ഗവ. വി എച്ച് എസ് എസ് കൈതാരം/ഫോട്ടോ ആൽബം

Schoolwiki സംരംഭത്തിൽ നിന്ന്

ദിനാചരണങ്ങളും ആഘോഷങ്ങളും

പ്രധാന പ്രവർത്തനത്തിന്റെ ഫോട്ടോകൾ


അക്ഷരവർഷം 150




ശതോത്തര സുവർണ്ണ ജൂബിലി യാഘോഷം -അക്ഷരവർഷം 150 എന്ന പേരിൽ 2017 മുതൽ 2021 വരെ അഞ്ചാണ്ടു നീണ്ടു നിൽക്കുന്ന പരിപാടികൾ
1. പൂർവാദ്ധ്യാപക സംഗമം -പ്രണാമം
2. പൂർവവിദ്യാർഥി സംഗമം -ചങ്ങാതിക്കൂട്ടം
3. രക്ഷാകർതൃ സംഗമം -വലയം
4. വിദ്യാഭ്യാസ സെമിനാർ
5. സാംസ്കാരികോത്സവം
6. സർഗസൃഷ്ടി ശിപാശാല -വിദ്യാർത്ഥികൾക്ക്
7. ആരോഗ്യ സംരക്ഷണ ക്യാമ്പ്
8. നിർധന വിദ്യാർത്ഥികൾക്ക് ഭവനം -രണ്ടെണ്ണം
9. മുഖ്യ മന്ത്രി-വിദ്യാഭ്യാസമന്ത്രി -സാംസ്കാരികനായകർ പങ്കെടുക്കുന്നു
ലക്ഷ്യം -ഹൈ ടെക് വിദ്യാലയപദവിയിൽ നിന്ന് ഓരോ വർഷവും ഓരോ പ്രോജെക്ടിലൂടെ അന്താരാഷ്ട്രനിലവാര പദവിയിലേയ്ക്


സ്കൂളിന്റെ 150 വർഷത്തെ ആഘോഷപരിപാടി ഉദ്ഘാടനവേളയിൽ



പ്രളയ ജലത്തിൽപ്പെട്ട പ്രദേശവാസികൾക്ക് ആറാട്ട് കടവ് പാലം വഴി വരാപ്പുഴയിലേക്കോ ,,,ചെറിയപ്പള്ളി വഴി എർണാകുളം പറവൂർ മേഖലയിലേക്കോ,,,വഴിക്കുളങ്ങര തോട് കടന്ന് ആലുവ ക്കോ,,, പറവൂർ പുഴക്കടന്ന് കൊടുങ്ങല്ലുർക്കോ,, ചെറായി പാടം കടന് വൈപ്പിന്നിലേക്കോ പോകാൻ കഴിയാത്ത നിസഹായവസ്ഥയിൽ രക്ഷകയായി കൈത്താങ്ങായി നമ്മുടെ ഈ വിദ്യാലയം നിലകൊണ്ടു.
പ്രളയ ദുരന്തത്തിൽ പെട്ട നാട്ടുകാർക്ക് പ്രേരക ശക്തിയായി നിലകൊണ്ടതും ഈ ആക്ഷരമുത്തശി തന്നെ. ദുരന്തത്തൽ പെട്ട വീട്ടുകളിൽ ഭക്ഷണം വസ്ത്രം മരുന്ന് എന്നിവ എത്തിക്കുന്നതിന് സ്കൂളുമായി ബന്ധപ്പെട്ട സംഘടനകൾ അഹോരാത്രം കഠിനാധ്വാനം ചെയ്തു. പ്രളയത്തിന് ശേഷം വിദ്യാലയവും പരിസരവും വൃത്തിയാകുന്നതിന് spc കുട്ടികൾ കാട്ടിയ ഉത്സാഹവും പ്രയത്നവും ശ്ലാഘനീയമാണ്.

അത്യാർത്തി പൂണ്ട മനുഷ്യ രൂപങ്ങൾ ചെയ്ത് കൂട്ടിയ തെറ്റിന് , തെറ്റ് ചെയ്യാത്തവർ പോലും ശിക്ഷിക്കപ്പെടും എന്ന പ്രകൃതിയുടെ പുതിയ പാഠം ഹ്യദയത്തിന്റെ താളുകളിൽ കുറിച്ചിട്ട്, ,, പ്രകൃതിയെ നുള്ളി നോവിക്കുന്നത് പുരോഗതിയല്ല എന്ന തിരിച്ചറിവോടെ,,,,, മഹാപ്രളയം,, മനുഷ്യമതിലുകളെ തകർത്ത് മനുഷ്യ ഹൃദയങ്ങളെ ചേർത്ത് നിർത്താൻ നല്കിയ ഉപദേശം തിരിച്ചറിഞ്ഞ് അക്ഷരമുത്തശ്ശിക്ക് പ്രണാമം അർപ്പിക്കാം.