എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/SPACE ക്ലബ്ബ്(Sincere Parenting And Child Education)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നന്ദന NRPMHSS ൽ 8 ആം ക്ലാസ്സിൽ ആദ്യമായി സ്കൂളിൽ എത്തിയപ്പോൾ . സ്ക്കൂൾ ബസിൽ എത്തിയ കുട്ടിയെ എടുത്തു വരാന്തയിൽ ഇരുത്തി. മുട്ടിൽ ഇഴഞ്ഞു ക്ലാസ് റൂമിലേയ്ക്ക് എത്തിയപ്പോൾ ക്ലാസ് ടീച്ചറും കുട്ടികൾ എല്ലാപേരും എഴുന്നേറ്റു നിന്നാണ് അവളെ സ്വീകരിച്ചത്. ശാരീരിക വൈകല്യങ്ങളുളള കുട്ടികൾ ധാരാളം ഇവിടെ പഠിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുകാലുകളുമില്ലാത്ത  ഒരുകുട്ടി പഠിക്കാൻ വരുന്നത്. കുട്ടികളും , ടീ ച്ചേഴ്സും , സ്ക്കൂൾ ഒന്നാകെ അവളെ നെഞ്ചിലേറ്റി. അദ്ധ്യാപകരുടെ ശ്രമഫലമായി ഒരു വീൽ ചെയർ സംഘടിപ്പിക്കാൻ കഴിഞ്ഞു. അവളെ വീൽച്ചെയറിലിരുത്തി സ്ക്കൂളിന്റെ ഓരോ ഭാഗത്തും കൊണ്ടുനടക്കാൻ കുട്ടികൾ മത്സരമായിരുന്നു.

ക്ലാസ്സിലെ ഭിന്നശേഷി കുട്ടിയായിരുന്ന വിജയ് പോലും അവൾ വരുമ്പോഴേയ്ക്കും ക്ലാസ്സിൽ സൂക്ഷിക്കുന്ന വീൽ ചെയർ വരാന്തയിൽ എടുത്തു യ്ക്കാൻ ശ്രദ്ധിക്കുമായിരുന്നു.