ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വീടൊരുവിദ്യാലയം
വീടൊരു വിദ്യാലയത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗവ.എൽ.പി.എസ്സ് ഇളമ്പ യിൽ നടന്നു.രണ്ടാം ക്ലാസ്സിലെ ആത്മികയുടെ വീട്ടിൽ വച്ചാണ് ഉദ്ഘാടനം നടന്നത്. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി .ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു .ഗണിത പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ആത്മിക അവതരിപ്പിച്ചു.രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് കുട്ടി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഉദ്ഘാടന വേളയിൽ HM റീന ടീച്ചർ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉത്‌ഘാടനം
ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉത്‌ഘാടനം 6 / 1 / 2022 ന് സ്കൂളിൽ വച്ച് നടന്നു .വാർഡ് മെമ്പർ ശ്രീമതി ബിന്ദു ആണ് ഈ പരിപാടിയുടെ ഔപചാരിക ഉത്‌ഘാടനം നിർവ്വഹിച്ചത് . കുട്ടികളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് അഭിരുചി വളർത്തുന്നതിന് ഹലോ വേൾഡ് പ്രവർത്തനങ്ങൾ വളരെയധികം സഹായിക്കുന്നു. ഉത്‌ഘാടനത്തിനു ശേഷം കുട്ടികളുടെ ടാലെന്റ്റ് ഷോയും ഉണ്ടായിരുന്നു .

