സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. എച്ച്. എസ്. എസ് കുളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47058 (സംവാദം | സംഭാവനകൾ)
സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. എച്ച്. എസ്. എസ് കുളത്തൂർ
വിലാസം
കോഴിക്കോട്
സ്ഥാപിതം15 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-201647058




കോഴിക്കോട് നഗരത്തില് നിന്നും 22 കി. മീ. അകലെ കൊളത്തൂര് ഗ്രാമത്തില് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സര്ക്കാര് വിദ്യാലയമാണ കൊളത്തൂര് ഗവണ്‍മെന്റ് ഹയര് സെക്കന്ഡറി സ്ക്കൂള്‍ .

ചരിത്രം

             കോഴിക്കോട് ജില്ലയിലെ നന്‍മണ്ട പഞ്ചായത്തിലെ കൊളത്തൂര്‍ ഗ്രാമത്തില്‍ 

1974 ആഗസ്റ്റ് 15 ന് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. പിന്നോക്കപ്രദേശമായ കൊളത്തൂരില്‍ ഒരു ഹൈസ്കൂള്‍ ആരംഭിക്കണമെന്ന നാട്ടുകാരിടെ ആഗ്രഹത്തെ തുടര്‍ന്ന് സ്വാമി ഗുരൂവരാനന്ദ രക്ഷാധികാരിയായും എന്‍. കെ. ഗോപാലന്‍കുട്ടി നായര്‍ പ്രസിഡണ്ടായും 30-01-1970 ന് കൊളത്തൂര്‍ എജുക്കേഷണല്‍ സൊസൈറ്റി സ്ഥാപിതമായി.നന്മണ്ട വില്ലേജില്‍ കൊളത്തൂര്‍ ദേശത്ത് 3 ഏക്കര്‍ 1 സെന്റ് സ്ഥലവും സ്വാമിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിര്‍മ്മിച്ച 6 മുറികളുള്ള ഓടിട്ട കെട്ടിടവും ഗവണ്മെന്റിലേക്ക് വിട്ടുകൊടുത്തു. 1974 ആഗസ്റ്റ് 15 ന് അന്നത്തെ ബാലുശ്ശേരി മണ്ഡലം എം. എല്‍. എ. ശ്രി. എ. സി. ഷണ്മുഖദാസ് കൊളത്തൂര്‍ ഗവ‌ണ്മെന്റ് ഹൈസ്ക്കൂള്‍ ഉത്ഘാടനം ചെയ്തു. ശ്രി. കെ. വി. ആലി മാസ്റ്റര്‍ ഹെഡ് മാസ്റ്റര്‍ ഇന്‍-ചാര്‍ജ് ആയി എട്ടാം തരത്തില്‍ 101 വിദ്യാര്‍ത്ഥികളോടെ ഒന്നാമത്തെ ബാച്ച് ആരംഭിച്ചു. 2000-2001 വര്‍ഷത്തില്‍ ഈ ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്തപ്പെട്ടു. സയന്‍സ്, കൊമേഴ്സ് വിഷയങ്ങള്‍ ഒന്നു വിതം ബാച്ച് ആണ് അനുവദിച്ചത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അയ്യായിരത്തോളം പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറി ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ജെ. ആര്. സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജാഗ്രതാസമിതി
  • വിദ്യാലയജനാധിപത്യവേദി

മാനേജ്മെന്റ്

തിരുത്തുക

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

തിരുത്തുക

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തിരുത്തുക

വഴികാട്ടി

<googlemap version="0.9" lat="11.409334" lon="75.785966" zoom="18" width="350" height="350" selector="no" controls="small"> 11.071469, 76.077017, MMET HS Melmuri 11.409229, 75.785885, GHSS Kolathur </googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക