ജി.എം.യു.പി.എസ് കാളികാവ് ബസാർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്രക്ലബ്ബ്

ആമുഖം

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു.

പ്രവർത്തനരീതി

എല്ലാവെള്ളിയാഴ്ച ദിവസവും ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. . ഉപജില്ലാ-ജില്ലാശാസ്ത്രമേളകളിൽ ക്ലബ്ബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

വിജ്ഞാനോത്സവം

കേരള ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാനത്തെ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന യുറീക്ക/ശാസ്ത്രകേരളം വിജ്‍ാനോത്സവത്തിൽ ഈ സ്ക്കളിലെ സയൻസ് ക്ലബ്ബ് അംഗങ്ങളും പങ്കാളികളാകുന്നു. പഞ്ചായത്ത് തലമത്സരത്തിൽ വിജയിച്ച് മേഖല, ജില്ലാ തലങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.

പഠനയാത്രകൾ

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി ശാസ്ത്രപഠനയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. മിക്ക വർഷങ്ങളിലും കുട്ടികളെ കോഴിക്കോട് പ്ലാനറ്റോറിയത്തിൽ കൊണ്ടുപോകുന്നുണ്ട്. ശാസ്ത്രതത്വങ്ങൾ സ്വയം പരീക്ഷിച്ച് മനസ്സിലാക്കുന്നതിന് ഈ സന്ദർശനം അവസരം ഒരുക്കുന്നു.

ശാസ്ത്രക്ലബ്ബ് വാർത്തകൾ

യുദ്ധവിരുദ്ധദിനം

മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടം.... യു.പി.വിഭാഗം വർക്കിംഗ് മോഡലിന് A ഗ്രേഡും സ്റ്റിൽ മോഡലിനും ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്സിനും Bഗ്രേഡും നേടി. അധ്യാപകരുടെ ടീച്ചിംഗ് എയ്ഡ് നിർമാണ മത്സരത്തിൽ സ്മിത ടീച്ചർ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെട്ടക്കപ്പെട്ടു.... അഭിനന്ദനങ്ങൾ.... പ്രിയ വിദ്യാർത്ഥികൾക്കും സ്മിത ടീച്ചർക്കും....

ലഹരി വിരുദ്ധ ദിനം JUNE 26

ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി... ലഘുലേഖ വിതരണം... ലഹരിവിരുദ്ധ പ്രതിജ്ഞ... പ്ലക്കാർഡ് നിർമാണം... മുദ്രാഗീത രചന... പ്രതിജ്‍‍ഞ തയ്യാറാക്കൽ.... എന്റെ വീട് ലഹരി വിരുദ്ധം കാമ്പയിൻ....

വിദ്യാരംഗം കലാസാഹിത്യവേദി

ക്ലബ്ബിന്റെ ചുമതല രജീഷ്.കെ

ആമുഖം

വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു

പ്രവർത്തനങ്ങൾ

.വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുക വായനാശീലം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1998 മുതൽ സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു വിദ്യാരംഗവും ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടും ചേർന്നു നടത്തിയിരുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ഈ സ്ക്കൂളിൽ നിന്നും നിരവധി കുട്ടികൾ വിജയികളായിട്ടുണ്ട്. വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക, പതിപ്പുകൾ തയ്യാറാക്കുക, ശില്പശാലകൾ സംഘടിപ്പിക്കുയും അവയിൽ പങ്കെടുക്കുകയും ചെയ്യുക തുങ്ങിയ പ്രവർത്തനങ്ങളിലാണ് വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത്. ജൂൺ 19 മുതൽ വായനാവാരാഘോഷവും നവംബർ 1 മുതൽ മലയാളപക്ഷാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സംസ്ഥാന മത്സങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ പങ്കടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

വായനാമത്സരം

വായനവാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺ സിൽ സംഘടിപ്പിക്കുന്ന വായനാമത്സരം എല്ലാ വർഷവും നമ്മുടെ സ്ക്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന മത്സരങ്ങളിൽ നമ്മുടെ സ്ക്കൂളിലെ കുട്ടികൾ വിജയികളായിട്ടുണ്ട്.

വിദ്യാരംഗം സാഹിത്യോത്സവം

സ്ക്കൂൾതലത്തിൽ തന്നെ സാഹിത്യോത്സവം നടത്തിയാണ് ഉപജില്ലാതലത്തിലേക്ക് കുട്ടികളെ തെരഞ്ഞടുക്കുന്നത്. ഉപജില്ല, ജില്ല, തലത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്.

