English Login HELP
തിരക്കൊഴിഞ്ഞൊരു അവധിക്കാലം അച്ഛനും അമ്മയും അരികത്ത് അനിയത്തിയുടെ കുസൃതികളും ഇണക്കവും പിണക്കവുമായൊരു സുന്ദരകാലം ഹാൻവാഷും സോപ്പും മാസ്കും കൊണ്ട് വൈറസിനെ ഓടിക്കാം ... കോവിഡ് 19 എന്ന ഓമനപ്പേരുള്ള കൊറോണയെ തുരത്താൻ ടീച്ചറമ്മ ചൂരൽ വടിയുമായി കേരള വാതിൽക്കൽ നിൽക്കുന്നു പടംവരപ്പും ചെടിനടലും വീടും പരിസരവും വൃത്തിയാക്കി വീട്ടിൽ തന്നെയിരുന്നു പ്രതിരോധിക്കും പുത്തൻ ശീലങ്ങൾ തുടങ്ങീടാം പറമ്പിൽ ഇറങ്ങി നടക്കുമ്പോൾ മനസ്സാകെ ശുദ്ധവായു നിറയ്ക്കാം മരങ്ങളെയും ചെടികളെയും പരിചയപ്പെട്ടു പരിപാലിക്കാം ആഴ്ചകളും ദിവസങ്ങളും, അറിയാതെ കടന്നുപോകുന്നോരോ ദിനവും പ്രതിരോധത്തിൻ അടയാളമാകണം നാം ഒന്നായി നേരിടണം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത