സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം‌

=

തുഷാരം =
                           ==   മുഖക്കുറി==
പ്രകൃതി പ്രതിഭാസത്തിന്റെ മാസ്മര പ്രഭയില്‍ ഈറനണിഞ്ഞു നില്‍ക്കുന്ന പ്രകൃതി ദേവിയെ ഞാന്‍ കണ്ടു. ഓരോ പുല്‍കൊടിത്തുമ്പിലും പറ്റിച്ചേര്‍ന്നു നിന്നിരുന്ന ഓരോ മഞ്ഞിന്‍ കണങ്ങളും എന്റെ കൂട്ടുകാരുടെ സ്വപ്നങ്ങളായിരുന്നുവെന്ന് ഞാനറിഞ്ഞു. ഓരോ തുഷാര ബിന്ദുക്കളും പെറുക്കി സങ്കല്‍പ്പമന്ദിരം തീര്‍ത്തു!!! 
                              മന്ദമാരുതന്‍ തഴുകികൊണ്ടുവന്ന ഈ മുത്തുമണികളെ നിരഞ്ഞ മനസ്സുമായി നിങ്ങളുടെ കൈകളിലേക്കു സമര്‍പ്പിക്കുന്നു.


                   വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശ്രദ്ധേയമായപങ്കുവഹിക്കുന്ന ഇത്തരം മാസികകള്‍ ഇന്ന് ഏറെ പ്രധാനമര്‍ഹിക്കുന്നു.എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഈ കല്‍ഹാര സൂനങ്ങള്‍ കല്പാന്തകാലത്തോളം സുഗന്ധം പരക്കട്ടെ
                                                                                        
                                                                                           ഹെഡ്മിസ്ട്രസ്


                                           ആശംസ
            വിദ്യാര്‍ഥികളുടെ സര്‍ഗവാസനയെ തൊട്ടുണര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന ഈ സംരംഭം വളരെ പ്രധാന്യമര്‍ഹിക്കുന്നു. ഈ"തുഷാര" ബിന്ദുക്കള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
                                                                                                               ഹെഡ്മിസ്ട്രസ് 



                                 പത്രാധിപസമതി
ചീഫ് എഡിറ്റര്‍ : അലീന മരിയ എം.ജെ
സമിതി അംഗങ്ങള്‍: ഫസ്ന.കെ.എ
                                 ഷറഫുന്നിസ ടി.എം
                                 സാന്ദ്ര.കെ
                                 അനഘ.പി.എസ്
                                  സമീന.വി.എസ് 
                                   
                 



സുപ്രഭാതം

മഞ്ഞില്‍ വിരിയുന്ന സൗഹൃദം പോലെ പൊട്ടി വിരിയുന്നു സുപ്രഭാതം കുഞ്ഞുമനസ്സുകള്‍ക്കാനന്ദമേകുന്ന കുയിലിന്റെ പഞ്ചമ നവ സംഗീതം ‌ മാനവര്‍ തൂകുന്ന മന്ദഹാസം പോലെ പര്‍വ്വതം ചൂടുന്ന ഹിമ പുഞ്ചിരി അരുവിയൊഴുകുന്ന താളത്തിനൊത്തല്ലോ- കിളികള്‍ തന്‍ കാഹള നാദം തന്നേ

കുന്നിന്‍ നിരയില്‍ നിന്നൊഴുകിവരുന്നു പൂപാലരുവി മയില്‍ പോലെ നൃത്തമാടി ആനന്ദം ,സൗഹൃദം,സാഹോദര്യം എന്നും- ഈ കൊച്ചു ഭൂവില്‍ വിരി‍ഞ്ഞിടുന്നു

                                    -  റ്റിസി ആന്റണി