സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/ചരിത്രം
കേരളത്തിന്റെ നവോത് ഥാന നായകരിൽ പ്രധാനിയും തിരുകൊച്ചി മുഖ്യ മന്ത്രി യും എസ് . എൻ. ഡി. പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന മഹാനായ സി.കേശവന്റെ നാമധേയത്തിൽ 1976-ൽ ഈ സ്ക്കൂൾ സ്ഥാപിതമായി.1998-ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.വിദ്യാർത്ഥികളുടെ കലാകായിക വൈജ്‍ഞാനിക ഉന്നമനം മുൻനിർത്തിയുള്ള അദ്ധ്യാപനമാണ് ഇവിടെ നടത്തപ്പെടുന്നത്.കേരളത്തിന്റെ കായിക ഭൂപടത്തിൽ തല ഉയർത്തി നിൽക്കുന്ന സി.കേശവൻ മെമ്മോറിയൽ സ്ക്കൂളിനുള്ള സ്ഥാനം വളരെ വലുതാണ്.ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി കഴിവുറ്റ താരങ്ങളെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.16 വർഷത്തോളം സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേടിയ ഈ സ്കൂൾ ഇപ്പോഴും മികച്ച നിലവാരം പുലർത്തുന്നു.1592 വിദ്യാർത്ഥികളുള്ള ഈ സ്ക്കൂളിൽ 64 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |