുകളിലൊന്ന് പിരപ്പൻകോട് ഹയർസെക്കന്ററി സ്കൂൾ ആയിരുന്നു.