ജി.വി.എൽ.പി.എസ് ചിറ്റൂർ/അധിക വായന...

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രൈമറി

എല്ലാ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ കാണുന്ന ഒരു അധ്യാപക കൂട്ടായ്മയാണ് ഇവിടത്തെ പ്രൈമറി വിഭാഗം. അവരുടെ സഹകരണവും, അർപ്പണ മനോഭാവവുമാണ് ഈ സ്കൂളിന്റെ മികവുകളുടെ അടിസ്ഥാനം. എല്ലാ അധ്യാപകർക്കും പ്രത്യേകം ലാപ്ടോപ്പ് ഉള്ളതിനാൽ വിവരസാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി പാഠാസൂത്രണം നിർവഹിക്കുക എന്നതിൽ ഇവിടത്തെ അദ്ധ്യാപകർ എന്നും മുൻപന്തിയിലാണ്. അക്കാദമിക, കല, കായിക മേഖലകളിൽ എന്നും മുൻപന്തിയിലാണ് നമ്മുടെ ജി.വി.എൽ.പി സ്കൂൾ. മാത്രമല്ല സാമൂഹിക മേഖലകളിലും വിലയേറിയ സംഭാവനകൾ ഞങ്ങൾ നൽകിവരുന്നുണ്ട്.

പൂർവ വിദ്യാർഥികളായിരുന്ന മഹാപ്രതിഭകളെ ഉത്തമ മാതൃകകളാക്കികൊണ്ടാണ് ഇവിടത്തെ വിദ്യാർഥികൾ ഓരോരുത്തരും പഠിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക പത്മഭൂഷൻ പി.ലീല, എഴുത്തുകാരിയും, തിരക്കഥാകൃത്തായ പത്മരാജന്റെ ഭാര്യയുമായ രാധലക്ഷ്മി പത്മരാജൻ, ചരിത്രകാരനായ കെ.ഗോപാലൻകുട്ടി, ചരിത്രകാരനും തമിഴ്പണ്ഡിതനുമായ സി ഗോവിന്ദൻ, തിരക്കഥാകൃത്തായ ജോൺ പോൾ എന്നീ അനേകം പ്രതിഭകളെ സൃഷ്ടിച്ച ഒരു നീണ്ട ചരിത്രം തന്നെ നമ്മുടെ പ്രൈമറി വിഭാഗത്തിനുണ്ട്.

വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു വരുന്ന വിദ്യാർത്ഥികൾ ആണെങ്കിലും വിവിധ മേഖലകളിലുള്ള അവരുടെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ്. ഓരോ വിദ്യാർത്ഥിയുടെയും സാഹചര്യങ്ങൾ മനസ്സിലാക്കണമെന്നത് അധ്യാപകരുടെ കർത്തവ്യമാണല്ലോ. ഇതിനായി ഗൃഹസന്ദർശനം, കുട്ടിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ തുടങ്ങിയ നിരവധി കർമ്മപരിപാടികളുമായി ഞങ്ങൾ എന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്.

കുട്ടികളുടെ എണ്ണം

2019-20
ക്ലാസ്സ് ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ കുട്ടികൾ
പ്രീപ്രൈമറി 28 40 68
1 33 42 75
2 39 50 89
3 30 51 81
4 32 50 82
ആകെ കുട്ടികൾ 162 223 395


2018-19
ക്ലാസ്സ് ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ കുട്ടികൾ
പ്രീപ്രൈമറി 34 39 73
1 35 47 82
2 31 42 73
3 33 46 79
4 37 55 92
ആകെ കുട്ടികൾ 170 229 399