സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രാദേശിക പത്രം
പ്രാദേശിക പത്രം ഒന്നുമുതൽ നാലുവരെ യുള്ള കുട്ടികൾ ആയതിനാലും ഈ വർഷം കുറഞ്ഞ സമയം മാത്രം അദ്ധ്യാപനം നടന്നതിനാലും വിപുലമായ രീതിയിൽ സ്കൂൾ പത്രം നിർമിക്കുവാൻ സാധിച്ചില്ല. പകരം ഓരോ ആഴ്ചയിലേയും വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് യൂട്യൂബ് ചാനൽ വഴി വാർത്താവായന ഏറ്റവും മനോഹരമായ രീതിയിൽ ഈ കാലയളവിൽ നടന്നു. ആദ്യ വാർത്ത നാലാം ക്ലാസ്സ് വിദ്യാർത്ഥി ജൂഡ് ഷിന്റോ ഒരു വാർത്താവതാരകന്റെ എല്ലാ കഴിവുകളും ഉയർത്തിക്കാണിക്കുന്ന രീതിയിൽ വാർത്ത അവതരിപ്പിച്ചു. മുൻവർഷങ്ങളിൽ ഋതം, വെട്ടം, അമൃതം എന്നിങ്ങനെ വിവിധ പേരുകളിൽ വർഷാവസാനം കുട്ടികളുടെ ലേഖനങ്ങളും, കഥ,കവിത, ചിത്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സ്കൂൾ പത്രം പുറത്തിറക്കാറുണ്ട്. കൂടാതെ ഓരോ ക്ലാസ്സുകാർ ഓരോ മാസം മാറിമാറി ആ മാസത്തെ സ്കൂൾ വാർത്തകൾ ഉൾപ്പെടുത്തി കൈകൊണ്ടു എഴുതി തയ്യാറാക്കിയ പത്രവും പുറത്തിറക്കുന്നു.


