സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / ഇംഗ്ലീഷ് ക്ലബ്

14:59, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) (ക്ലബ് വിവരങ്ങൾ ഉൾപ്പെടുത്തി)

ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് 2021-2022

2021-2022  അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ രണ്ടാം തിയതി സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജിയുടെ അധ്യക്ഷതയിൽ ഗൂഗിൽ മീറ്റ് വഴി നടത്തപ്പെട്ടു. ഭാരവാഹികൾ അധ്യാപകർ-

UP: ധന്യ സഖറിയാസ്

LP- ലിൻഷ തോമസ്

വിദ്യാർത്ഥി പ്രതിനിധികളായി യു.പി വിദ്യാർത്ഥികളായ ക്രിസ്റ്റ മരിയ ഫെലിക്സ്, റിഷികേശ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കവിതാ രചന, കഥാ രചന എന്നീ മൽസരങ്ങൾ നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ പങ്കാളിത്തത്താൽ ക്ലബ്ബ് ദിനാചരണ പരിപാടികൾ വിജയകരമായി പൂർത്തിയാക്കി.

തുടർന്നുള്ള മാസങ്ങളിൽ കുട്ടികൾക്കായി  ഇംഗ്ലീഷ് പത്രവായന, പ്രസംഗ പരിശീലന ക്ലാസ്സുകൾ എന്നിവ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തപ്പെട്ടു. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള സംസാര നൈപുണ്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇത്തരം പരിശീലന പരിപാടികൾ നടത്തപ്പെടുന്നത്.