വിദ്യാരംഗം വാർത്തകൾ

നല്ല വായന,നല്ല പഠനം,നല്ല ജീവിതം....... പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നവംബർ 1 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നടപ്പാക്കിയ നല്ല വായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിലൊരുക്കിയത്.വായനയുടെ ലോകത്തേക്ക് പ്രവേശിക്കാൻ പുസ്തകങ്ങൾ ആഭ്യർഥിച്ച് കുരുന്നുകൾ രക്ഷിതാക്കൾക്ക് നോട്ടീസ് തയ്യാറാക്കി നൽകുകയാണ് ഇതിൽ ആദ്യം . കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി വിപുലമാക്കി. വായനാ കുറിപ്പുകൾ തയ്യാറക്കൽ, നോട്ടീസ്, പോസ്റ്റർ രചന ,പുസ്തക പരിചയം എന്നിവയും ,റീഡിംങ്ങ്കോർണർ ഒരുക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. വായനയുടെ വസന്തം തീർത്ത് കുട്ടിലൈബ്രറികൾക്ക് തുടക്കം. കുട്ടികളുടെ നേതൃത്വത്തിൽ സജ്ജീകരിക്കപ്പെട്ട ക്ലാസ് റൂം ലൈബ്രറികൾക്ക് പ്രൗഡോജ്ജ്വല തുടക്കം.ജൂൺ മാസം മുതൽ കുട്ടികൾ പലയിടങ്ങളിൽ നിന്നായി ശേഖരിച്ച നൂറുകണക്കിന് പുസ്തകങ്ങൾ മനോഹരമായി ക്രമീകരിച്ചാണ് ലൈബ്രറികൾ സജ്ജമാക്കിയത്.കുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും കുട്ടികൾ വായിച്ചുതീർക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായ രാജേഷ് മോഞ്ചി ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ ഇൻ ചാർജ് ബാബു ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഗിരീഷ് മാരേങ്ങലത്ത് സ്വാഗതവും സ്കൂൾ ലൈബ്രേറിയൻ ടി.എച്ച്.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. രാജേഷ് മോഞ്ചിയുടെ പോർട്രെയിറ് ചിത്ര പ്രദർശനവും നടന്നു. *ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ...* ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാല ചുമരിൽ ഒരുങ്ങുകയാണ്. റാസിയും റസലും പറഞ്ഞു ചേട്ടൻമാരോട് പുസ്തകങ്ങളുടെ കൂട്ടുകാരാവാൻ.. കാളികാവ്: കാളികാവ് ബസാർ ഗവ യു.പി.സ്ക്കൂളിൽ വായനദിനാഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് ഇമ്മിണി ബല്യ എഴുത്തുകാരായിരുന്നു.കാളികാവിലെ കുട്ടി എഴുത്തുകാരായ റാസിയും റസലും.എൽ പി.ക്ലാസുകളിൽ പഠിക്കുന്ന ഇവർ തങ്ങളുടെ പുസ്തകങ്ങളുമായാണ് വിദ്യാലയത്തിലെത്തിയത്.കുട്ടികൾ എഴുത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത് സ്ക്കൂളിലെ മറ്റു കുട്ടികൾക്കും കൗതുകമായി. എൽ.കെ.ജി ക്ലാസിൽ പഠിക്കുമ്പോൾ മുതൽ റാസിയും റസലും കവിതകൾ എഴുതിയിരുന്നു. കുട്ടികൾ പറയുന്നത് പിതാവ് എഴുതിയെടുക്കുകയായിരുന്നു ആദ്യം. പിന്നീട് കുട്ടികൾ തന്നെ രചന നിർവ്വഹിച്ചു തുടങ്ങി. 4 പുസ്തകങ്ങളാണ് ഇതിനകം പ്രസിദ്ധീകരിച്ചത്.എം.ടി വാസുദേവൻ നായർ, അക്കിത്തം തുടങ്ങിയ സാഹിത്യ കുലപതികളാണ് ഇവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.നിരവധി അംഗീകാരങ്ങളും കുട്ടികളെ തേടിയെത്തിയിട്ടുണ്ട്. വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് കുട്ടികൾ നിർവ്വഹിച്ചത്.ക്ലാസ് ലൈബ്രറികൾ ഒരുക്കൽ, പുസ്തകവിതരണം, പുസ്തക ക്വിസ്സ് വായനാ കാർഡ് നിർമാണം, വായനമത്സരം തുടങ്ങിയവയാണ് വിദ്യാലയത്തിൽ നടപ്പാക്കുന്നത്.

ഗണിതശാസ്ത്രക്ലബ്ബ്

ആമുഖം

നല്ലപ്രവർത്തനം നടത്തുന്ന ഗണിതശാസ്ത്ര ക്ലബ്ബ് വിദ്യാലയത്തിലുണ്ട്. ഗണിതത്തിൽ താത്പര്യം വർദ്ധിപ്പിക്കാനും, ഗണിത മേളകളിൽ അവരുടെ കഴിവുകൾ മാറ്റുരക്കാനും, പുറംലോകത്തെ അറിയിക്കാനും ക്ലബ് പ്രവർത്തനം കൊണ്ട് സാധ്യമാവുന്നു. ക്ലബ്ബിന്റെ കീഴിലുള്ള ഗണിത ലാബ് കുട്ടികൾക്ക് വളരെ സഹായകരമാണ്. ഗണിത ശാസ്ത്രജ്ജരുടെ ദിനാചരണങ്ങൾ, ഗണിത മേളകൾ, ക്വിസുകൾ, ഗണിത അഭിരുചി പരീക്ഷകൾ എന്നിവ ക്ലബിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്. ഉപ ജില്ലാഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്.

