ഉപയോക്താവ്:42323b

Schoolwiki സംരംഭത്തിൽ നിന്ന്

1863-ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഗവൺമെൻ്റ് എൽ പി എസ് ചെമ്പൂർ. ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ ചെമ്പൂർ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമാണ് ഈ സ്കൂൾ.കലാ കായിക മൽസരങ്ങളിൽ എന്നും സ്കൂൾ മുൻപന്തിയിൽ ഉണ്ട്. പാഠ്യ പാഠ്യേതര രംഗത്തെ മികവാണ് സ്കൂളിനെ ഉന്നതിയിലേക്ക് ഉയർത്തിയത്. ഒട്ടനവധി പുരസ്കാരങ്ങൾ വിദ്യാലയത്തെ തേടി എത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് മാതൃഭൂമി സീഡിൻ്റെ പുരസ്കാരം.

"https://schoolwiki.in/index.php?title=ഉപയോക്താവ്:42323b&oldid=704574" എന്ന താളിൽനിന്ന് ശേഖരിച്ചത്