എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/സോഷ്യൽ മീഡിയ @ എസ്.ബി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21361 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂടുതൽ വിവരങ്ങൾ നേടുന്നതിനും,പഠന ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തുന്നതിനും സഹായകമാകുന്നു. സോഷ്യൽ നെറ്റ്‌വർക്കിങ് വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പഠനരീതികൾ മെച്ചപ്പെടുത്തുന്നതിനും ഒന്നിലധികം അവസരങ്ങൾ നൽകുന്നു.സ്കൂൾ വാർത്തകൾ,വിദ്യാഭ്യാസ വിവരങ്ങൾ, പ്രഖ്യാപനങ്ങൾ , വിദ്യാർത്ഥികൾക്ക് കൂടുതൽ മൂല്യവത്തായ ഡാറ്റ നൽകാനും ആശയവിനിമയം നടത്താനും ഈ ചാനലുകൾ ഉപയോഗിക്കാനായി.സ്കൂളിലെ കാര്യങ്ങൾ സമൂഹത്തിൽ അറിയിക്കാനും, ഇടപഴകാനും രക്ഷിതാക്കളുമായി നല്ല ബന്ധം ഉറപ്പിക്കാനും വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാനായി.എസ്.ബി.എസ് ഓലശ്ശേരി കോവിഡ്കാലത്ത് യൂട്യൂബ് ചാനൽ,ബ്ലോഗ്,ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങൾ കുട്ടികൾക്ക് വിദ്യഭ്യാസം നൽകുന്നതിനായി ഫലപ്രദമായി ഉപയോഗിച്ചു.സ്കൂളിന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും സ്കൂളിലെ സംസ്കാരം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ഇത് സഹായകമായി

സ്കൂൾ യൂ ട്യൂബ് ചാനൽ

എസ്. ബി .എസ് ഓലശ്ശേരിയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നിറവേകാൻ സ്കൂളിന്റെ പേരിൽ ഒരു യൂട്യൂബ് ചാനൽ കൂടി പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനും,വിദ്യാർത്ഥികളുടെ മികവുകൾ,ക്ലാസ്സുകൾ എന്നിവ നൽകാനുള്ള ഒരു വേദിയായിട്ടാണ് യൂ ടൂബ് ചാനലിനെ ഉപയോഗിക്കുന്നത്. എസ്. ബി .എസ് ഓലശ്ശേരിയിലെ യൂ ട്യൂബ് ചാനൽ

ഫേസ്ബുക്ക്

വിദ്യാലയ മികവുകൾ ഒട്ടും സമയം ചോരാതെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സ്കൂളിന്റെ പേരിൽ ഒരു ഫേസ്ബുക്ക് അക്കൌണ്ട് സജീവമായി പ്രവർത്തിക്കുന്നു.

സ്കൂൾ ബ്ലോഗ്

വിദ്യാർത്ഥികൾക്ക് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നൽകാനും,മികവുകൾ പ്രദർശിപ്പിക്കാനും,ചോദ്യശേഖരങ്ങൾ,പഠനസഹായ വീഡിയോകൾ നൽകുന്നതിനും വേണ്ടി വിദ്യാലയത്തിന് സ്വന്തമായി sbsolassery.blogspot.com എന്നപേരിൽ ഒരു ബ്ലോഗ് പ്രവർത്തിക്കുന്നു