തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്.
- തിരിച്ചുവിടുക തിരുവങ്ങൂര്‍ എച്ച്.എസ്സ്.എസ്സ്.
തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്. | |
---|---|
വിലാസം | |
തിരുവങ്ങൂര്‍ കോഴീക്കോട് ജില്ല | |
സ്ഥാപിതം | 12 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴീക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | 16054 |
കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിലായി ദേശീയപാതയോട് ചേര്‍ന്ന് തിരുവങ്ങുര്‍ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
ചരിത്ര പ്രസിദ്ധമായ കാപ്പാട് കടല്‍ത്തീരത്തുനിന്ന് ഏകദേശം 2 കിലോമീറ്റര്‍ കിഴക്കുമാറി ദേശീയപാതയോട് ചേര്‍ന്നാണ് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1926 ലാണ് തിരുവങ്ങൂര്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് സ്കൂളുകള്‍ യോജിച്ച് സ്ഥിരാംഗീകാരത്തോട്കൂടിയ ഒരു പ്രാഥമിക വിദ്യാലയമായി മാറിയത്. സാമൂഹിക പ്രവര്‍ത്തകനായിരുന്ന പരേതനായ ശ്രീ. ടി.കെ ഗോവിന്ദന്‍ നായരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജര്‍. 1958 ല്‍ യു.പി സ്കൂളായും 1966 ല്‍ ഹൈസ്കൂളായും 2000 ല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ശ്രീ. ടി.കെ വാസുദേവന്‍ നായരാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ. കെ.കണ്ണന്‍ മാസ്റ്റര്‍
ശ്രീ. എം.സി.മുഹമ്മദ് കോയമാസ്റ്റര്‍
ശ്രീ. ഒ.വാസുദേവന്‍ മാസ്റ്റര്‍
ശ്രീ. ടി.രാധാകൃഷ്ണന്‍ മാസ്റ്റര്‍
ശ്രീ. കെ.മമ്മദ് മാസ്റ്റര്‍
ശ്രീ. പി.ദാമോദരന്‍ മാസ്റ്റര്‍
ശ്രീമതി. കെ.സൗദാമിനി ടീച്ചര്‍
ശ്രീ. കെ.ചന്ദ്രശേഖരന്‍ മാസ്റ്റര്‍
ശ്രീ. ഇ.രാമചന്ദ്രന്‍ മാസ്റ്റര്‍
ശ്രീമതി. കെ.പ്രസന്ന ടീച്ചര്‍
ശ്രീ. ഇ,കെ.അശോകന്‍ മാസ്റ്റര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.38360,75.73413 | width=800px | zoom=16 }} |