ഗവ. എച്ച് എസ് കാപ്പിസെറ്റ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ കാപ്പിസെറ്റ് പ്രദേശത്ത് ബാങ്ക് കവല എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 650ഓളം വിദ്യാർത്ഥികൾ LP, UP, HS വിഭാഗങ്ങളിലായി പഠിക്കുന്നു.
സ്കൂളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം ദൃശ്യമാവുക പ്രവേശന കവാടത്താലും ചുറ്റുമതിലിനാലും സംരക്ഷിക്കപ്പെട്ട അഞ്ചേക്കറോളം വരുന്ന വിശാലമായ സ്കുൾ കോമ്പൗണ്ടാണ്. പലജാതി മരങ്ങൾ കൊണ്ട് ഹരിതാഭമായ കൊച്ചു കാവും കടന്നുവേണം ഓഫീസിലേക്കും ക്ലാസ് മുറികളിലേക്കും എത്താൻ.
വിശാലമായ കളിസ്ഥലം, കോർട്ടുകൾ, പല ബ്ലോക്കുകളിലായി ആധുനിക കെട്ടിടങ്ങൾ, ശുദ്ധ ജലം, വൈദ്യുതി, ഇന്റർനെറ്റ്, കേബിൾ ടി വി, തുടങ്ങിയ സൗകര്യങ്ങൾ. ഹൈസ്കൂൾ ക്ലാസുകൾ പൂർണമായും ആധുനിക കണക്ടിവിററിയുള്ലതാണ്.
LP ബ്ലോക്കുകൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിരിക്കുന്നു. 1,2 ക്ലാസുകളിലെ ഡെസ്കുകളും ബെഞ്ചുകളും ബഹുവർണ നിരങ്ങൾ ചാർത്തി മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും ടൈൽ പതിച്ചതും വൈദ്യുതീകരിച്ചതുമാണ്. ലാബ്, ലൈബ്രറി സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശുദ്ധജല സൗകര്യത്തോടു കൂടിയ ശൗചാലയങ്ങൾ ആവശ്യത്തിനുണ്ട്.
ആധുനിക സോളാർ വൈദ്യുത പ്ലാന്റും വിദ്യാലയത്തിലുണ്ട്. ആധുനിക മഴമാപിനിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പൂർണമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.
ഒറ്റ നോട്ടത്തിൽ
LP ബ്ലോക്ക് - 4 കെട്ടിടങ്ങൾ -19 ക്ലാസ് മുറികൾ
UPബ്ലോക്ക് 1 - 3 നില - 12ക്ലാസ് മുറികൾ
HSബ്ലോക്ക് 1 - 2നില - 12ക്ലാസ് മുറികൾ
ഓഫീസ് ബ്ലോക്ക് - 1
ഭക്ഷണ ശാല - 1
ശൗചാലയങ്ങൾ - 11 ബ്ലോക്കുകൾ
കുഴൽക്കിണർ - 2
തുറന്ന കിണർ - 1
ശുദ്ധജല പൈപ്പ് സംവിധാനം - പൂർണ്ണം
ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത - LP, UP, HS വാട്ടർ കിയോസ്ക്
കളിസ്ഥലം - 200 മീററർ
കോർട്ടുകൾ - വോളിബോൾ, ബാഡ്‍മിന്റൺ -രണ്ടും താത്കാലികം
ഓപ്പൺ സ്‍റ്റേജ് - തറ മാത്രം
വൈദ്യുതീകരണം - അപൂർണം
ഇന്റർനെറ്റ് സൗകര്യം - ഉണ്ട്
കേബിൾ ടി വി - ഉണ്ട്
സോളാർ വൈദ്യുത പ്ലാന്റ് -
സൗണ്ട് സിസ്‍റ്റം - ഉണ്ട്
പഠന സൗകര്യങ്ങൾ ഒറ്റ നോട്ടത്തിൽ
ക്ലാസ് മുറികളിൽ ടൈൽ, വൈദ്യുതി, ഫാൻ, ലൈറ്റ്, ഇന്റർനെറ്റ്, വൈറ്റ് ബോർഡ്, ഡിജിറ്റൽ ബോർഡ്,പ്രൊജക്ടർ , ക്ലാസ് ലൈബ്രറി, കുടിവെള്ളം.