ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/സൗകര്യങ്ങൾ

12:41, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42323b (സംവാദം | സംഭാവനകൾ) (ചിത്രങ്ങൾ ഉൾപ്പെടുത്തി)

- കുട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് അനുയോജ്യമായതും സ്കൂൾ അസംബ്ലി ക്രമീകരിക്കുന്നതിനും ഉള്ള സ്ഥലം ഈ വിദ്യാലയത്തിൽ ഉണ്ട്.

- സ്കൂൾ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ കെട്ടിടങ്ങൾ, ആവശ്യമായ ഫർണിച്ചറുകൾ, മാലിന്യ നിക്ഷേപത്തിനും സംസ്കരണത്തിനും ആവശ്യമായ സംവിധാനം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. - ദിനപ്പത്രങ്ങൾ, ആഴ്ചപ്പതിപ്പുകൾ, എന്നിവ ഉൾപ്പെട്ട മികച്ച ലൈബ്രറി സംവിധാനം ഇവിടെ ഒരുക്കിയിരിക്കുന്നു.

ടാലന്റ് ലാബ്

കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് ആവശ്യആവശ്യമായ പരിശീലനം നൽകുന്നതിനുമായി സ്കൂൾ ടാലന്റ് ലാബ് എന്ന പദ്ധതിക്ക് കീഴിൽ ചിത്രരചന, സംഗീതം, കരാട്ടെ,നൃത്തം എന്നിവക്ക് വേണ്ട മികച്ച പരിശീലനം പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു.

ജൈവവൈവിധ്യ ഉദ്യാനം

എല്ലാ വിദ്യാലയങ്ങളിലും ജൈവവൈവിധ്യ പാർക്കുകൾ എന്ന ആശയം മുൻനിർത്തി ഗവൺമെന്റ് എൽ പി എസ് ചെമ്പൂരിൽ വളരെ മികച്ച ഒരു ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. പ്രഥമാധ്യാപിക ആയിരുന്ന ശ്രീമതി ഗീതാകുമാരി ടീച്ചറുടെ നേതൃത്വത്തിൽ ഒഴിവു ദിവസങ്ങൾ പ്രയോജനപ്പെടുത്തി പൂർണ്ണമായും അധ്യാപകർ നിർമ്മിച്ചതാണ് ഈ ജൈവവൈവിധ്യ ഉദ്യാനം. നിലവിൽ വിവിധ തരത്തിലുള്ള സസ്യങ്ങളും ,പൂക്കളും, ചിത്രശലഭങ്ങളും ഒക്കെക്കൊണ്ട് മനോഹരമാണിവിടം.