വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ
പ്രേവേശനോത്സവം
2021 ജൂൺ 1 ന് പ്രേവേശനോൽസവം ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു. കൃഷി മന്ത്രി ശ്രീ .പി. പ്രസാദ് GH പ്രവേശനോത്സവ സന്ദേശം അറിയിച്ചു .പിടിഎ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. മാവേലിക്കരയുടെ എംഎൽഎ ശ്രീ എം എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു .ആശംസകൾ അറിയിച്ചു കൊണ്ട് താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ,ജനപ്രതിനിധികൾ ,വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥ പ്രമുഖർ ,പിടിഎ അംഗങ്ങൾ എന്നിവർ സംസാരിച്ചു
![](/images/thumb/f/f5/36035_FIRST_DAY.jpg/200px-36035_FIRST_DAY.jpg)
പരിസ്ഥിതി ദിനം
ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സെമിനാർ, പോസ്റ്റർ മേക്കിങ് , ചിത്രരചന, ക്വിസ് എന്നിവ ഓൺലൈൻ ആയി നടത്തപ്പെട്ടു.
വായനാദിനം
ജൂൺ 19 മലയാളം ക്ലബ്ബ് വായനാദിനം ആചരിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും ഓൺലൈനായി നടത്തപ്പെട്ടു.
ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തപ്പെട്ടു.
സ്വാതന്ത്ര്യദിനാഘോഷം
രാവിലെ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി .സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിന സന്ദേശം, ക്വിസ്, ദേശഭക്തിഗാന മത്‌സരം എന്നിവ നടത്തപ്പെട്ടു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ ഭംഗിയായി ആഘോഷിക്കാൻ തിരുമാനിച്ചു. പതിനാലാം തിയതി ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ജ്യോതിർഗമയുടെ ഭാഗമായി സ്‌കൂളിൽ ദീപം തെളിയിക്കുകയും സ്‌കൂൾ അങ്കണത്തിൽ ദീപാലങ്കാരം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂൾ അങ്കണവും മുൻവശമുള്ള സ്‌കൂൾ കോമ്പൗണ്ടും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു.
ലവ് പ്ലാസ്റ്റിക് പദ്ധതി
പരിസ്ഥിതി ക്ലബ്ബിൻെറയും സ്കൗട്ട് ആൻഡ് ഗൈഡ്സിൻെറയും ആഭിമുഖ്യത്തിൽ ലവ് പ്ലാസ്റ്റിക് പദ്ധതി സ്കൂളിൽ നടപ്പാക്കി .കുട്ടികളിൽ നിന്നും ഉപയോഗിച്ച പ്ലാസ്റ്റിക് ശേഖരിച്ച് അത് പുനർ ഉപയോഗിക്കുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്തിന് ഏൽപ്പിക്കുന്നതാണ് പദ്ധതി
കൗൺസിലിംഗ് ക്ലാസ്
പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പത്തിന് പത്തരമാറ്റ് എന്ന പേരിൽ ഒരു കൗൺസിലിംഗ് ക്ലാസ് നടത്തുകയുണ്ടായി
![](/images/thumb/4/49/36035_NSS.jpg/300px-36035_NSS.jpg)
![](/images/thumb/3/31/36035_JUNE5.jpg/300px-36035_JUNE5.jpg)
![](/images/thumb/1/19/36035vidya.jpg/300px-36035vidya.jpg)
![](/images/thumb/2/2b/36035_STD_10.jpg/300px-36035_STD_10.jpg)
![](/images/thumb/3/3a/36035_COUN.jpeg/300px-36035_COUN.jpeg)