ഗവ .യു .പി .എസ് .ഉഴുവ/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം 2021 ജൂലൈ 14 രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു. മുൻ എച്ച്. എം. സുശീലൻ കെ.എസ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ എസ്. എം. സി. ചെയർമാൻ സജികുമാർ അധ്യക്ഷനായി. അദ്ധ്യാപക പ്രതിനിധികളായ ലിലി ആൻഡ്രൂസ് ,രശ്മി. T. S. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ശ്രീ. പ്രമോദ്.പി.കെ (hm.in charge ) സ്വാഗതവും വിദ്യാരംഗം കൺവീനർ ഭാഗ്യ ദേവരാജ് നന്ദിയും പറഞ്ഞു.
മറ്റു പ്രവർത്തനങ്ങൾ
കുട്ടികൾക്കു വേണ്ടി കഥാ കഥനം, കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ശനിയാഴ്ചയും സംഘടിപ്പിക്കുന്നു. രക്ഷിതാക്കൾക്കായി കുടുംബം സാഹിത്യക്വിസ് നടത്തി.
വിജയി - അമ്മു. ജി. ( നാലാം ക്ലാസ്സ് വിദ്യാർത്ഥി ഗൗതം നാഗേശ്വറിന്റെ മാതാവ് ) .
പ്രശസ്ത നാടൻപാട്ട് കലാകാരി അഞ്ജന സുരേന്ദ്രൻ നയിച്ച നാടൻപാട്ട് ശില്പശാലയിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ എടുത്തുപറയേണ്ട പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഒരു പ്രവർത്തനമായിരുന്നു നാടൻപാട്ട് ശില്പശാല.
കലാകാരന്മാരെ തിരിച്ചറിയുക, കുട്ടിക്കവിതകൾ രചിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ എല്ലാം ശനിയാഴ്ചകളിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വേറിട്ട പരിപാടികൾ സംഘടിപ്പിച്ചു.
