വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/കേരളവും കോവിഡും

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/കേരളവും കോവിഡും എന്ന താൾ വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/കേരളവും കോവിഡും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളവും കോവിഡും

പച്ചതെങ്ങോലകൾ വീശിനിൽക്കും
സുന്ദരനാടാണെൻ കേരളം.
കുഞ്ഞിളം കാറ്റിന്റെ കൈപിട്ച്ച്
തത്തിക്കളിക്കുന്ന പൂമ്പാറ്റയും
മന്ദസ്മിതം തുകി ഓടിയെത്തും
കൊച്ചരുവിയുമുള്ളതെൻ കേരളം

നന്മനിറഞ്ഞൊരെൻ നാടിതിൽ ഞാൻ
കൂട്ടകാരുമൊത്തുല്ലസിക്കവേ
എത്തിയല്ലോ മഹാമാരിയായി
കോവിഡെന്ന മഹാവ്യാധി

രോഗഭീതിനിറ‍ഞ്ഞാധി പൂണ്ട്
ലോകം പകച്ച് നോക്കിനിൽക്കേ
തെല്ലും ഭയമില്ലാതോടിക്കളിച്ചു
ഞാനൊറ്റക്കെൻ വീടിന്നകളത്തിൽ

ദൈവത്തിൻനാടാമെൻ കേരളത്തിൽ
ദൈവത്തെപ്പോലെ കൈപിടിക്കാൻ
എത്തിമല്ലോ നല്ല നേതാക്കളും
ആതുര സേവകൻമാരുൊത്തുമെന്ന്

അച്ചന്റെ വാക്കുകൾ കോട്ടൊരെൻ
കൊച്ചുമനസ്സിൽ വിരിഞ്ഞവല്ലോ
ഭീതിവേണ്ടന്നുള്ള ചിന്തകളും
കൂട്ടകാരേയൊട്ടും പേടിവേണ്ട
എത്തിടും നമ്മിളിതിൻ പാതയിൽ
തീർത്തിടും നമ്മൾ നവകേരളം
 

അയോണ മേരി ബോബി
3 D വയത്തൂർ യു പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത