സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-2022 ലെ പ്രവർത്തനങ്ങൾ

സ്കൂൾ തല പ്രവേശനോത്സവം

സ്കൂൾ തല പ്രവേശനോത്സവംഓൺലൈൻ ആയിട്ടാണ് നടത്തിയത് . എസ് എം സി ചർമം ശ്രീ വി എസ് സജീവ് കുമാർ അധ്യക്ഷനായി . ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ദിലീപ്കുമാർ സാർ സ്വാഗതം ആശംസിച്ചു . പ്രശസ്ത കവിയും മുൻ അധ്യാപകനുമായ ശ്രീ സപ്തപുരം അപ്പുക്കറ്റാണ് സർ വിശിഷ്ട അഥിതി ആയിരുന്നു. വാർഡ് മെമ്പർമാർ കുട്ടികളുടെ പ്രതിനിധിയായി ഏഴാം ക്ലാസ്സിലെ അഭിരാമി  സീനിയർ അസിസ്റ്റന്റ് ഷാജി സാർ എന്നിവർ ആശംസകൾ അർപ്പിച്ച സംസാരിച്ചു. സ്കൂളിലെ പ്രവേശനോത്സവ ഒരുക്കങ്ങളും അലങ്കാരങ്ങളും ഓൺലൈൻ വഴി കുട്ടികളിലേക്ക് എത്തിച്ചു.കുട്ടികൾ അവരുടെ വീടുകളിൽ നടത്തിയ ഗാർഹിക തല പ്രവേശനോത്സവത്തിന്റെ ചിത്രങ്ങൾ വീഡിയോ എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ   ഷെയർ ചെയ്തു.

ഓൺലൈൻ ക്ലാസ്

൦൨/൦൬/൨൦൨൧ ൽ ചേർന്ന സർഗ യോഗത്തിൽ സ്കൂളിൽ നിന്നും ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ഓൺലൈൻ പഠന പിന്തുണ നൽകുന്നത് തീരുമാനിച്ചു . ടൈംടേബിൾ അനുസരിച്ച കുട്ടികൾക്ക് ക്ലാസുകൾ നൽകി തുടങ്ങി. രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും മികച്ച പ്രതികരണം ആണ് ഓൺലൈൻ ക്ലാസ് പ്രവർത്തനങ്ങൾക്ക്  ലഭിച്ചത് .

സമ്പൂർണ ഡിജിറ്റൽ വിദ്യാലയം

ആട്ടുകാൽ സ്കൂളിനെ സമ്പൂർണ ഡിജിറ്റൽ വിദ്യാലയം ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ബഹു എം എൽ എ ഡി കെ മുരളി രസക്ഷാധികാരിയായുള്ള സമിതി തുടക്കം കുറിച്ചിട്ടു. അധ്യയന വർഷത്തിനെ തുടക്കത്തിൽ ൪൪ കുട്ടികൾക്ക് സൻമാർട് ഫോൺ ഇല്ലാതിരുന്ന സാഹചര്യം ആയിരുന്നു. സ്കൂളിലെ അധ്യാപകരുടെയും പൂർവ അധ്യാപകരുടെയും പൂർവ വിദ്യാർഥി കൂട്ടായ്മയുടെയും സഹായത്തോടെ ൩൪ കുട്ടികൾക്ക് സ്മാർട്ട്ഫോൺ എത്തിച്ചു നൽകി. തുടർന്ന്   ബാക്കിയുള്ള കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകുന്നതിനായി

നാട്ടുകാരുടെ സഹായം തേടുന്നതിന് തീരുമാനിച്ചു. ൭/൦൮/൨൦൨൧ ൽ എം എൽ എ ശ്രീ ഡി.കെ മുരളി അവർകൾ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം നടത്തി .

താലോലം പദ്ധതി

പ്രീപ്രൈമറി കുട്ടികൾക്കായി ആവിഷ്ക്കരിച്ച താലോലം പദ്ധതിയുടെ ഉൽഘാടനവും നവീകരിച്ച ശിശു സൗഹൃദ പ്രീപ്രൈമറി ക്ലാസ് മുറിയുടെ ഉൽഘാടനവും അഡ്വ  ഡി കെ മുരളി അവർകൾ നിർവഹിച്ചു. വേഡ് മെമ്പർമാർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡീനിയർ അസിസ്റ്റന്റ് സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ച്  സംസാരിച്ചു.