സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം
വിലാസം
http://amballoor.kerala.com/ കാ‌ഞ്ഞിരമറ്റം

എറണാകുളം ജില്ല
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[എറണാകുളം]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ എറണാകുളം | എറണാകുളം]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2016Nraj

[[Category:എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]



ആമുഖം

എറണാകുളം ജില്ലയില്‍ ആമ്പല്ലൂര്‍ പഞ്ചായത്തിലെ ഏക വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്‌കൂളാണ് St.Ignatius V&HSS, Kanjiramattom. 1939-ല്‍ 20 കുട്ടികളും 2 അധ്യാപകരുമായി അഞ്ചാം ക്ലാസ് പ്രവര്‍ത്തനം ആരംഭിച്ചു. സെന്റ്. ഇഗ്നേഷ്യസ് പള്ളിയാണ് അന്ന് മുതല്‍ ഇന്ന് വരെ സ്‌കൂളിന്റെ മാനേജ്മന്റ്. സ്‌കൂള്‍ ആരംഭിക്കുക എന്ന ആശയം ആദ്യമായി ഉദിച്ചത് ശ്രീ. ഇട്ടന്‍ മാസ്റ്ററുടെ മനസിലായിരുന്നു.വിദ്യാലയം ഒരു ഗ്രാമത്തില്‍ തുടങ്ങേണ്ടതിന്റെ ആവശ്യകത പൂര്‍ണ്ണ ബോധ്യമുള്ള അധ്യാപകനായിരുന്നു അദ്ദേഹം.സ്‌കൂളിന്റെ പ്രഥമ മാനേജറും ഹെഡ്മാസ്റ്ററും ശ്രീ.ഇട്ടന്‍ മാസ്റ്ററായിരുന്നു.1939 മുതല്‍ 1962 വരെ അദ്ദേഹം ഈ പദവി അലങ്കരിച്ചു.അതിനു ശേഷം 1962 മുതല്‍ശ്രീ C.J. ജോര്‍ജ്ജ് സ്‌കൂള്‍ മനേജറായി സേവനം അëഷ്ടിക്കുന്നു.

1952-ല്‍ എച്ച്. എസ്. വിഭാഗം പ്രവര്‍ത്തനം തുടങ്ങി.1991-ല്‍ VHSE-ഉം 1998-ല്‍ HSS-ഉം ആരംഭിച്ചു.എയിഡഡ് സെക്ടറിലെ ആദ്യകാല ബാച്ചുകളായിരുന്നു ഇവ. ഗായിക പി.ലീല, അമേരിക്കയിലെ പ്രമുഖനായ സയന്റിസ്റ്റ് ഡോ. ശ്രീവല്‍സന്‍ തുടങ്ങിയ പ്രശസ്തരുടെ മാത്രൃവിദ്യാലയം കൂടിയാണ് ഈ സ്ഥാപനം.

1982 ലെ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ഈ സ്‌കൂളിലെ പ്രവൃത്തി പരിചയ അധ്യാപകനായിരുന്ന ശ്രീ. കെ.കെ. മഹാദേവന്‍ മാസ്റ്റര്‍ക്ക് ലഭിച്ചു എന്നത് സ്‌കൂളിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നു.

2004-ല്‍ NCERT യുടെ സംസ്ഥാനത്തെ മികച്ച VHSE യ്ക്കുള്ള ദേശീയ അവാര്‍ഡ് സ്‌കൂള്‍ കരസ്തമാക്കി. കൂടാതെ 2002 മുതല്‍ തുടര്‍ച്ചയായി 4 വര്‍ഷം റാങ്ക് ജേതാക്കളെ വാര്‍ത്തെടുക്കാന്‍ VHSE ക്കു സാധിച്ചു.

ഇന്ന് യു.പി, എച്ച്. എസ്. വിഭാഗങ്ങളിലെ 30 ഡിവിഷëകളിലും ഹയര്‍ സെക്കന്ററിയിലെ 8 ബാച്ചുകളിലും വി.എച്ച്.എസ്.ഇ. ലെ 6 കോഴ്‌സുകളിലുമായി 2300-ല്‍ പരം വിദ്യാര്‍ത്ഥികളും 128 ടീച്ചിംഗ്-നോണ്‍ ടീച്ചിംഗ്സ്റ്റാഫും അടങ്ങുന്ന ഒരു കൂട്ടായ്മയായി കഞ്ഞിരമറ്റം സെന്റ്.ഇഗ്നേഷ്യസ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്നോട്ട് നീങ്ങുന്നു.

നേട്ടങ്ങള്‍

പ്രവര്‍ത്തിപരിചയത്തിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മത്സരങ്ങളിലും ഈ വര്‍ഷം എടുത്തുപറയത്തക്ക വിജയം കൈവരിച്ചു.ഈ വർഷം തൃശ്ശൂരിൽ വച്ചു നടന്ന സംസ്ഥാന പ്രവർത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനവും ‘എ’ഗ്രേഡും ലഭിച്ച കുട്ടികൾ സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിച്ചു.

പ്രമാണം:സംമ്പ്രതി വാര്‍ത്താ‍.jpeg





ഓൺലൈൻ സംസ്‌കൃത വാർത്താവായനയിലൂടെ മികവ് പുലർത്തിയ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനി നയൻ‌താര. സംസ്കൃതഭാഷയുടെ മാഹാത്മ്യം വിദേശികളും ഉൾകൊള്ളുകയാണ് ഈ ഓൺലൈൻ വാർത്തയിലൂടെ. കൃഷി സംബന്ധമായിട്ടുള്ളതും , അക്കാദമിക് പ്രാധാന്യമുള്ളതും സയന്റിഫിക് കാര്യങ്ങളുമൊക്കെയാണ് ആറു മിനുട്ടു ദൈർഖ്യമുള്ള വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.















മാതൃഭൂമി ആഴ്ചപ്പതിപ്പ് ബാലപംക്തിയിൽ പ്രകൃതിപാഠങ്ങൾ എന്ന പേരിൽ പ്രസിദ്ധീകൃതമായ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥി വിനായകൻ എസ് ന്റെ ചെറുകഥകൾ.
















അവർ തപാലിൽ അയച്ചു, അച്ഛനുള്ള കത്തുകൾ.





അച്ഛനുള്ള കത്തുകൾ എഴുതി തപാൽ വകുപ്പുവഴി അയച്ചു സ്കൂളിലെ വിദ്യാർത്ഥികൾ പിതൃദിനത്തിനു പുതിയ നല്ലപാഠം ഒരുക്കി . അകലെ ജോലിക്കു പോകുന്ന അച്ഛന് വീട്ടിൽ നിന്നും മക്കൾ എഴുതിയിരുന്ന കത്തുകൾ, ജോലി സ്ഥലത്തു നിന്നും അച്ഛൻ മക്കൾക്ക് അയച്ചിരുന്ന കത്തുകൾ ഇവയെല്ലാം പോയകാലത്തിന്റെ ഗൃഹാതുരതയായി ഓർമകളെ ഉണർത്തിയാണ് പുതിയ തലമുറക്ക് അന്യമായ തപാൽ സംബ്രദായങ്ങളുടെ അറിവുകൾ കുട്ടികളിലേക്ക് പകർന്നത്. കാഞ്ഞിരമറ്റം പോസ്റ്റ് മാസ്റ്റർ ടി രേണുക തപാൽ നടപടി ക്രമങ്ങളും പോസ്റ്റ് ഓഫീസ് പ്രവർത്തനങ്ങളും കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.









വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൂഷ്മ ജീവികളെ കുറിച്ചും അവക്ക് ജീവജാലങ്ങളിലുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളെ കുറിച്ചും ക്ലാസുകൾ നൽകി. എല്ലാ വിദ്യാർത്ഥികൾക്കും സൂഷ്മജീവികളെ നിരീക്ഷിക്കാനും പഠനവിധേയമാക്കാനും ഉള്ള അവസരവും സ്കൂൾ സയൻസ് ലാബിൽ ക്രമീകരിക്കുകയും ചെയ്തു.















സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത നിർധനരായ നൂറു കുട്ടികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. റിട്ടയേർഡ് ടീച്ചേർസ്, മാനേജ്‍മെന്റ്, പി ടി എ എന്നിവരുടെ ഒത്തുചേരലിലൂടെ ലഭിച്ച അര ലക്ഷം രൂപക്ക് വാങ്ങിയ ഓണ വിഭവങ്ങൾ ആമ്പല്ലൂർ പഞ്ചായത്തിലെ ഓരോ വാർഡിലും വാർഡ് മെംബേഴ്‌സിനെ ഉൾപ്പെടുത്തി വിതരണം ചെയ്തു.

സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ പ്രവൃത്തി പരിചയ വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം.


പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പ്രവൃത്തി പരിചയ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ, പെൺകുട്ടികൾക്കും അമ്മമാർക്കും വേണ്ടി ആരംഭിച്ച തയ്യൽ പരിശീലന യൂണിറ്റ് വിജയകരമായി പ്രവർത്തിച്ചു വരുന്നു.





















അന്യംനിന്നു പോകുന്ന കാർഷിക സംസ്കാരം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്കൂൾ കാർഷിക ക്ലബ് .ആമ്പല്ലൂർ കൃഷിഭവന്റെയും സ്കൂൾ കാർഷിക ക്ലബ് ന്റെയും ആഭിമുഖ്യത്തിൽ വിടാങ്ങര പാടശേഖരത്തിലെ രണ്ടേക്കർ തരിശു നിലത്തിൽ നെൽകൃഷി ചെയ്തു.ആധുനിക രീതിയിൽ ഞാറ്റടി ഉണ്ടാക്കി വിത്ത് പാകി മുളപ്പിച്ചു.അതിനു ശേഷം നടീൽ യന്ത്രം ഉപയോഗിച്ച് ഞാറ് നേടുകയും ചെയ്തു. പുതിയ കൃഷി യെന്ത്രങ്ങളുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനും കൃഷി ആദായകരമായി നടപ്പിലാക്കേണ്ടത് എങ്ങനെയെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പരിശീലനം നൽകുകയും ചെയ്തു.




കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ അരയങ്കാവ് എൽ പി സ്കൂൾ ലൈബ്രറിയിലേക്ക് കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ സംഭാവന നല്കി.


പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയ വിഭാഗത്തിൽ വുഡ് വർക്ക് (യു പി വിഭാഗം ) അശ്വിൻ അശോകൻ ബി ഗ്രേഡ് നേടി.


സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജില്ലാമേളയിൽ എ ഗ്രേഡും നേടിയ കൈയെഴുത്തു മാസിക.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂളിലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടവയാണ്. വിദ്യാരംഗം കലാ സാഹിത്യവേദി, പ്രവർത്തിപരിചയ ക്ലബ്ബ്,NCC, മാത്തമാറ്റിക്സ്, സോഷ്യൽ, സയൻസ് ക്ലബ്ബുകളും ഡ്രാമാ ക്ലബ്ബ്, നേച്ചർ ക്ലബ്ബ് എന്നിവയും വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു.വി.എച്ച്.എസ്.സി. വിഭാഗത്തിൽ നാഷണൽ സർവ്വീസ് സ്കീം വളരെ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്നു


‍‍

എൻ സി സി കേഡറ്റ് അംഗങ്ങൾ എൻ സി സി ദിനത്തോട് (നവംബർ-24) അനുബന്ധിച്ചു കീച്ചേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ.




എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കുട്ടികളും അധ്യാപകരും സമാഹരിച്ച തുക ഹെഡ്മാസ്റ്റർ സഹായനിധി കമ്മറ്റി കൺവീനറെ ഏൽപ്പിച്ചു. പ്രസ്‌തുത ചടങ്ങിൽ പി ടി എ പ്രസിഡന്റും സന്നിഹിതനായിരുന്നു.





ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി വിദ്യാർഥികൾ നടത്തിയ പരിസ്ഥിതി ദിന റാലി .






സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ റാലി.




ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കുട്ടികളും അധ്യാപകരും ചേർന്ന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അരയങ്കാവ് മാർക്കറ്റ് ശുചീകരിക്കുന്നു






ശിശുദിനത്തോടനുബന്ധിച്ചു നെഹ്രുവിന്റെ ജീവചരിത്രം കോർത്തിണക്കികൊണ്ടു ഹൈസ്കൂൾ കുട്ടികൾ തയ്യാറാക്കിയ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.

ശിശുദിനത്തിന്റെ പ്രാധാന്യം അറിയിക്കാൻ നടത്തിയ സ്കൂൾ അസംബ്ലി.
ശിശുദിനത്തോട് അനുബന്ധിച്ച് ചാച്ചാജിയുടെ ഓർമയുണർത്തുന്ന ശിശുദിന റാലി.
ശിശുദിനത്തിൽ ചാച്ചാ നെഹ്രുവിന്റെ വേഷത്തിൽ സ്കൂൾ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.




2016 -ലെ സ്കൂൾ കലോത്സവം ബാലതാരം മാസ്റ്റർ ഗൗരവ് ഉത്‌ഘാടനം ചെയ്തു.



ജൂനിയർ റെഡ് ക്രോസ്സ് യുണിറ്റ്
ഗൈഡ്‌സ് വിഭാഗം.
വനിതാ കമ്മീഷൻ അംഗം ഹൈസ്കൂൾ കുട്ടികൾക്ക് ആയി നടത്തിയ ബോധവത്കരണ ക്‌ളാസ്.
സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടെ നന്മ ക്ലബ് ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവത്കരണ ക്‌ളാസ്.


ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ നാടകം കുട്ടികൾക്കായി അവതരിപ്പിച്ചു.



ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നത്തിന്റെ ഭാഗമായി കുട്ടികൾ നടത്തിയ കൂട്ടയോട്ടം




ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിനത്തിന്റെ പ്രത്യേകതയെക്കുറിച്ചും ചാന്ദ്രപര്യവേഷണ രംഗത്തു നാട് കൈവരിച്ച നേട്ടങ്ങളെയും കുറിച്ചു ശ്രീ ഹരികുമാർ സാർ കുട്ടികൾക്ക് ക്‌ളാസ് എടുത്തു.




കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ ജന്മദിനാശംസ സന്ദേശം ഉള്ളടക്കം ചെയ്ത കാർഡുമായി കുട്ടികൾ.
ഓണാഘോഷത്തോടനുബന്ധിച്ചു കുട്ടികൾക്കു പായസവിതരണം ചെയ്തു.
പഠനത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക.


  • ഭാഷാപഠന പുരോഗതിയും,സാമൂഹിക അവബോധവും ലക്ഷ്യമാക്കി ഇംഗ്ലീഷ് ദിനപത്രം എല്ലാ ക്‌ളാസുകളിലും ലഭ്യമാക്കുകയും അതുവഴി പത്രപാരായണശീലം വളർത്തുകയും ചെയ്തു.
    • തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിൽ നടത്തിയ മാത്‍സ് എക്സിബിഷനിൽ കുട്ടികളെ പങ്കെടുപ്പിച്ചു,

യാത്രാസൗകര്യം

എറണാകുളം - കോട്ടയം റൂട്ടില്‍ ത്രിപ്പൂണിത്തുറയില്‍ നിന്നും 12 കി.മീ. മാറി കാഞ്ഞിരമറ്റം മില്ലിങ്കല്‍ ജംഗ്ഷനില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും 5 കി.മീ. ദൂരം മുളന്തുരുത്തിക്കും 10കി.മീ. ദൂരം ചോറ്റാനിക്കരക്കും. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് കാര്യാലയം സ്കൂളിനു സമീപമായി സ്ഥിതി ചെയ്യുന്നു


വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

' സെന്റ്.ഇഗ്നേഷ്യസ്. വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍

കാഞ്ഞിരമറ്റം

എറണാകുളം. 682 315

ഫൊണ്‍ : 0484 2746340'



|<googlemap version="0.9" lat="9.857076" lon="76.40208" zoom="18"> 9.856306, 76.401787 </googlemap>}