സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി

സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി
വിലാസം
ഫോര്‍ട്ടുകൊച്ചി

എറണാകുളം ജില്ല
സ്ഥാപിതം15 - JANUARY -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംENGLISH
അവസാനം തിരുത്തിയത്
29-11-201626013



ആമുഖം

സെന്റ് ജോണ്‍ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യന്‍ ഹൈസ്ക്കൂള്‍‍ , ഫോര്‍ട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ല്‍ അന്നത്തെ കൊച്ചി മെത്രാന്‍ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.-ആദ്യകാലത്ത് മദ്രാസ് ഗവണ്‍മെന്റിന്റെ റെഗുലേഷന്‍ ഫോര്‍ യൂറോപ്യന്‍ സ്ക്കൂള്‍ കോഡ് അനുസരിച്ചാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957ല്‍ കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂള്യി മാറി. 1954മുതല്‍ കൊച്ചി രൂപതയുടെ കീഴിലുള്ള മാനേജ്മെന്റാണ് സ്ക്കൂള്‍ നിയന്ത്രിക്കുന്നത്. ഇപ്പോഴത്തെ മാനേജര്‍ റവ.മോണ്‍ ആന്റണി തച്ചാറയാണ്.ബ്രിട്ടോ സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ വളരെ ദീര്‍ഘ വീക്ഷണവും ആത്മീയ ദര്‍ശനവുമുള്ള മാനേജര്‍മാരും ഹെഡ്മാസ്റ്റര്‍ മാരും ത്യാഗസന്നദ്ധയോടെ ഒത്തിരി പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളിന്റെ സമഗ്രപുരോഗതിയ്ക്കായി കാഴ്ച വച്ചിരുന്നുവെന്ന വസ്തുത നമുക്ക് ബോധ്യമാകും. സ്ക്കൂളിന്റെ ഉന്നമനത്തിനും കാലാനുസ്രതമായ വികസനത്തിനും യോജിച്ച് പ്രവര്‍ത്തനങ്ങളാണ് ഇ ന്നും മാനേജ്മെന്റും ഹെഡ്മാസ്റ്ററും മറ്റു ജീവനക്കരും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടത്തിപോരുന്നത്. വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവുകള്‍ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ വി,ജെ സിറിളിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ കലാകായിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും, സ്വഭാവരൂപീകരണത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.ഐ.ടി,മാത്സ്,സയന്‍സ് ലാബുകള്‍ സര്‍വ്വസജ്ജമായി പ്രവര്‍ത്തിക്കുന്നു. വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറിയും സ്ക്കൂളിന് മുതല്‍ക്കൂട്ടായുണ്ട്. സ്ക്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്ന ശക്തമായ ഒരു പി.ടി.എയും സ്ക്കൂളില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്..ജൂനിയർ റെഡ്ക്രോസ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ കുട്ടികളുടെ സർവോത്മുഖ വികസനത്തിനുതകുന്ന സംഘടനകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .

== ===ഭൗതികസൗകര്യങ്ങൾ

 പൗരാണിക പ്രൗഢിയോടുകൂടിയ ഇരുനില കെട്ടിടത്തിന് ഇരുവശവും പുതിയ ഇരുനില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു .വിശാലമായ ലൈബ്രറി ,പൗരാണികത വിളിച്ചോതുന്ന പ്രെധാന  ഹാൾ ,കായിക പരിശീലനത്തിനുള്ള പ്രേത്യേക ഉപകരണങ്ങളും മുറികളും ,ശീതികരിച്ച  ഹൈസ്കൂൾ ഐടി ലാബ് ,എൽ.പി .ഐടി ലാബ് ,വിവിധ സൗകര്യങ്ങളോടു കൂടിയ ശാസ്ത്ര ,ഗണിത ലാബുകൾ ,വായനാമുറി ,രണ്ടു ഫാനുകളും, വൈറ്റിബോർഡുകളും ഉൾപ്പെട്ട ക്ലാസ്സ്മുറികൾ കൂടാതെ മൂന്ന് കെട്ടിടങ്ങളിലുമായി ആവശ്യത്തിന് ശൗചാലയങ്ങൾ ,ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത മനോഹരമായാപൂന്തോട്ടം എന്നിവയും ഈ സ്കൂളിനെ മനോഹരമാക്കുന്നു  ===
==

നേട്ടങ്ങള്‍

 ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ അക്കാദമിക ,കല കായിക മേഖലകളിൽ ഒത്തിരിയേറെകുട്ടികൾ അവരുടെ കഴിവുതെളിയിച്ചിട്ടുണ്ട് .എല്ലാ വർഷങ്ങളിലും കുറഞ്ഞത് രണ്ടുപേരെങ്കിലും എൻ .എം .എം എസ് .ഇ /എൻ .ടി .എസ് .ഇ .പരീക്ഷകളിൽ സ്കോളർഷിപ്പിന് അർഹരാവുന്നു.ഈ വിദ്യാലയം മിക്ക വർഷങ്ങളിലും എസ് .എസ്. എൽ .സി ക് നൂറുമേനി വിജയം കൈവരിച്ചിട്ടുണ്ട് .
           2002 -2016 കാലയളവിൽ  സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത  കുട്ടികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

എറിക് -ഇംഗ്ലീഷ് റേസിറ്റേഷൻ, ഋഷികേശ് -മൃദംഗം, അക്ഷയ് ദാസ് -നാടോടിനൃത്തം, റിസ്‌വാൻ ടി .ആർ -മാപ്പിളപ്പാട്ട്, നിഖിൽ സകരിയ -ഇംഗ്ലീഷ് പ്രസംഗം, മാക്സൺ -ലളിതഗാനം, ഇമ്മാനുവൽ ഡോൺ മാരിയോ-കാർട്ടൂൺ .


   ഈ അക്കാദമിക വർഷത്തിൽ ,2016ൽ ,സംസ്ഥാനതല കായിക ഇനങ്ങളിലേക്കു  തിരഞ്ഞെടുക്കപെട്ടവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

ഹോക്കി -5 കുട്ടികൾ, ടേബിൾ ടെന്നീസ് -2 കുട്ടികൾ, റെസ്ലിങ് - 5 കുട്ടികൾ, ബോൾ ബാഡ്മിന്റൺ -5 കുട്ടികൾ, തയ്‌ക്കൊണ്ടോ -2 കുട്ടികൾ. കൂടാതെ ജൂനിയർ റെഡ് കുരിശ് അംഗങ്ങളായ 17 കുട്ടികൾക്ക് 2016 ൽ എസ് .എസ് എൽ. സി ക്കു ഗ്രേസ് മാർക്സ് ലഭിച്ചു


പഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ് ക്രോസ്സ്
  • വിദ്യാരംഗം കല സാഹിത്യവേദി
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ
  • നല്ല പാഠം
  • ഹോക്കി
  • ഹാൻഡ് ബോൾ
  • ടേബിൾ ടെന്നീസ്
  • ഫുട് ബോൾ
  • റെസ്ലിങ്
  • ബോൾ ബാഡ്മിന്റൺ
  • ഷട്ടിൽ
  • കബഡി
  • തയ്‌ക്കൊണ്ടോ
  • കെ .സി .എസ്.എൽ
  • വായനകളരി

== യാത്രാസൗകര്യം

യാത്രാസൗകര്യം

=സ്കൂൾ ഏർപ്പെടുത്തിയിട്ടുള്ള വാനിനു പുറമെ ഓട്ടോറിക്ഷകളിലും സൈക്കിളിലും മറ്റു വാഹനങ്ങളിലും കുട്ടികൾ സ്‌കൂളിലെത്തുന്നു=


വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം