കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്-17
നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.ഭൂമിയിലെ പുൽക്കൊടി മുതൽ മരങ്ങൾ വരേയും ചെറിയ കുളങ്ങൾ മുതൽ പെരും കടൽ വരേയും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ പ്രധാനമായും ചെയ്യുന്നത്.ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസം സ്കൂളിലും, പരിസരത്തും വൃക്ഷത്തൈകൾ നടുന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു.
-
വിളവെടുപ്പ്
-
വിളവെടുപ്പ്
-
എല്ലാവരും പാടത്തേക്ക്
-
എല്ലാവരും പാടത്തേക്ക്
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമുക്കുണ്ട്. 2019 -2020 അധ്യയന വർഷം കിഴങ്ങ് വിളവെടുപ്പ് നടത്താൻ ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലും വ്യത്യസ്ഥമായ കൃഷികൾ ചെയ്ത് കൊണ്ട് പരിസ്ഥിതി ക്ലബ്ബ് മറ്റു സ്കൂളുകൾക്ക് മാതൃകയാവുകയാണ് . തക്കാളി,പച്ചമുളക്, ചീര, വെണ്ട, ക്വാളിഫ്ലവർ, വഴുതിന തുടങ്ങിയ കൃഷികളൊക്കെ ചെയ്യാനും വിളവെടുക്കുവാനും സാധിച്ചിട്ടുണ്ട്. ലബീബ് മാസ്റ്റർ കൺവീനറായി പ്രവർത്തിക്കുന്നു.
-
എല്ലാവരും പാടത്തേക്ക്
-
എല്ലാവരും പാടത്തേക്ക്
-
വിളവെടുപ്പ്
-
വിളവെടുപ്പ്