സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം
=

മുഖക്കുറി
പ്രകൃതി പ്രതിഭാസത്തിന്റെ മാസ്മര പ്രഭയില്‍ ഈറനണിഞ്ഞു നില്‍ക്കുന്ന പ്രകൃതി ദേവിയെ ഞാന്‍ കണ്ടു. ഓരോ പുല്‍കൊടിത്തുമ്പിലും പറ്റിച്ചേര്‍ന്നു നിന്നിരുന്ന ഓരോ മഞ്ഞിന്‍ കണങ്ങളും എന്റെ കൂട്ടുകാരുടെ സ്വപ്നങ്ങളായിരുന്നുവെന്ന് ഞാനറിഞ്ഞു. ഓരോ തുഷാര ബിന്ദുക്കളും പെറുക്കി സങ്കല്‍പ്പമന്ദിരം തീര്‍ത്തു!!!
മന്ദമാരുതന്‍ തഴുകികൊണ്ടുവന്ന ഈ മുത്തുമണികളെ നിരഞ്ഞ മനസ്സുമായി നിങ്ങളുടെ കൈകളിലേക്കു സമര്‍പ്പിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശ്രദ്ധേയമായപങ്കുവഹിക്കുന്ന ഇത്തരം മാസികകള്‍ ഇന്ന് ഏറെ പ്രധാനമര്‍ഹിക്കുന്നു.എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഈ കല്‍ഹാര സൂനങ്ങള്‍ കല്പാന്തകാലത്തോളം സുഗന്ധം പരക്കട്ടെ
ഹെഡ്മിസ്ട്രസ്
ആശംസ
വിദ്യാര്‍ഥികളുടെ സര്‍ഗവാസനയെ തൊട്ടുണര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന ഈ സംരംഭം വളരെ പ്രധാന്യമര്‍ഹിക്കുന്നു. ഈ"തുഷാര" ബിന്ദുക്കള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ഹെഡ്മിസ്ട്രസ്
പത്രാധിപസമതി
ചീഫ് എഡിറ്റര്‍ : അലീന മരിയ എം.ജെ
സമിതി അംഗങ്ങള്‍: ഫസ്ന.കെ.എ
ഷറഫുന്നിസ ടി.എം
സാന്ദ്ര.കെ
അനഘ.പി.എസ്
സമീന.വി.എസ്
സുപ്രഭാതം
മഞ്ഞില്‍ വിരിയുന്ന സൗഹൃദം പോലെ പൊട്ടി വിരിയുന്നു സുപ്രഭാതം കുഞ്ഞുമനസ്സുകള്‍ക്കാനന്ദമേകുന്ന കുയിലിന്റെ പഞ്ചമ നവ സംഗീതം മാനവര്‍ തൂകുന്ന മന്ദഹാസം പോലെ പര്‍വ്വതം ചൂടുന്ന ഹിമ പുഞ്ചിരി അരുവിയൊഴുകുന്ന താളത്തിനൊത്തല്ലോ- കിളികള്‍ തന്‍ കാഹള നാദം തന്നേ
കുന്നിന്‍ നിരയില്‍ നിന്നൊഴുകിവരുന്നു പൂപാലരുവി മയില്‍ പോലെ നൃത്തമാടി ആനന്ദം ,സൗഹൃദം,സാഹോദര്യം എന്നും- ഈ കൊച്ചു ഭൂവില്‍ വിരിഞ്ഞിടുന്നു
- റ്റിസി ആന്റണി