സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്.

ശാസ്ത്രദിനം ,ശാസ്ത്രക്വിസ് ,ശാസ്ത്രമൂല ,ലഘുപരീക്ഷണങ്ങൾ ,വിഡിയോപ്രദർശനം ശാസ്ത്ര പ്രതിഭകളെപരിചയപ്പെടുത്തൽ

ഐ.ടി. ക്ലബ്ബ്

പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐടി പരിശീലനം

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി : സർഗ്ഗാത്മക വാസന പരിപോഷിപ്പിക്കുന്നതിന് ഭാഷാസാഹിത്യര്ചനകളിൽ ഏർപ്പെടുന്നതിനും അവയുടെ വികസനം സാധ്യമാക്കുന്നതിനും ഭാഷാപഠനം കാര്യക്ഷമ മാക്കുന്നതിനും കുട്ടികളുടെ കൂട്ടായ്മയായ വിദ്യാരംഗം കലാസാഹിത്യവേദി വിവിധ ക്ലാസ്സുകളിലെ കുട്ടികളെ കോർത്തിണക്കി മികച്ച രീതിയിൽ പ്രവർത്തനം നടത്തിവരുന്നു.

  • ഗണിത ക്ലബ്ബ്
  •  
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ആരോഗ്യക്ലബ്ബ്

സീനിയർ ടീച്ചറിൻറെ നേതൃത്വത്തിൽ വിവിധ ക്ലാസ്സിലെ കുട്ടികളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യക്ലബ്ബ് പ്രവർത്തിക്കുന്നു. വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരവും ആരോഗ്യവും മലിനീകരണ ദോഷങ്ങൾ എന്നിവയിൽ അവബോധം സൃഷ്ടിക്കുന്നതിന് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കുട്ടികളെ പ്രാപ്തരാക്കുന്നു.

  • ജി. കെ. ക്ലബ്ബ്

കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ പഠന വിഷയവുമായി ബന്ധപ്പെട്ട അധിക ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികൾ ശേഖരിക്കുകയും എല്ലാ തിങ്കളാഴ്ചയും ഉച്ചഭക്ഷണത്തിനുശേഷം ക്ലബ്ബുകൾ ചേരുകയും ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സ് ലീഡേഴ്സ് പരസ്പരം വിശകലനം ചെയ്ത് എഴുതി സൂക്ഷിക്കുകയും ചെയ്തുവരുന്നു. വിവിധ മത്സരപരീക്ഷകളിലും ക്വിസ് തുടങ്ങിയ പൊതുവിജ്ഞാന മത്സരവേദികളിലും ഇത് പ്രയോജനപ്രദമാകുന്നു.

  • നന്മ ക്ലബ്ബ്

സമൂഹത്തെ സ്കൂളുകളിലേയ്ക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഭാവിതലമുറയെ സാമൂഹിക പ്രശ്നങ്ങളിൽ തങ്ങളുടെ കഴിവിനനുസരിച്ച് ഇടപെടുന്നതിനും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട് അനുകമ്പാപൂർവ്വം സമീപിക്കുന്നതിന് പ്രാപ്തരാക്കുന്നതിനുവേണ്ടിനന്മ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

  • സീഡ് ക്ലബ്ബ്

കാർഷിക മേഖലയിലെ പ്രാധാന്യം പഠന പ്രക്രിയയിലൂടെ തിരിച്ചറിയുമ്പോൾ തങ്ങളുടെ പങ്കും കാർഷിക മേഖലയ്ക്ക് പ്രയോജനപ്രദമാകുംവിധം വിവിധ കാർഷിക വിളകൾ വീടുകളിലും സ്കൂൾ വളപ്പിലും കൃഷി ചെയ്തുവരുന്നു. 2015-16 അദ്ധ്യയന വർഷത്തിൽ സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പയർ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പാവൽ, കറിവേപ്പ് എന്നിവ ചെറിയതോതിൽ വിളയിച്ചെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക കർഷകരും ഈ കൂട്ടായ്മയ്ക്ക് പ്രോത്സാഹനം നൽകുന്നു.