പ്രവർത്തനരീതി

എല്ലാവെള്ളിയാഴ്ച ദിവസവും ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. മീറ്റിംഗുകളിൽ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, ഗണിത ക്വിസ്, പസ്സിലുകളുടെ അവതരണം, ഗണിത പാറ്റേണുകൾ പരിചയപ്പെടുത്തൽ മുതലായവ കുട്ടികൾ തന്നെ നടത്തുന്നു.‌

ഗണിതമേളകൾ

സ്ക്കൂൾ തലത്തിൽ ഗണിതമത്സരങ്ങൾ സംഘടിപ്പിച്ചാണ് ഉപജില്ലാതലത്തിൽ മത്സരിക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുന്നത്. സ്ക്കൂൾ തലത്തിൽ വിജയികളാകുന്നവർക്ക് പ്രത്യേക പരിശീലനം നൽകി ഉപജില്ലാമത്സരത്തിനു തയ്യാറാക്കുന്നു.

ഗണിതലാബ്

ഒരു ഗണിതലാബ് സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി വിദ്യാലയത്തിൽ പഠനോപകരണ ശില്പശാല സംഘടിപ്പിക്കുകയും ധാരാളം പഠനോപകരണങ്ങൾ നിർമ്മിക്കുകയും ചെയ്തു.കൂടാതെ ഗാരാമ പഞ്ചായത്ത്,എസ്.എസ്.എ പഠനോപകരണങ്ങൾ നൽകുകയുണ്ടായി.

ഗണിതലൈബ്രറി

ഒരു ഗണിതലൈബ്രറി സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗണിതശാസ്ത്രസംബന്ധിയായ ധാരാളംപുസ്തകങ്ങൾ ഈ ശേഖരത്തിലുണ്ട്.

ഗണിതമൂല

എല്ലാ ക്ലാസ്സിലും ഗണിതമൂല സജ്ജീകരിച്ചിട്ടുണ്ട്.

നേട്ടങ്ങൾ

2017 ന്യൂമാത്സ് പരീക്ഷയിൽ അൻഷിഫ ഫാത്തിമ വിജയം കൈവരിച്ചു.

ശുചിത്വ ക്ലബ്

ക്ലീൻകാമ്പസ്
ക്ലീൻ ക്യാമ്പസ് പദ്ധതിക്ക് പിന്തുണ

ക്ലീൻ ക്യാമ്പസ് - ഗ്രീൻ ക്യാമ്പസ് എന്ന സന്ദേശമുയർത്തി വിദ്യാലയ ശുചിത്വം പരിപാലിക്കുന്നതിന് ശുചിത്വ ക്ലബ് നേതൃത്വം നൽകുന്നു. വിദ്യാലയ ശുചിത്വ പദ്ധതിയുടെ ഭാഗമായി കാളികാവ് ഗവ: യു പി സ്കൂളിലെ ക്ലാസ്സ് മുറികളിലെ വേസ്റ്റ് ബിന്നിൽ ശേഖരിച്ച പ്ലാസ്റ്റിക്ക്, കടലാസ് എന്നീ വസ്തുക്കളും, സ്‍കൂപാചകപുരയിലെ പാൽകവറുകൾ, മറ്റു പ്ലാസ്റ്റിക്ക് കവറുകളും പാചകപുരയിൽ നിന്നും സ്‍കൂൾ ശുചിത്വ സേനാംഗങ്ങൾ ഏറ്റുവാങ്ങി കാളികാവിലെ പാഴ് വസ്തു വ്യാപാരി എരുത്ത് ഹംസക്ക് കൈമാറുകയും പ്രതിഫല തുകക്ക് പാൽകവറുകൾ സൂക്ഷിക്കാൻ ബക്കറ്റ് വാങ്ങുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ വിദ്യാലയ ബാത്റൂമിലേക്കാവശ്യമായ സോപ്പുപൊടി, ലോഷനുകൾ, സോപ്പ് എന്നിവ വാങ്ങി. ക്ലീൻ ക്യാമ്പസ് പദ്ധതിക്ക് പിന്തുണയേകി കാളികാവ് കെ.എസ്.ഇ.ബി യിലെ ജീവനക്കാരും എസ്.എംസി വെെസ് ചെയർമാനും ചേർന്ന് ക്ലാസ്സ് റൂമുകളിലേക്ക് ആവശ്യമായ വേസ്റ്റ് ബിന്നുകൾ ലഭ്യമാക്കി കൺവീനർ – ഷെരീഫ് പി