ഗവ .യു .പി .എസ് .ഉഴുവ /സയൻ‌സ് ക്ലബ്ബ്.

15:16, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34336 (സംവാദം | സംഭാവനകൾ) (' ശാസ്ത്രക്ലബ്ബ് കുട്ടികളിൽശാസ്ത്രീയ അഭിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്രക്ലബ്ബ്

കുട്ടികളിൽശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ഉള്ള ശേഷി വളർത്തിയെടുക്കുക എന്നതാണ് ആണ് ശാസ്ത്രക്ലബ്ബ് ഉദ്ദേശ്യം . കുട്ടികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവംവളർത്തുക ശാസ്ത്രനേട്ടങ്ങൾ സാമൂഹ്യ നന്മയ്ക്കായി പ്രയോജനപ്പെടുത്തുക നിരീക്ഷണപാടവം വളർത്തുക എന്നിവയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ പ്രവർത്തനങ്ങൾ *ഞങ്ങൾ മാസത്തിൽ രണ്ടുതവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു . *കുട്ടി പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും അവയുടെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. *ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം,റോക്കറ്റ് നിർമ്മാണം, ബഹിരാകാശ യാത്രികരുമായുള്ള അഭിമുഖം എന്നിവ നടത്താറുണ്ട് *കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മാണം നടത്തിവരുന്നു . വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയും ക്ലബ് അംഗങ്ങൾ സന്ദർശിക്കുകയും ചെയ്തുവരുന്നു. *ഔഷധ സസ്യങ്ങളെ കുറിച്ചുള്ള ഉള്ള അറിവ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഔഷധത്തോട്ടം പരിപാലിച്ചു വരുന്നു. *ഊർജ്ജ സംരക്ഷണം ദിനത്തോടനുബന്ധിച്ച് കാർട്ടൂൺ രചന ഉപന്യാസം എന്നീ മത്സരങ്ങൾ ഞങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽകരണ ക്ലാസ്സ് വൈദ്യുതി ബോർഡിന്റെയും സയൻസ് ക്ലബ്ബുംസംയുക്തമായി നടത്തിവരുന്നു. * ജൂലൈ ഒന്നാം തീയതിഡോക്ടേഴ്സ് ഡേ അനുബന്ധിച്ച്സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽഡോക്ടർമാരെ ആദരിച്ചു വരുന്നു.